ബെംഗളൂരു: ഫെബ്രുവരി 8 ബുധനാഴ്ച മുതൽ ആരംഭിക്കുന്ന എയ്റോ ഇന്ത്യ എയർ ഷോ സമയത്തും അതിന് മുമ്പും ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (കെഐഎ) ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ഭാഗികമായി നിർത്തിവയ്ക്കും. ഫെബ്രുവരി 8 മുതൽ 17 വരെയാണ് ദ്വിവത്സര എയർ ഷോ. മാറ്റിയതും പുതുക്കിയതുമായ ഫ്ലൈറ്റ് ഷെഡ്യൂളുമായി ബന്ധപ്പെട്ട സംശയ നിവാരണ ചോദ്യങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 13 മുതൽ 17 വരെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് എയർ ഷോ നടക്കുക.…
Read MoreCategory: LATEST NEWS
ബിജെപി എംഎൽഎയുടെ സ്റ്റിക്കർ പതിച്ച കാർ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു
ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ നൃപതുംഗ റോഡിൽ ബിജെപി എംഎൽഎ ഹർത്തലു ഹാലപ്പയുടെ ബന്ധുവിന്റെ എസ്യുവി നിരവധി വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവമോഗയിലെ സാഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ (എംഎസ്ഐഎൽ) ചെയർമാനുമാണ് ഹാലപ്പ. വിരമിച്ച ഫോറസ്റ്റ് ഓഫീസർ രാമു സുരേഷിന്റെ കീഴിൽ ജോലി ചെയ്യുന്ന എം മോഹനാണ് കാർ ഓടിച്ചിരുന്നത്. ഹാലപ്പയുടെ മകൾ ഡോ. സുസ്മിത ഹാലപ്പയെ വിവാഹം കഴിച്ചത് സുരേഷിന്റെ മകനാണ്. ഡോ. സുസ്മിത കിംസ് ഹോസ്പിറ്റലിൽ എംഡി…
Read Moreവിജയവഴിയില് തിരിച്ചെത്താന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
കൊച്ചി: അവസാന മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ മറികടന്ന് വിജയവഴിയില് തിരിച്ചെത്താൻ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്. അവസാന നാല് മത്സരങ്ങളില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന മത്സരത്തില് ഈസ്റ്റ് ബംഗാളിനെതിരെ അനായാസ ജയം ആരാധകര് പ്രതീക്ഷിച്ചെങ്കിലും സാള്ട്ട് ലേക്കില് ബ്ലാസ്റ്റേഴ്സിന് കാലിടറുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന് ശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നിര്ണായകമായി. നിലവില് 16 കളികളില് നിന്നും 28 പോയിന്റുമായി പട്ടികയില് മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം പട്ടികയില് എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന് അവസാന ഏഴ് മത്സരങ്ങളും ജയിച്ചിട്ടില്ല. വിജയവഴിയില്…
Read Moreകോഴിക്കോട് – ബെംഗളൂരു അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ്സിന് സാധ്യത
ബെംഗളൂരു ; നഗരങ്ങളിലെ ജനങ്ങളുടെ യാത്ര എളുപ്പവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെ നിർദിഷ്ട കോയമ്പത്തൂർ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിലേക്ക് നീട്ടുവാൻ സാധ്യതയേറുന്നു. കോഴിക്കോട് – ബെംഗളൂരു വന്ദേ ഭാരത് റൂട്ടിൽ ഓടിക്കുന്നതിന് തടസമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നിലപാടെടുത്തിട്ടുണ്ട്. സേലം ഡിവിഷൻ അനുവദിച്ച രണ്ട് വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ ഒന്ന് കോയമ്പത്തൂർ – ബെംഗളൂരു റൂട്ടിൽ ഓടിക്കുമെന്നാണ് ഒരു നിർദേശം. ഇപ്പോൾ ബെംഗളൂരു – കോയമ്പത്തൂരിനുമിടയിൽ സർവീസ് നടത്തുന്ന ഉദയ് എ.സി. ഡബിൽ ഡക്കർ എക്സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടി വന്ദേ ഭാരത്…
Read Moreമോദി സർക്കാറിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ബെംഗളൂരു : എൽ.ഐ.സി, എസ്.ബി.ഐ യിൽ നിന്നു അദാനിക്ക് പണം കടം കൊടുത്ത് സഹായിക്കുന്ന മോദി സർക്കാറിനെതിരെ കൃഷ്ണഗിരി വെസ്റ്റ് ജില്ലാ പ്രിസിഡൻ്റിൻ്റ് നേതൃത്വത്തിൽ തമിഴ് നാട് മലയാളി കോൺഗ്രസും ചേർന്ന് ഹൊസൂർ എസ്.ബി.ഐ ബാങ്കിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നാഷണൽ കോൺഗ്രസ് കൃഷ്ണഗിരി വെസ്റ്റ് പിസിഡൻ്റ് മുരളീധരൻ, ടൗൺ പ്രിസിഡൻ്റ് ത്യാഗരാജൻ, യുത്ത് കോൺഗ്രസ് പ്രിസിഡൻ്റ് റഹ്മാൻ, ജില്ലാ സെക്രട്ടറി മാർ. വീര മുനിരാജ്, കെ. അൻവർ തമിഴ്നാട് മലയാളി കോൺഗ്രസ്സ് സ്റ്റേറ്റ് സെക്രട്ടറി സി. മനോജ് കുമാർ, മാതൃ തോമസ്,…
Read Moreകെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോപാത : പരീക്ഷണ ഓട്ടം വിജയം
ബെംഗളൂരു : നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ പാതകളിലൊന്നായ കെ.ആർ. പുരം- വൈറ്റ്ഫീൽഡ് മെട്രോപാത 80 കിലോമീറ്റർവേഗത്തിൽ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ബി.എം.ആർ.സി.എൽ ആണ് മെട്രോപാത കമ്മിഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള ആദ്യ പരീക്ഷണ ഓട്ടം സംഘടിപ്പിച്ചത്. എൻജിനിയർമാർ ഉൾപ്പെടെയുള്ള 50-ഓളം ഉദ്യോഗസ്ഥരുമായാണ് മെട്രോ ട്രെയിൻ ട്രയൽ റൺ നടത്തിയത്. കഴിഞ്ഞ ഡവസം നടത്തിയ പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ 12 മിനിറ്റ് കൊണ്ട് 13 കിലോമീറ്റർ പൂർത്തിയാക്കി.നേരത്തെയുള്ള 25 കിലോമീറ്റർ ദൂരം 40 കിലോമീറ്ററാക്കി വർധിപ്പിച്ചാണ് ആദ്യ റൌണ്ട് പരീക്ഷണ ഓട്ടം…
Read Moreകാപ്പി ചെടികൾ നേരത്തെ പൂത്തു; ആശങ്കയിലായി കർഷകർ
ബെംഗളൂരു: കുടകിലെ എസ്റ്റേറ്റുകളിലുടനീളം മിപ്പോൾ പൂത്തുനിൽക്കുന്ന കാപ്പി ചെടികളിൽ നിന്ന് ഉയർന്നുവരുന്ന മധുരഗന്ധത്താൽ നിറഞ്ഞ് നിൽക്കുകയാണ്. പൂക്കളുടെ മണവും കാഴ്ചയും കാഴ്ചക്കാർക്ക് ആശ്വാസമേകുമ്പോൾ, കാപ്പി കർഷകർക്ക് ഇത് ആശങ്കയുടെ സൂചനയാണ്. പൂക്കാലത്തിന് രണ്ട് മാസം മുമ്പ് ചെടികൾ പൂവിട്ടതിനാൽ ജില്ലയിലുടനീളമുള്ള നിരവധി കർഷകർ കാപ്പി പറിക്കുന്ന ജോലികൾ നിർത്താൻ നിർബന്ധിതരായി. സാധാരണയായി ജനുവരിയിൽ ആരംഭിച്ച് മാർച്ചിന് മുമ്പാണ് കാപ്പി പറിക്കുന്ന സീസൺ. എന്നിരുന്നാലും, നവംബറിലെ ചുഴലിക്കാറ്റ് മഴ കാപ്പി പാകമാകുന്ന പ്രക്രിയയെ മുന്നോട്ട് നയിക്കുകയും ഡിസംബറിൽ കാപ്പി എടുക്കൽ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും…
Read Moreകത്തി വീശി ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി
ബെംഗളൂരു: ആളുകള്ക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ പോലീസ് കാലില് വെടിവച്ച് വീഴ്ത്തി. കലബുർഗിയിലാണ് സംഭവം. ബ്രഹ്മപുര പോലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി മാര്ക്കറ്റില് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മാര്ക്കറ്റില് പച്ചക്കറി, പഴം കച്ചവടക്കാരനായ ഫസല് ഭഗവാന് എന്നയാളാണ് കത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ആളുകള് പോലീസിനെ വിവരമറിയിച്ചതോടെ സബ് ഇന്സ്പെക്ടര് വഹീദ് കോത്ത്വാളും സംഘവും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കാന് പല തവണ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനു നേരെയും ഇയാള് കത്തി വീശി ഭീഷണി മുഴക്കി. തുടര്ന്ന് ആളുകളെ കത്തി വീശി…
Read Moreകടലാസിൽ അവശേഷിച്ച് ഗോരഗുണ്ടെപാളയ ജംക്ഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി
ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഗോരഗുണ്ടെപാളയ ജംഗ്ഷൻ എട്ട് വർഷത്തോളമായി ചുവപ്പ് നാടയിൽ നിന്നും രക്ഷപെടാൻ കാത്തിരിക്കുകയാണ്. 2022-23ലെ ബജറ്റ് പ്രസംഗത്തിൽ പദ്ധതിക്ക് ഊർജം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലന്നാണ് ആക്ഷേപം. ജംക്ഷനിൽ അടിപ്പാത നിർമിക്കാനുള്ള പദ്ധതി 2016-ൽ ആരംഭിച്ചിരുന്നു, 2019-ഓടെ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ചുണ്ണാമ്പുകല്ല് സ്ലാബുകൾ നിരത്തി പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ, അന്നുമുതൽ പണി മുടങ്ങിക്കിടക്കുകയാണ്. തുടർന്ന് മൂന്ന് ഓപ്ഷനുകളുള്ള ഒരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നു. “അണ്ടർപാസിനൊപ്പം മൂന്ന് പ്രത്യേക…
Read Moreവ്യാജ ബോംബ് ഭീഷണി, മലയാളി സ്ത്രീ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തില് വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കൊല്ക്കത്തയ്ക്കുള്ള ഇന്ഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവര്. എന്നാല് ഇവര് എത്തിയപ്പോള് വിമാനത്തിന്റെ ബോര്ഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പര് ബോര്ഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവര് തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. ബോര്ഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് ബോര്ഡിംഗ് സമയം കഴിഞ്ഞതിനാല് ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടര്ന്ന് ഇവര് ബഹളം വച്ച് ബോര്ഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തില് ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട്…
Read More