അർജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലാണെന്ന് ഉത്തര കന്നഡ എസ്പി 

ബെം​ഗളൂരു: ​ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് ​ഗം​ഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അർജുന്റെ ട്രക്ക് നദിയിൽ തന്നെയുണ്ടെന്ന് കർണാടക പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.

Read More

ഐസ്ക്രീം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് നാല് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരൻ അറസ്റ്റിൽ. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്ക്രീം വാങ്ങി നല്‍കാമെന്ന പേരില്‍ ഇയാള്‍ വീട്ടില്‍ നിന്ന് കൊണ്ട് പോയത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ പരിസരത്ത് അയല്‍വാസികള്‍ക്കൊപ്പം തിരച്ചില്‍ നടത്തുമ്പോഴാണ് യുവാവിനൊപ്പമാണ് കുട്ടിയെ അവസാനം കണ്ടതെന്ന് വ്യക്തമാവുകയായിരുന്നു. യുവാവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി…

Read More

പിജി ഹോസ്റ്റലിൽ യുവതി കൊല്ലപ്പെട്ട നിലയിൽ 

ബെംഗളൂരു: പി.ജി.ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോറമംഗല വി.ആർ. ലേഔട്ടിലെ സ്വകാര്യഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാർ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൃതികുമാരി. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. രാത്രി ഹോസ്റ്റലില്‍ കയറിയ അക്രമി യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച രാത്രി 11.10-നും 11.30-നും ഇടയിലാണ് സംഭവം നടന്നതെന്നും പോലീസ് കരുതുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപംവെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍…

Read More

അതിവേഗ റെയിലിന് സ്ഥലം നൽകിയാൽ നഷ്ടപരിഹാരമായി നൽകുക നാലിരട്ടി തുക 

ബെംഗളൂരു: മൈസൂരു- ബെംഗളൂരു- ചെന്നൈ അതിവേഗ റെയിൽ പാതയ്ക്ക് സ്ഥലം വിട്ടു നൽകുന്ന കർഷകർക്ക്l നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ. ഹൈസ്‌പീഡ് റെയിൽ കോർപറേഷൻ കോലാർ നടത്തിയ വിശദീകരണ യോഗത്തിലാണ് ഉയർന്ന നഷ്ടപരിഹാര തുക നൽകുമെന്ന് പ്രഖ്യാപിച്ചത്.

Read More

കനത്ത മഴയും പുഴയിലെ അടിയൊഴുക്കും; അർജുനായുള്ള തിരച്ചിൽ നിർത്തിവച്ച് നാവിക സേന

ബെംഗളൂരു: ശക്തമായ മഴയും കാറ്റും പുഴയിലെ ശക്തമായ അടിയൊഴുക്കിനെയും തുടർന്ന് തിരച്ചിൽ നിർത്തിവച്ച് നാവിക സേന. നദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോർട്ട്‌ നേരത്തെ വന്നിരുന്നു. തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ…

Read More

നദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ് 

ബെംഗളൂരു: ഗംഗാവലി നദിയിൽ കണ്ടെത്തിയത് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ജില്ലാ പോലീസ് മേധാവി. തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്. ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു. കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം. ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചു. നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ…

Read More

ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി മന്ത്രി 

ബെംഗളൂരു: ഷിരൂരിലെ ഗംഗാവലിയിൽ നദിയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ. എക്സിലെ പോസ്ററിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും മന്ത്രി അറിയിച്ചു. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുരോഗമിക്കവേയാണ് നിർണായക കണ്ടെത്തൽ. അർജുന്റെ വാഹനമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ട്രക്ക് കരയിലേക്ക് എത്തിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നുമാണ് റിപ്പോർട്ട്‌. ഗംഗാവലിപ്പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ നാവികസേന നടത്തിയ തിരച്ചിലിൽ സോണാർ സിഗ്നൽ ലഭിച്ചിരുന്നു.  

Read More

ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പം; അഭിഭാഷകയെ കുത്തിപ്പരിക്കേൽപ്പിച്ചു 

ബെംഗളൂരു: വധശ്രമ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെ കോടതിക്കുള്ളില്‍ അഭിഭാഷകയെ കുത്തിപ്പരുക്കേല്‍പ്പിച്ച്‌ 63-കാരന്‍. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരെ വിമല വധശ്രമം ആരോപിച്ച്‌ കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ…

Read More

കൊലപാതക കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിലെ ക്ഷേത്രപൂജാരി കുത്തേറ്റുമരിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഹുബ്ബള്ളി കമരിപേട്ട് സ്വദേശിയും ഓട്ടോറിക്ഷാഡ്രൈവറുമായ സന്തോഷ് തിപ്പണ്ണ ഭോജഗറിനെയാണ് (44) പോലീസ് അറസ്റ്റുചെയ്തത്. ഹുബ്ബള്ളി ഈശ്വർനഗറിലെ ദക്ഷിൺ വൈഷ്‌ണോദേവി ക്ഷേത്രം ട്രസ്റ്റിയും പൂജാരിയുമായ ദേവപ്പജ്ജ എന്ന ദേവേന്ദ്രപ്പ മഹാദേവപ്പ വനഹള്ളി (63)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ക്ഷേത്രത്തിനുമുൻപിൽവെച്ച് ദേവപ്പജ്ജയെ കൊലപ്പെടുത്തിയശേഷം സന്തോഷ് രക്ഷപ്പെടുകയായിരുന്നെന്ന് ഹുബ്ബള്ളി-ധാർവാഡ് പോലീസ് കമ്മിഷണർ എൻ. സതീഷ് കുമാർ അറിയിച്ചു. പിന്നീട് കിട്ടൂർ ചന്നമ്മ സർക്കിളിൽനി ന്നാണ് ഇയാളെ പിടികൂടിയത്.

Read More

ഡ്യൂട്ടിക്കിടയും യൂണിഫോമിലും പോലീസുകാർ ഇനി റീലിസ് എടുത്താൽ കർശന നടപടി

ബെംഗളൂരു : പോലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴും യൂണിഫോമിലും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് വിലക്കി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ. യൂണിഫോമിട്ട് റീൽസ് ചെയ്യുന്നത് പോലീസ് വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും സത്പേരിന് കോട്ടംവരുത്തുമെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. അടുത്തിടെയായി പോലീസുകാരും ജീവനക്കാരും റീൽസ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് പതിവായിരുന്നു.

Read More
Click Here to Follow Us