വീണ്ടും കൂടി!!! സ്വർണവില എഴുപതിനായിരത്തിലേക്കോ?

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി.

ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്.

ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായി.

ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ 7,455 രൂപയായി. ഈ നില തുടർന്നാല്‍ മാസങ്ങള്‍ കൊണ്ട് സ്വർണവില 70,000 രൂപയിലെത്തിയേക്കും.

ഇന്നലെ പവന് 520 രൂപ വർദ്ധിച്ചിരുന്നു. 59,520 രൂപയ്ക്കാണ് വ്യാപാരം നടന്നത്. തൊട്ടുതലേന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

അതായത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആയിരം രൂപയിലധികമാണ് വർദ്ധിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഒറ്റയടിക്ക് 350 രൂപകുറഞ്ഞിരുന്നു. ശനി, ഞായർ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.

എന്നാല്‍ ചൊവ്വാഴ്ച 480 രൂപ വർദ്ധിക്കുകയായിരുന്നു. ഒക്ടോബർ 10ന് ഒരു പവന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
[masterslider id="10"]

Related posts