മുംബൈ: വ്യവസായി രത്തന്‍ ടാറ്റ(86)യുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ആശുപത്രിയില്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് കുഴപ്പമില്ലെന്നും, പതിവ് ആരോഗ്യപരിശോധനയ്ക്ക് എത്തിയതാണെന്നും ചൂണ്ടിക്കാട്ടി രത്തന്‍ ടാറ്റയുടെ പേരില്‍ നേരത്തെ വിശദീകരണ കുറിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
Read MoreMonth: October 2024
ഹെർണിയ ശസ്ത്രക്രിയക്കിടെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; 10 വയസുകാരൻ ദുരിതക്കിടക്കയിൽ
കാസർക്കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് ഡോക്ടര്‍ അബദ്ധത്തില്‍ മുറിച്ചെന്നാണ് പരാതി. കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശി വി. അശോകന്റെ മകനാണ് ഇതോടെ ദുരിതക്കിടക്കയിലായത്. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താൻ വഹിക്കാമെന്നും ഈ ഡോക്ടര്‍ കുട്ടിയുടെ പിതാവിനെ അറിയിച്ചിരുന്നു. ആംബുലൻസില്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടർ…
Read Moreഅടുത്ത ഒരാഴ്ച കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ലക്ഷദ്വീപിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 3-4 ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ശ്രീലങ്കക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 12 മുതല്‍ 13 വരെ അതിശക്തമായ മഴയ്ക്കും ഒക്ടോബർ ഒൻപത് മുതല്‍ 13 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…
Read Moreരാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ പ്രതികാരം
ന്യൂഡൽഹി: ഹരിയാനയിലെ മിന്നും വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുല്‍ ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡർ ചെയ്ത ജിലേബി ക്യാഷ് ഓണ്‍ ഡെലിവറി ആണെന്ന് മാത്രം. അക്ബർ റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയില്‍ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്. സ്വിഗ്ഗിയില്‍ നല്‍കിയ ഓർഡറിൻ്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവർത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്ക്ക്…
Read Moreനഗരത്തിലെ ഡെക്കാത്‌ലോണിന് 35,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ; വിശദാംശങ്ങൾ
ബെംഗളൂരു: ഓൺലൈനായി പണമടച്ചിട്ടും ട്രക്കിംഗ് ട്രൗസർ വിതരണം ചെയ്യാത്ത സ്‌പോർട്‌സ് ആക്‌സസറീസ് സ്റ്റോറായ ഡെക്കാത്‌ലോണിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 35,000 രൂപ പിഴ ചുമത്തി. കൂടാതെ, ഉപഭോക്താവ് ഇതിനകം അടച്ച 1,399 രൂപയ്ക്ക് 9% വാർഷിക പലിശയും സേവനത്തിലെ കുറവിന് 25,000 രൂപയും കേസിൻ്റെ നിയമപോരാട്ടത്തിൻ്റെ ഫലമായി 10,000 രൂപയും ചുമത്തുകയും ഈ തുക നഷ്ടപരിഹാരമായി പരാതിക്കാരന് നൽകാനും നിർദ്ദേശിച്ചു. . മംഗലാപുരം സോമേശ്വര സ്വദേശി മോഹിത് നൽകിയ പരാതിയിൽ വാദം കേട്ട ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ…
Read More20 രൂപയെ ചൊല്ലി തർക്കം; ബാർ ജീവനക്കാരന് കുത്തേറ്റു
ബെംഗളൂരു: വിദ്യാരണ്യപുരയിലെ ബാറില്‍ 20 രൂപയുടെ പേരില്‍ ആക്രമികള്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ചു. കാഷ്യർ രഞ്ജിത്തിനാണ് (34) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചേതൻ, കാർത്തിക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.
Read Moreവന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ; ദസറ ഘോഷയാത്ര ഒരുക്കങ്ങൾ തകൃതി
ബെംഗളൂരു : മൈസൂരു ദസറയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളിലൂടെ ഇന്ത്യയുടെയും കർണാടകയുടെയും ഒട്ടേറെ നാഴികക്കല്ലുകളുടെ കഥകൾ പറയും. വന്ദേഭാരത് എക്സ്‌പ്രസ് ഉൾപ്പെടെ 46 നിശ്ചലദൃശ്യങ്ങൾ ഇത്തവണത്തെ ദസറ റാലിയിൽ ഉണ്ടാകും. ചാമരാജനഗർ ജില്ലയുടെ നിശ്ചലദൃശ്യത്തിൽ സൊളിഗ ഗോത്രകുടുംബങ്ങളുടെ ജീവിതരീതിയാകും ഉണ്ടാവുക. ഇന്ത്യൻ റെയിൽവേയുടെ പരിണാമം സംബന്ധിച്ച നിശ്ചലദൃശ്യത്തിൽ തടികൊണ്ടുള്ള കോച്ചുകൾ മുതൽ അത്യാധുനിക വന്ദേഭാരത് കോച്ചുകൾവരെ ഉണ്ടാകും. ഒട്ടേറെ പ്രധാന റെയിൽവേ സ്റ്റേഷനുകളുമുണ്ടാകും. ഗഗൻയാൻ, രംഗനത്തിട്ട് പക്ഷിസങ്കേതം, നന്ദി ബേട്ട, ചിത്രദുർഗയിലെ കോട്ട തുടങ്ങിയവയെല്ലാം നിശ്ചലദശ്യങ്ങളിൽ ഇടംനേടും. ചൊവ്വാഴ്ച ഗുസ്തിമത്സരങ്ങൾ അരങ്ങേറി.
Read Moreമൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി
ഡൽഹി: ഹരിയാനയ്‌ക്ക് ഹൃദയംഗമമായ നന്ദി, മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി. ഇത് വികസന രാഷ്‌ട്രീയത്തെയും സദ്ഭരണത്തിന്റെയും രാഷ്‌ട്രീയത്തിന്റെ വിജയമാണ്. ഹരിയാനയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
Read Moreഏഴുവർഷം മുൻപ് വിക്ഷേപിച്ച പി.എസ്.എൽ.വി. സി-37 റോക്കറ്റ് ഭാഗംഭൂമിയിൽ തിരിച്ചിറക്കി
ബെംഗളൂരു : ഏഴുവർഷംമുൻ് വിക്ഷേപിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ സി-37 ന്റെ (പി.എസ്.എൽ.വി. സി-37) മുകൾഭാഗം ഭൂമിയിൽ തിരിച്ചിറക്കിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. 2017 ഫെബ്രുവരി 15-നാണ് കാർട്ടോസാറ്റ്-2ഡി ഉപഗ്രഹത്തെയും മറ്റു 103 ചെറു ഉപഗ്രഹങ്ങളെയുമായി പി.എസ്.എൽ.വി. സി-37 വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥങ്ങളിൽ വിക്ഷേപിച്ചശേഷം റോക്കറ്റിന്റെ മുകൾഭാഗം ഏകദേശം 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ തുടരുകയായിരുന്നു. റോക്കറ്റിന്റെ ഭാഗം തിരിച്ചിറക്കുന്ന ഏകദേശ സമയം സെപ്റ്റംബർ ആറിന് ഐ.എസ്.ആർ.ഒ. കണക്കുകൂട്ടി. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12.45-ന് റോക്കറ്റിന്റെ ഭാഗം…
Read Moreവ്യവസായിയുടെ ആത്മഹത്യ; മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയില്‍ മലയാളികളായ ദമ്പതികള്‍ അറസ്റ്റില്‍. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലയാളികളായ റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് മുംതാസ് അലിയെ ഹണി ട്രാപ്പില്‍ കുടുക്കിയതായാണ് സൂചന. ഇവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ്…
Read More