ബസിൽ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി 

ബെംഗളൂരു: കനകപുരയില്‍ നിന്ന് ഹുനസനഹള്ളിയിലേക്ക് കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഏഴുമാസം ഗർഭിണിയായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.

ഹുനാസനഹള്ളി സ്വദേശിയായ റസിയ ബാനുവാണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്.

യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട റസിയ ഇരട്ടക്കുട്ടികളെ പ്രസവിക്കുകയായിരുന്നു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

ബസ് ജീവനക്കാർ നേരെ ജില്ലാ ആശുപത്രിയിലെത്തി അമ്മയെയും കുട്ടികളെയും എത്തിച്ച്‌ വൈദ്യസഹായം നല്‍കി.

ഇവരെ കൂടുതല്‍ പരിചരണത്തിനായി ബെംഗളൂരുവിലെ വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts