കൊച്ചി: അവസാന മത്സരങ്ങളിലെ മോശം പ്രകടനങ്ങളെ മറികടന്ന് വിജയവഴിയില് തിരിച്ചെത്താൻ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്. അവസാന നാല് മത്സരങ്ങളില് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന മത്സരത്തില് ഈസ്റ്റ് ബംഗാളിനെതിരെ അനായാസ ജയം ആരാധകര് പ്രതീക്ഷിച്ചെങ്കിലും സാള്ട്ട് ലേക്കില് ബ്ലാസ്റ്റേഴ്സിന് കാലിടറുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന് ശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിന് നിര്ണായകമായി. നിലവില് 16 കളികളില് നിന്നും 28 പോയിന്റുമായി പട്ടികയില് മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം പട്ടികയില് എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന് അവസാന ഏഴ് മത്സരങ്ങളും ജയിച്ചിട്ടില്ല. വിജയവഴിയില്…
Read MoreCategory: SPORTS
ഇന്ത്യന് ജിംനാസ്റ്റിക് താരം ദീപ കര്മാകറിന് 21 മാസം വിലക്ക്
നിരോധിത ലഹരിവസ്തുക്കള് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്ന്ന് ഇന്ത്യന് ജിംനാസ്റ്റിക് താരം ദീപ കര്മാകറിന് 21 മാസം വിലക്ക്. ലഹരി പരിശോധനയില് ഫലം പോസിറ്റീവ് ആയതിനെ തുടര്ന്നാണ് വിലക്ക് ഏര്പ്പെടുത്തിയതെന്ന് അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജന്സി അറിയിച്ചു. 2023 ജൂലൈ 10 വരെ 21 മാസത്തേക്കാണ് വിലക്ക് ഏര്പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം 2021 ഒക്ടോബര് 11 മുതലുള്ള മത്സരഫലങ്ങള് അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിമ്പിക്സില് നാലാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന് ജിംനാസ്റ്റിക് താരമാണ് ദീപ കര്മാക്കര്. പരിക്കുകള് കാരണം കുറച്ചു നാളായി മത്സരങ്ങലില് നിന്ന് വിട്ടു നില്ക്കുകയായിരുന്നു…
Read Moreഇനിയൊന്നും നേടാനില്ല; വിരമിക്കൽ സൂചനയുമായി മെസ്സി
പാരിസ്: ഖത്തറിൽ ലോകകപ്പും നേടി ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം മെസി ഫുട്ബോൾ മതിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇനിയും കളിക്കാനാണ് താത്പര്യമെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഇപ്പോഴിതാ മെസി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു. ‘ഞാനിപ്പോൾ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ സ്വപ്നം കണ്ടതെല്ലാം ദേശീയ ടീമിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെത്തന്നെ. കരിയർ തുടങ്ങുമ്പോൾ ഇതെല്ലാം സംഭവിക്കുമന് വിചാരിച്ചിരുന്നില്ല.…
Read Moreഇംഗ്ലീഷ് പ്രീമിയര് ലീഗ്; ആഴ്സണലിന്റെ കുതിപ്പിന് തടയിട്ട് എവര്ട്ടണ്
ഇംഗ്ലീഷ് പ്രീമിയര് ലീഗില് കിരീടം ലക്ഷ്യമിട്ടുകൊണ്ടുള്ള ആഴ്സണലിന്റെ കുതിപ്പിന് തടയിട്ട് എവര്ട്ടണ്. എതിരില്ലാത്ത ഒരു ഗോളിനാണ് എവര്ട്ടണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. അതേ സമയം ലീഗിലെ മറ്റൊരു വമ്പന്മാരായ ലിവര്പൂളിനെ ഏകപക്ഷിയമായ മൂന്ന് ഗോളുകള്ക്ക് വോള്വ്സ് തകര്ത്തു. മത്സരത്തിന്റെ 60ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജെയിംസ് തര്കോവ്സ്കിയാണ് വിജയ ഗോൾ നേടിയത്. ഡ്വിറ്റ് മക്നീലിന്റെ കോര്ണർ ഹെഡറിലൂടെയാണ് താരം വലയിലാക്കിയത്.
Read Moreന്യൂസിലന്ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന് ടീം ഇന്ത്യ ഇന്നിറങ്ങും
അഹമ്മദാബാദ്: ന്യൂസിലന്ഡിന് എതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന് ഹാര്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില് ടീം ഇന്ത്യ ഇന്നിറങ്ങും. അഹമ്മദാബാദില് വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. റാഞ്ചിയിലെ ആദ്യ ട്വന്റി 20യില് ന്യൂസിലന്ഡ് 21 റണ്സിന് വിജയിച്ചപ്പോള് ലഖ്നൗവിലെ രണ്ടാം മത്സരത്തില് ആറ് വിക്കറ്റിന്റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചു. ഇന്ന് ജയിക്കുന്നവര്ക്ക് പരമ്പര സ്വന്തമാക്കാം.
Read Moreഐഎസ്എൽ: ചെന്നൈയെ കീഴടക്കി ബെംഗളൂരു
ബെംഗളൂരു: ഇന്ത്യന് സൂപ്പര് ലീഗില് നടന്ന ആദ്യ മത്സരത്തില് ബെംഗളൂരു എഫ്സി ചെന്നൈ എഫ്സിയെ തോല്പിച്ചു. 3-1നായിരുന്നു ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിനായി ശിവശക്തി നാരായണന് ഇരട്ടഗോളുകള് നേടി. 15, 23 മിനിറ്റുകളിലാണ് താരം ഗോളുകള് അടിച്ചത്. 59-ാം മിനിറ്റില് എഡ്വിന് സിഡ്നി വന്സ്പോളിലൂടെ ചെന്നൈയിന് ആശ്വാസഗോള് കണ്ടെത്തി. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള് സജീവമാക്കിയ ബെംഗളൂരു ആറാം സ്ഥാനത്തെത്തി. ചെന്നൈ എട്ടാമതാണ്.
Read Moreന്യൂസിലന്ഡിനെതിരായ ആദ്യ ടി20യില് ഇന്ത്യക്ക് തോല്വി
ന്യൂസിലന്ഡിനെതിരായ ആദ്യ ടി20യില് ഇന്ത്യക്ക് 21 റണ്സിന്റെ തോല്വി. 177 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറില് 9 വിക്കറ്റ് നഷ്ടത്തില് 155 റണ്സില് അവസാനിച്ചു. ഇന്ത്യക്കായി സൂര്യകുമാര് യാദവും വാഷിങ്ട്ടണ് സുന്ദറും അര്ധ സെഞ്ച്വറി നേടി. മൈക്കല് ബ്രേസ്വല്, ലോക്കി ഫെര്ഗൂസന്, മിച്ചല് സാറ്റ്നര് എന്നിവര് കിവിസിനായി 2 വിക്കറ്റുകള് നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസ് 6 വിക്കറ്റ് നഷ്ടത്തില് 176 റണ്സെടുത്തു. ഡിവോണ് കോണ്വെയുടെയും ഡാറില് മിച്ചലിന്റെയും അര്ധ സെഞ്ച്വറിയുടെ മികവിലാണ് ന്യൂസിലന്ഡ് മികച്ച സ്കോര്…
Read Moreരഞ്ജി ട്രോഫി കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് നിർണ്ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കർണാടക നിർണ്ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ് സ്കോറായ 342 കർണാടകത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 354. ലഭിച്ച അവസാന റിപ്പോർട്ട് പ്രകാരം 39 റൺസുമായി ശ്രെയസ് ഗോപാലും ഒമ്പത് റൺസുകളുമായി ബിആർ ശരത്തും ക്രീസിൽ.
Read Moreബെംഗളൂരുവും ഈസ്റ്റ് ബംഗാളും നേർക്കുനേർ
ഹീറോ ഇന്ത്യന് സൂപ്പര് ലീഗില് ഇന്ന് തുല്യശക്തികള് തമ്മിലുള്ള പോരാട്ടം. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തില് ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ സോള്ട്ട് ലേക്ക് സ്റ്റേഡിയത്തില് വെച്ചാകും മത്സരം അരങ്ങേറുക. നിലവില് 11 മത്സരങ്ങളില് നിന്നും 10 പോയിന്റുമായി ബെംഗളൂരു 8ആം സ്ഥാനത്തും, 10 മത്സരങ്ങളില് നിന്നും 9 പോയിന്റുമായി ഈസ്റ്റ് ബംഗാള് 9ആം സ്ഥാനത്തുമാണ്.
Read Moreപെലെ കളമൊഴിഞ്ഞു
ബ്രസീൽ: ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെ തുടർന്ന് സാവോ പോളോയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു ദീർഘനാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ കെലി നാസിമെന്റോയാണ് മരണവിവരം സ്ഥിരീകരിച്ചത് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ് പെലെ. 1363 മത്സരങ്ങളിൽ നിന്ന് 1281 ഗോളുകൾ പെലെ സ്വന്തം പേരിൽ കുറിച്ചു മൂന്ന് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഏക താരം കൂടിയാണ് പെലെ
Read More