ഡോക്ടറേ എന്നെ ഒന്ന് പരിശോധിക്കൂ; മൃഗാശുപത്രിയിലെത്തി പരിക്കേറ്റ ഭാഗം കാണിച്ച് കുരങ്ങൻ, ചികിത്സ നൽകി തിരിച്ചയച്ച് ഡോക്ടർ

ബംഗളൂരു: ഏറെ കൗതുകം തോന്നുന്നൊരു വാർത്തയാണ് കർണാടകയിൽ നിന്ന് പുറത്ത് വരുന്നത്. ഒരു കുരങ്ങ് സ്വയം മൃഗാശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങിയെന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ ? എന്നാൽ സംഭവം സത്യമാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഗാശുപത്രിയിലാണ്  എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളിൽ അപ്രതീക്ഷിതമായി കുരങ്ങ് എത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു. കുരങ്ങിന്‍റെ പിൻഭാഗത്ത് പരിക്കേറ്റിരുന്നു. ഇത് കുരങ്ങ് തന്നെ ആംഗ്യ ഭാഷയിൽ ഡോക്ടറെ കാണിക്കുകയായിരുന്നു. വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോറാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്…

Read More

കേരളത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും. ഒരാ‍ഴ്ചയ്ക്കകം പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. ക്ഷേമ പെൻഷനിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ നൽകി പൂർത്തിയാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഗഡു കുടിശ്ശിക അടക്കം ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ കൈകളിൽ എത്തി തുടങ്ങിയത്. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിക്കുക.  

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; അനസ്തേഷ്യ ടെക്നീഷ്യന്റെ തലയോട്ടിക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ അനസ്തേഷ്യ ടെക്നീഷ്യന് ഗുരുതര പരുക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ പാലക്കാട് സ്വദേശി അഭിഷേകിനാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയോട്ടിയിൽ പരുക്കേറ്റ അഭിഷേക് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംഐസിയുവിൽ ചികിത്സയിലാണ്. പരുക്കേറ്റ ഉടൻ തന്നെ ഇയാളെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും ഛർദ്ദിലും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിൽ വീണ്ടും എത്തിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി…

Read More

ബെംഗളൂരുവിൽ വീണ്ടും ടോയിംഗ് തിരിച്ച് എത്തുന്നു: വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു: വർഷങ്ങൾക്ക് ശേഷം ബെംഗളൂരുവിൽ വാഹനങ്ങൾ ടോയിംഗ് പുനരാരംഭിക്കുന്നു . ബിജെപി സർക്കാരിന്റെ കാലത്ത് നിർത്തിവച്ചിരുന്ന ടോവിംഗ് പുനരാരംഭിക്കുമെന്ന്, ബെംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു . അതുകൊണ്ട് തന്നെ, റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുരങ്ക റോഡ് നിർമ്മാണത്തിനും കാവേരി ആരതി പരിപാടിക്കുമുള്ള പ്രാഥമിക യോഗം നടത്തിയ ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഡി കെ എസ് എച്ച് പറഞ്ഞു, “റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ടോയിംഗ് ചെയ്യും. ” 21 ദിവസത്തിനുള്ളിൽ ആ വാഹനങ്ങൾ…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ​നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കും – ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി

ബം​ഗ​ളൂ​രു : സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​ നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ, സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. ഇ​തി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. എ​ല്ലാ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ളി​ലു​ള്ള​വ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. 1400 ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 180 കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.…

Read More

തെറ്റായ ലൊക്കേഷൻ നൽകിയെന്നാരോപിച്ച് മർദ്ദിച്ചു; സെപ്റ്റോ ഡെലിവറി ബോയ്ക്കെതിരെ പരാതി

ബെംഗളൂരു: തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ ഡെലിവറി ബോയ് മർദിച്ചതായി പരാതി. ബസവേശ്വര നഗറിലാണ് സംഭവം. സെപ്റ്റോ ഡെലിവറി ബോയില്‍ നിന്നാണ് ഉപഭോക്താവിന് മർദ്ദനമേറ്റുവാങ്ങേണ്ടതായി വന്നത്. ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ബോയ് തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ മർദിക്കുകയായിരുന്നു. മർദനത്തിന് പുറമേ ഇയാള്‍ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു. അസഭ്യം പറഞ്ഞത് യുവാവ് ചോദ്യം ചെയ്യ്തതിന് പിന്നാലെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഉപഭോക്താവിൻ്റെ പരാതിയില്‍ ഡെലിവറി ബോയ് ആയ വിഷ്ണു വർദ്ധനെതിരെ പോലീസ്…

Read More

ഹാ​സ​നി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: ഹാ​സ​നി​ലെ ബേ​ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. 40 വ​യ​സ്സു​ള്ള ച​ന്ദ്ര​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ബേ​ലൂ​ർ അ​ങ്കി​ഹ​ള്ളി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ച​ന്ദ്ര​മ്മ​യെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന, ച​ന്ദ്ര​മ്മ​യെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്.

Read More

ച​​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സംഭവം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ച​ന്ദ്ര ലേ​ഔ​ട്ടി​ൽ ഡോ​ക്ട​റു​ടെ വീ​ടി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​ച​ന്ദ്ര​ലേ​ഔ​ട്ടി​ലെ ഡോ. ​ഗം​ഗാ​ധ​ര​യു​ടെ വീ​ട് ക​ത്തി​ച്ച കേ​സി​ൽ പ്ര​ജ്വ​ൽ, രാ​കേ​ഷ്, സ​ച്ചി​ൻ, ജീ​വ​ൻ ച​ന്ദ്ര എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബി.​ജെ.​പി എം.​എ​ൽ.​എ സ​തീ​ഷ് റെ​ഡ്ഡി​യു​ടെ സ​ഹാ​യി​യാ​യ ര​വി എ​ന്ന​യാ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന.അതെസമയം ര​വി ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ 40 ലി​റ്റ​റോ​ളം പെ​ട്രോ​ളു​മാ​യി ര​ണ്ടു ​ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​നു​മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊ​ലീ​സ്…

Read More

മഴ കനക്കും; ജാഗ്രത അനിവാര്യം, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ഇന്ന് രണ്ട് ജില്ലകളിലും

തിരുവനന്തപുരം : കാലവർഷം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. വരും ദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയു​ണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടുണ്ട്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 204.4 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്നതാണ് അതിതീവ്രമായ മഴ. അതെസമയം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായി…

Read More

ആകാശത്തിലും തുർക്കിയയെ ബഹിഷ്കരിക്കണം; വിമാന വിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന

മുംബൈ: തുർക്കിയും, ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ വിമാനവിലക്ക് വേണമെന്ന ആവശ്യവുമായി ശിവസേന. മുംബൈയിൽ നിന്നും തുർക്കിയിലേയ്ക്കുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്നാണ് ആവശ്യം. ബഹിഷ്കരണം തുടരുന്നതിതിനിടെ ശിവസേന നേതാവും സമൂഹമാധ്യമങ്ങളുടെ ചുമതലയുമുളള രഹൂൽ കനൽ ആണ് വിമാനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗവർണർ സി.പി. രാധാകൃഷ്ണൻ എന്നിവർക്ക് അദ്ദേഹം കത്തയച്ചു. പാകിസ്താനെ പിന്തുണക്കുന്നത് അവസാനിപ്പിക്കുന്നത് വരെയും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നാണ്പ്രധാന കത്തിലെ ആവശ്യം. ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താന് പിന്തുണ അറിയിച്ച് തുർക്കി…

Read More