സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു. കെരെമക്കി സ്വദേശി സഞ്ജുവാണ് (33) മരിച്ചത്.

വ്യാഴാഴ്ച രാത്രി ഉലുവാഗിലു ഗ്രാമത്തിലായിരുന്നു സംഭവം. സുഹൃത്തുക്കളായ നിസർഗ, സുമൻ എന്നിവർക്കൊപ്പം നായാട്ടിനുപോയ സഞ്ജുവിന് വെടിയേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

സഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു.

അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതിനാൽ നിസർഗ, സുമൻ എന്നിവരെ മല്ലന്ദൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് തോക്കുകൾ പോലീസ്‌സ്‌റ്റേഷനിൽ സമർപ്പിക്കണം.

എന്നാൽ, മൂന്നുപേരുടെ കൈവശവും തോക്കുണ്ടായിരുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us