ബിസി ബെലേ ബാത്ത് ഇഷ്ടമേ അല്ല ! അവസാനം അതിൻ്റെ ഫാനായി മാറി;ഷെഫ് പിള്ള തൻ്റെ ആദ്യകാല ബെംഗളൂരു ജീവിതം വിവരിക്കുന്നു.

ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…

Read More

കന്നഡ രാജ്യോത്സവ ദിനത്തിൽ പാടാൻ ചില കന്നഡ ദേശ ഭക്തിഗാനങ്ങൾ.

ബെംഗളൂരു : കന്നഡ രാജ്യോത്സവ ദിനത്തിൽ ഭാഷയേയും സംസ്ഥാനത്തേയും പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങൾ ആലപിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടവ വായനക്കാരുടെ പരിചയത്തിനായി താഴെ ചേർക്കുന്നു.

Read More

“ബെംഗളൂരു”എന്ന ഒരു പേരിന് പിന്നിൽ നിരവധി കഥകൾ….അതിങ്ങനെ…

ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്. നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം. എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും…

Read More

നഗരത്തിൽ ജോലി തട്ടിപ്പിന് ഇരയായ മലയാളി യുവാവിൻ്റെ ദുരനുഭവം..

ബെംഗളൂരു : ജോലി തേടി നഗരത്തിലെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്, അതേ സമയം തൊഴിൽ തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടേയും എണ്ണം കുറവല്ല. ഒരു ജോലി വേണം എന്ന ആഗ്രഹത്തിന് മുന്നിൽ ചതിക്കുഴികളെ കുറിച്ച് അറിയാത്തതോ ശ്രദ്ധിക്കാത്തതോ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ. വർഷങ്ങൾക്ക് മുൻപ് തന്നെ നഗരത്തിൽ ഉള്ള തൊഴിൽ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് നിരവധി വാർത്തകൾ ഞങ്ങൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇ മെയിലിൽ ലഭിച്ച മലയാളിയായ യുവാവിൻ്റെ ദുരനുഭവം മാറ്റം ഒന്നും വരുത്താതെ താഴെ ചേർക്കുന്നു,…

Read More

സാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.

“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും  കർണാടക സർക്കാറും സംയുക്തമായി…

Read More

കച്ചാ ബദാമിന് ശേഷം വൈറലായി മറ്റൊരു ഗാനം, ‘ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ ‘

അടുത്തിടെ വമ്പന്‍ ഹിറ്റായി മാറിയ ഗാനമായിരുന്നു ‘കച്ചാ ബദാം’.പശ്ചിമ ബംഗാളിലെ ഒരു നിലക്കടല വില്‍പനക്കാരനായ ഭുബന്‍ ബദ്യാകര്‍ ഈ പാട്ടിലൂടെ സെലിബ്രിറ്റിയായി മാറുകയും ചെയ്തു. പിന്നീട് ഒരു പേരക്ക വില്‍പ്പനക്കാരന്‍ കച്ചവടത്തിനിടെ പാടിയ മറ്റൊരു പാട്ടും ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു നാരങ്ങ സോഡ വില്‍പ്പനക്കാരന്‍ തന്റെ കച്ചവടം കൊഴുപ്പിക്കാനായി പാടിയ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.’ബാക്കി നിംബു ബാദ് വിച്ച്‌ പാവൂംഗാ’ എന്ന് തുടങ്ങി പ്രത്യേക ഈണത്തില്‍ പാടിയുള്ള കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെട്ടു. വീഡിയോയില്‍ സോഡാ നാരങ്ങാവെള്ളം…

Read More

റമദാനിൽ പ്രമേഹം നിയന്ത്രിക്കാം 

വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയാണ് പതിവ്. സൂര്യാസ്തമയത്തിന് ശേഷമാണ് നോമ്പ് തുറക്കുന്നതും ആഹാരം കഴിക്കുന്നതും തുട‍ര്‍ച്ചയായ മുപ്പത് ദിവസം, അതും ഇപ്പോഴത്തെ വേനല്‍ ചൂടിനെ അതിജീവിച്ച്‌ നോമ്പ് അനുഷ്ഠിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യം തന്നെയാണ്. പ്രമേഹമുള്ളവ‍ര്‍ അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ പുല‍ര്‍ത്തേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുന്ന രീതിയില്‍ ഭക്ഷണവും ജീവിതശൈലിയും ക്രമീകരിക്കുകയാണ് വേണ്ടത്. വ്രതാനുഷ്ഠാനത്തിന്റെ സ്വഭാവവും ഈ കാലയളവിലെ ഭക്ഷണരീതിയും അടിസ്ഥാനമാക്കി പ്രമേഹം പിടിച്ചുനി‍ര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണ്.…

Read More

ഈ വേനൽകാലം ആഘോഷിക്കാം ചിലവ് കുറഞ്ഞ സ്ഥലങ്ങൾക്കൊപ്പം 

കോവിഡ് പ്രതിസന്ധി മാറുകയും  വേനലിലെ യാത്രകള്‍ സജീവമാവുകയും തു‌ടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആശങ്കയിയിലാണ് പലരും ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ ഈ ചൂടിൽ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാ‌ടു യാത്രയാണ് ഇഷ്ടപ്പെടുന്നത്. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മു‌ടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച്‌ സ്ഥലങ്ങള്‍  നമുക്ക്  ഇവിടെ പരിചയപ്പെ‌ടാം. 1. ലഡാക്ക് നീലത്തടാകങ്ങളും ആകാശക്കാഴ്ചകളും സാഹസിക യാത്രകളും കൊണ്ട് മനസ്സില്‍ കയറിപ്പറ്റിയ ലഡാക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച വേനല്‍ക്കാല അവധിക്കാല…

Read More

ചൂടിനെ പ്രതിരോധിക്കുന്ന പഴങ്ങളും പച്ചക്കറികളും

ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും.   ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍. 1. വഴുതനങ്ങ 2. കാരറ്റ് 3. ചോളം 4. കക്കിരിക്ക 5. മത്തന്‍ 6. മുളക് 7. ചുരയ്ക്ക 8. വെണ്ടയ്ക്ക 9. മുള്ളഞ്ചീര 10. ബീന്‍സ് ചൂടിനിടെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. അതോടൊപ്പം തന്നെ…

Read More

പ്രണയ ദിനത്തിൽ ആപ്പിലായി ബെംഗളൂരു വാർത്ത.

ഇന്ന് പ്രണയ ദിനമാണ്… ഉള്ളിൽ പ്രണയം ഒളിപ്പിച്ചു വച്ച എല്ലാ ബെംഗളൂരു വാർത്തയുടെ വായനക്കാർക്കും പ്രണയ ദിനാശംസകൾ നേരുന്നു. ബെംഗളൂരു വാർത്തയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ പാറപോലെ ഉറച്ച് നിന്ന വായനക്കാർ തന്നെയാണ് നഗരത്തിലെ ആദ്യത്തെ മലയാളം ന്യൂസ് പോർട്ടലിൻ്റെ ശക്തി എന്ന് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ട്, ഒരു സന്തോഷ വാർത്ത അറിയിക്കുകയാണ്. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ടെലഗ്രാം വഴിയെല്ലാം ബെംഗളൂരു വാർത്ത നിങ്ങൾക്കിടയിൽ എത്തുന്നുണ്ട്, എന്നാൽ നിരവധി വായനക്കാരുടെ കുറെ നാളത്തെ ആവശ്യമായിരുന്നു ഒരു മൊബൈൽ ആപ്പ് എന്നത്. ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ്…

Read More
Click Here to Follow Us