ബംഗളൂരു : കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേ ളനം നടന്നത്.
ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ.
കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത – രാഷ്ടീയ – സന്നദ്ധ സംഘടനകളും മഹല്ലുകളും മുന്നോട്ട് വരണം.
പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ ബാംഗ്ലൂരിലെ മത-സാംസ്കാരി ത സംഘടനകള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം.
വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണം.
പുതുതലമുറയിലെ ആത്മഹത്യാ പ്രവണതകളെ പഠന വിധേയമാക്കി അടിസ്ഥാന പരിഹാരങ്ങൾ നടപ്പാക്കാൻ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം.
ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്താൻ കർണാടക- കേരള സർക്കാറുകൾ നടപടികൾ സ്വീകരിക്കണം
വി. ക്വുര്‍ആനും പ്രവാചക ചര്യയും പ്രവാചകാനുയായികളുടെ രീതിശാസ്ത്രമനുസരിച്ച് പഠിക്കുവാന്‍ സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് മുസ്ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതയുക്തിവാദവും വ്യാപകമാവാനുള്ള കാരണമെന്നതിനാല്‍ വ്യവസ്ഥാപിതമായ മതപഠനം പ്രായഭേദമന്യേ വ്യാപകമാക്കലാണ് പരിഹാരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു
സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി സമ്മേളനത്തില്‍ പങ്കെടുത്തു.
കുടുംബങ്ങളെ കാർന്നു തിന്നുന്ന അധാർമികതൾ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്
ബംഗളൂരു പാലസ് ഗ്രൗണ്ട് നാലപാട് പവിലിയനിൽ ഫാമിലി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജന: സെക്രട്ടറി ടി കെ അഷ്റഫ് ആവശ്യപ്പെട്ടു.
ശരിയായ പാരൻ്റിംഗ് കാലഘട്ടത്തിൻ്റെ
അനിവാര്യതയാണെന്ന് വിഷയവതരണം നടത്തിയ പ്രമുഖ ഫാമിലി കൗൺസിലർ ഹാരിസ് ബിൻ സലീം ഓർമിപ്പിച്ചു.
കർണാടക സർക്കാർ അതിഥിയായെത്തിയ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി.
ആദർശം നിഷ്ഠ സംതൃപ്ത കുടുംബത്തിൻ്റെ
അടിത്തറയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഓൾ ഇന്ത്യ കെ എം സി സി ജനറൽ സെക്രട്ടറി നൗഷാദ് വിസ്ഡം വൈസ് പ്രസിഡണ്ട് ശരീഫ് ഏലാംകോട് പ്രവർത്തകസമിതി അംഗങ്ങളായ റഷീദ് കൊടക്കാട് വെൽക്കം അഷറഫ്, ബി.എം.എ ജന: സെക്രട്ടറി
അശ് റഫ് പിവി , ജമാഅത്തെ ഇസ്ലാമി ബാംഗ്ലൂർ ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ,
ബാംഗ്ലൂർ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് പി വി ബഷീർ, വിസ്ഡം ബാംഗ്ലൂർ പ്രസിഡണ്ട് ഹബീബ് ട്രഷറർ സിപി ഷഹീർ, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
സമ്മേളനത്തിനോട് അനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി പ്രത്യേക പ്രോഗ്രാം കളിച്ചങ്ങാടവും. ബുക്ക് ഫെയറും നടന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.