പുതിയ കരുനീക്കങ്ങളുമായി കുമാരസ്വാമി ദേശീയ രാഷ്ട്രീയത്തിലേക്ക്

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിൽ കരുനീക്കങ്ങളുമായി നിറഞ്ഞുകളിക്കുന്ന ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്.

നിലവിൽ ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. യായിരിക്കെയാണ് അദ്ദേഹം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത്. കേന്ദ്രമന്ത്രി പദത്തിലെത്തുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന.

കർണാടകത്തിൽ തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാർട്ടിയെ രക്ഷിക്കാനുള്ള വഴിയെന്ന നിലയിലാണ് നീക്കങ്ങൾ. ജെ.ഡി.എസിന്റെ പ്രഖ്യാപിത ആദർശങ്ങൾ മാറ്റിവെച്ച് ബി.ജെ.പി.യുമായി കൈകോർത്തതും ഇത് മുന്നിൽക്കണ്ടാണ്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്ക് ഹാസൻ കൈവിട്ടുപോയെങ്കിലും ബാക്കി രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായതും നേട്ടമായി.

ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ തിരിച്ചുപിടിക്കാൻ കുമാരസ്വാമിക്കായത് വലിയ നേട്ടമാണ്.

മണ്ഡ്യയിൽ വീണ്ടും മത്സരിക്കാനൊരുങ്ങിനിന്ന സിറ്റിങ് എം.പി. യായ നടി സുമലത അംബരീഷിനെ മറികടന്നാണ് സീറ്റ് കുമാരസ്വാമി സ്വന്തമാക്കിയത്.

കഴിഞ്ഞതവണ സുമലതയോട് കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി പരാജയമേറ്റുവാങ്ങിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts