ബിബിഎംപിയിൽ നിന്ന് പ്രതികരണമില്ല; റോഡിലെ കുഴികൾ നികത്തി ട്രാഫിക് പോലീസുകാർ

ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികൾ സ്വയം നികത്തി ട്രാഫിക് പോലീസ്. കനത്ത മഴ മൂലം വെള്ളക്കെട്ടുള്ള റോഡുകൾ രൂപപെട്ടതോടെ രൂക്ഷമാകുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

കുഴികൾ നികത്തുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളും വസ്തുക്കളുമായി എത്തിയ ട്രാഫിക് ഉദ്യോഗസ്ഥർ, പ്രാദേശിക കരാറുകാരിൽ നിന്ന് ചരൽ, സിമൻ്റ്, മണൽ, മറ്റ് സാമഗ്രികൾ എന്നിവ ലഭ്യമാക്കിയാണ് കുഴികൾ താൽക്കാലികമായി നികത്തിയത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

കനത്ത ട്രാഫിക് ഉള്ള ഭാഗമായതിനാൽ കുഴികൾ അപകടത്തിന് കാരണമാകുമെന്നും അതിനാലാണ് കുഴികൾ സ്വന്തം നികത്താൻ തയ്യാറായതുമെന്ന് രാംപുര തടാകത്തിന് സമീപം അടുത്തിടെ നികത്തിയ കുഴിയെക്കുറിച്ച് സംസാരിച്ച കെആർ പുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു,

ബിഇഎൽ സർക്കിൾ, ഹെബ്ബാല, കൻ്റോൺമെൻ്റ്, ഹെന്നൂർ, വർത്തൂർ, വൈറ്റ്ഫീൽഡ്, കെആർ പുരം എന്നിവിടങ്ങളിൽ കുഴികളും വെള്ളക്കെട്ടും കാരണം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts