ചെന്നൈ: ശസ്ത്രക്രിയക്കിടെ നവജാത ശിശുവിൻ്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റി. വെല്ലൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. നഴ്സിൻ്റെ അശ്രദ്ധകാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തമിഴ്നാട് മുള്ളിപാളയം സ്വദേശികളായ വിമൽരാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിനാണ് അപകടമുണ്ടായത്. മെയ് 24 നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിൻ്റെ കൈയിൽ നിന്ന് ടേപ്പ് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നഴ്‌സ് കത്രിക തെറ്റായി കൈകാര്യം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ നഴ്‌സ് മൊബൈൽ ഫോൺ ഉപയോഗിക്കുകയും പൂർണ ശ്രദ്ധ ചെലുത്താതിരുന്നതുമാണ് തള്ള വിരൽ മുറിച്ചുമാറ്റിയതിന് കാരണമെന്ന് മാതാപിതാക്കൾ നൽകിയ…
Read MoreMonth: May 2025
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം; കൊൽക്കത്തയിൽ നിയമവിദ്യാർത്ഥി അറസ്റ്റിൽ
കൊൽക്കത്ത : ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അസഭ്യം പറഞ്ഞതും,വർഗീയവിദ്വേഷമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. പൂനൈ സ്വദേശിയായ ശർമിഷ്ത പനോളിയെയാണ് (22) ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശർമിഷ്തയെ ജൂൺ 13 വരെ റിമാൻഡ് ചെയ്‌തു.ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള അസഭ്യം നിറഞ്ഞതും അപമാനകരവുമായ പരാമർശമാണ് ശർമിഷ്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഡിയോ വൈറലായതോടെ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.അതെസമയം പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ…
Read Moreപൊതുഇടങ്ങളിൽ പുകവലിച്ചാൽ വരുന്നത് മുട്ടൻ പണി; പിഴ 200രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി കർണാടക സർക്കാർ
ബെംഗളൂരു: പൊതുസ്ഥലത്ത് പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർധിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. സിഗരറ്റും, പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി സർക്കാർ ഉയർത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇവയ്ക്ക് പുറമേ സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും, പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചു. കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റും മറ്റ് പുകയില ഉൽപ്പന്ന നിയമവും (2003-ലെകേന്ദ്ര നിയമം 34) പുതിയ നിയമം…
Read Moreപാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; യുവ എഞ്ചിനീയർ മുംബൈയിൽ പിടിയിൽ
മുംബൈ: പാക് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന രവീന്ദ്ര വർമയാണ് പിടിയിലായത് . സുരക്ഷ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിൻ്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാകിസ്താൻ രഹസ്യ ഏജൻസിക്ക് തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറിയെന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്. നോവൽ ഡോക്ക് യാർഡ് പോലെയുള്ളയിടങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്ന ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് പാക് ഏജന്‍റ് വിവരങ്ങൾ ചോർത്തിയത്. ഫേസ്ബുക്ക് വഴി സ്ത്രീയെന്ന…
Read Moreസർക്കാറിൻ്റെ വികസനങ്ങൾ ഇനി വേഗത്തിലറിയാം; ഡാഷ് ബോർഡ് സംവിധാനത്തിലൂടെ
ബെംഗളൂരു : കർണാടകയിൽ സിദ്ധരാമയ്യ സർക്കാറിന് കീഴിലെ പ്രധാന വികസനങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്ന പ്ലാറ്റ്ഫോമായ ‘സി.എം ഡാഷ്ബോർഡ്’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. വിധാൻ സൗധയിൽ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാരുമായും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുമായും നടത്തിയ അവലോകന യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തത്. സെന്റർ ഫോർ ഇ-ഗവേണൻസ് സ്വന്തമായി വികസിപ്പിച്ചെടുത്ത ‘cmdashboard.karnataka.gov.in’ എന്ന ഡൊമെയിന് കീഴിലാണ് പ്രവർത്തിക്കുക. സാമ്പത്തിക വളർച്ച, നിയമ/ജുഡീഷ്യറി മാനേജ്മെന്റ്, അടിസ്ഥാന സൗകര്യ വികസനം, പൗരകേന്ദ്രീകൃത ഭരണം തുടങ്ങി നാലു വിഭാഗങ്ങളിലായാണ് വിവരം ലഭിക്കുക. സർക്കാറിൻ്റെ സുതാര്യത…
Read More“ദക്ഷിണ കന്നഡ അക്രമങ്ങൾ ഗൗരവതരം”: ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര
ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ അക്രമസംഭവങ്ങൾ സർക്കാർ വളരെ ഗൗരവമായി കാണുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കന്നട ജില്ലയിലും, തീര മേഖലയിലും ഇനി സമാധാനം പുലരുമെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും, ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റേണ്ട സാഹചര്യം തങ്ങൾക്ക് ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നും മാറ്റങ്ങൾ വേണമെന്ന് നാട്ടുകാരിൽനിന്ന് ആവശ്യമുയ ർന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനം ഉറപ്പാക്കാൻ എല്ലാ കർശന നടപടികളും സ്വീകരിക്കുമെന്ന് പറഞ്ഞ…
Read Moreകർണാടകയിൽ തീര ജില്ലകൾക്കായി വർഗീയ വിരുദ്ധസേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്
ബെംഗളൂരു : കർണാടകയിലെ തീര ജില്ലകൾക്കായി പ്രത്യേക വർഗീയ വിരുദ്ധ സേന രൂപവത്കരിച്ച് സർക്കാർ ഉത്തരവ്. സാമുദായിക സംഘർഷ മേഖലയായ സാഹചര്യത്തിലാണ് ദക്ഷിണ കന്നട, ഉഡുപ്പി, ഉത്തര കന്നട ജില്ലകളാവും സേനയുടെ പ്രവർത്തന പരിധി. ഗുണ്ടാ തലവനും ബജ്റംഗ്ദൾ പ്രവർത്തകനുമായിരുന്ന സുഹാസ് ഷെട്ടി ഈമാസം ഒന്നിന് കൊല്ലപ്പെട്ടതിനെത്തുടർന്ന് മംഗളൂരു സന്ദർശിച്ച വേളയിൽ ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും തീരുമാനം വേഗത്തിൽ വേണമെന്നുമുള്ള ആവശ്യം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായി ഉയർന്നിരുന്നു. ഉത്തരവ് പ്രകാരം സീനിയർ…
Read Moreകോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് വിടരുത്; കർശന നിർദേശങ്ങളുമായി കർണാടക സർക്കാർ
ബെംഗളൂരു : സ്‌കൂൾ തുറക്കാനിരിക്കെ കോവിഡ് നിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. പനി,ചുമ,ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേയ്ക്ക് അയക്കരുതെന്നാണ് സർക്കാർ നിർദേശം. മെയ് 26 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് -19 സാഹചര്യ അവലോകന യോഗത്തിൽ നിർദ്ദേശിച്ചതുപോലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ കമീഷനറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സ്കൂൾ കുട്ടികളിൽ പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്, ഡോക്ടറുടെ ഉപദേശപ്രകാരം ഉചിതമായ ചികിത്സയും പരിചരണ നടപടികളും സ്വീകരിക്കണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ…
Read Moreസംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ നാല് മരണം
ബെംഗളൂരു : വെള്ളിയാഴ്ച ചിക്കബല്ലാപുരയിലും ധാർവാഡിലുമുണ്ടായ വാഹനാപകടങ്ങളിൽ നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്ക്. ധാർവാഡ് അന്നിഗേരി ഭദ്രാപുര വില്ലേജിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേരും, ചിക്കബല്ലാപുരയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ഒരാളുമാണ് മരിച്ചത്. ധാർവാഡിലെ അപകടത്തിൽ ബംഗളൂരു,മൈസൂരു സ്വദേശികളായ മദൻ, സുരേഷ്, എൽ.എൻ. വേണുഗോപാൽ എന്നിവരാണ് മരിച്ചത്. ഗദകിലെ മുന്ദർഗിയിൽ കൃഷിസ്ഥലം സന്ദർശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചിക്കബല്ലാപുര ചിന്താമണി ബട്ലഹള്ളിയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് ശ്രീനിവാസപുര സ്വദേശി എസ്. ആദർശാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചിന്താമണിസ്വദേശി ടി.എൻ. ശരത്, ഹൊസക്കോട്ടെ സ്വദേശികളായ റിയാൻ,ഭരത് എന്നിവരെ…
Read Moreഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസിന് മുൻപാകെ കീഴടങ്ങി യുവാവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. അറുത്തെടുത്ത തലയും, രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി. സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി. വെട്ടിമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും അയാളുടെ കൈവശം ഉണ്ടായിരുന്നു. അതെസമയം കൊലയാളിയുടെ പെരുമാറ്റം സൂചിപ്പിക്കുന്നത് അയാൾ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയെന്ന നിലയിലാണെന്നാണ് പൊലീസ് അഭിപ്രായപ്പെടുന്നത്.…
Read More