അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു.വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുന്നതിന് അംഗീകാര നൽകി.

ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കം ചെയ്യുന്നതിനും ട്രംപ് അംഗീകാരം നൽകിയിട്ടുണ്ട്. ഇറാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ജൂൺ 19, വെള്ളിയാഴ്ച ജനീവയിൽ വെച്ച് കരാറിൽ ഒപ്പിടുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

അമേരിക്കയും ഇറാനും തമ്മിൽ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ അവസാനിപ്പിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു. ലെബനോണിലും സൈനിക നടപടി അവസാനിപ്പിച്ചതായി ഷെഹബാസ് ഷെരീഫ്.

കരാറിൻ്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി മധ്യസ്ഥ രാജ്യങ്ങൾ ഈ ആഴ്ച നിരവധി യോഗങ്ങൾ സംഘടിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഖത്തറിനും സൗദി അറേബ്യക്കും തുർക്കിക്കും ഷെഹബാസ് ഷെരീഫ് നന്ദി രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts