മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് മുംബൈയിലെ ജുഹുവിൽ വെടിവെപ്പ്. പുഷ്‌പ പാർക്കിൽ മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് അജ്ഞാതർ വെടിയുതിർത്തതായാണ് വിവരം. സംഭവത്തിൽ ടൈഗർ ഷ്രോഫിന് പരിക്കേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ നടൻ സുരക്ഷിതനാണെന്നും അദ്ദേഹത്തിന് വെടിയേറ്റിട്ടില്ലെന്നും മുംബൈ പൊലീസ് പിന്നീട് വ്യക്തമാക്കി. ഷ്രോഫിൻ്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും സംഭവത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് മുംബൈയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും ചർച്ചകൾ ശക്തമായിട്ടുണ്ട്. വെടിവെപ്പിന് പിന്നിൽ ആരാണെന്നതും ആക്രമണത്തിൻ്റെ യഥാർഥ ലക്ഷ്യം എന്താണെന്നതും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read MoreDay: 18 October 2026
മജസ്റ്റിക്കിന് സമീപം ഹോട്ടലിൽ തീപിടുത്തം
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ പ്രദേശമായ മജസ്റ്റിക്കിന് സമീപമുള്ള ഒരു ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടുത്തം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഭാഗ്യവശാൽ, ഈ സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിലെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതിനെ തുടർന്നാണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. തിരക്കേറിയ പ്രദേശമായതിനാൽ ചുറ്റുമുണ്ടായിരുന്നവരിൽ ഇത് ആശങ്ക സൃഷ്ടിച്ചു. വിവരം ലഭിച്ചയുടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ വേഗത്തിലുള്ള പരിശ്രമത്തിനൊടുവിൽ തീയണച്ച് സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തെ…
Read Moreനൈസ് റോഡിൽ രാസലായനി കയറ്റിയ ട്രക്കിന് തീപിടിച്ചു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രാസലായനി കയറ്റി പോവുകയായിരുന്ന ട്രക്കിന് ഞായറാഴ്ച (2026 ഒക്ടോബർ 18) നൈസ് റോഡിൽ തീപിടിച്ചതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. അമിതവേഗതയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇതോടെ ട്രക്കിന്റെ ടാങ്ക് റോഡിലേക്ക് മറിഞ്ഞുവീഴുകയും മിനിറ്റുകൾക്കകം തീപിടിക്കുകയുമായിരുന്നു. അതിവേഗം പടർന്ന തീ ട്രക്കിനെ പൂർണമായും വിഴുങ്ങി. അത്യന്തം തീപിടിക്കാൻ സാധ്യതയുള്ള സൈലീൻ (Xylene) എന്ന രാസലായനിയാണ് ട്രക്കിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് നൈസ്…
Read Moreമകന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്; ഇപ്പുറം നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട ജീവനുകൾ, ആ കുടുംബങ്ങൾക്കൊപ്പം നിൽക്കും”; കണ്ണീരോടെ നൂഹ സജീവ്; വീഡിയോ കാണാം
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്‍റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്‍റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതിൽ അനുശോചനം അറിയിക്കുന്നു. സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. തന്‍റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്നും താൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും നൂഹ കൂട്ടിച്ചേർത്തു. അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി…
Read Moreറൂറിച്ച് എസ്റ്റേറ്റിലെ ഇക്കോ ടൂറിസം പദ്ധതി: ബെംഗളൂരുവിൽ ആനത്താരകൾ അടയാൻ സാധ്യത; പരിസ്ഥിതി ആശങ്ക ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ റൂറിച്ച് എസ്റ്റേറ്റിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തെ ഭൂപ്രകൃതിയെ മാത്രമല്ല, വന്യജീവികളുടെ സ്വാഭാവിക സഞ്ചാരത്തെയും ഗുരുതരമായി ബാധിച്ചേക്കുമെന്ന് ആശങ്ക. പദ്ധതി നടപ്പിലാകുന്നതോടെ എസ്റ്റേറ്റിലേക്കുള്ള ആനകളുടെ പ്രവേശനം തടസ്സപ്പെടുകയും, കാലങ്ങളായി കാട്ടാനകൾ ഉപയോഗിച്ചുവരുന്ന ചരിത്രപരമായ ആനത്താര പൂർണ്ണമായും അടഞ്ഞുപോവുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണവും വന്യജീവി സൗഹൃദ വിനോദസഞ്ചാരവും ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന ഒരു ഇക്കോ ടൂറിസം പദ്ധതി തന്നെ പ്രദേശത്തെ സ്വാഭാവിക വന്യജീവി സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന സാഹചര്യം വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്. പ്രകൃതിയെയും വന്യജീവികളെയും നേരിട്ട് ബാധിക്കുന്ന…
Read Moreരാജകീയ ഗാംഭീര്യത്തിൽ പൈതൃക നഗരം വലയം ചെയ്ത് ദമ്പതികൾ; മൈസൂരു ദസറയിൽ വേറിട്ട അനുഭവം പകർന്ന് ടാംഗ റൈഡ്
ബെംഗളൂരു : ലോകപ്രശസ്തമായ മൈസൂർ ദസറ മഹോത്സവത്തിന്റെ ഏഴാം ദിനത്തിൽ നഗരത്തിലെ ചരിത്രപരമായ പൈതൃക കെട്ടിടങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പുരാവസ്തു വകുപ്പ് ദമ്പതികൾക്കായി പ്രത്യേക ടാംഗ (കുതിരവണ്ടി) റൈഡ് സംഘടിപ്പിച്ചു. മൈസൂർ ടൗൺ ഹാളിൽ നിന്നാരംഭിച്ച പൈതൃക റൈഡ് പ്രശസ്ത നടി അക്ഷത പാണ്ഡവപുര ഫ്ലാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ സാംസ്കാരിക പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട ഈ വേറിട്ട പരിപാടി. രാജകീയ വസ്ത്രധാരണത്തിൽ തിളങ്ങി ദമ്പതികൾ കർണാടകയുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് നാൽപ്പതിലധികം ദമ്പതികളാണ് പ്രത്യേകമായി അലങ്കരിച്ച…
Read Moreവന്യജീവികളുടെ കൂട്ടക്കുരുതി: ഡ്രൈവർമാർ ജാഗ്രതൈ! ഒടുവിൽ കർശന നടപടിയുമായി സർക്കാർ
ബെംഗളൂരു: ദാവൺഗെരെ, ഹാവേരി, ചിത്രദുർഗ്ഗ, വിജയനഗര എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയ-സംസ്ഥാന പാതകളിൽ അതിവേഗ വാഹനങ്ങളിടിച്ച് പുള്ളിപ്പുലികളും കരടികളും ഉൾപ്പെടെയുള്ള വന്യജീവികൾ അപകടത്തിൽപ്പെടുന്നതും കൊല്ലപ്പെടുന്നതും പതിവാകുന്നു. ഈ ജില്ലകളിലെ കുന്നിൻപ്രദേശങ്ങളിലൂടെയും കാടുകളിലൂടെയും കടന്നുപോകുന്ന പാതകളിലാണ് മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. പകലിലെ രൂക്ഷമായ ഗതാഗതവും മനുഷ്യസാന്നിധ്യവും കാരണം അർദ്ധരാത്രിക്ക് ശേഷമാണ് വന്യമൃഗങ്ങൾ ആഹാരവും വെള്ളവും തേടി ജനവാസ മേഖലകളിലേക്കും കാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നത്. ഈ സമയങ്ങളിൽ റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങളെ അമിതവേഗതയിലെത്തുന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രി ചിത്രദുർഗ്ഗ താലൂക്കിലെ…
Read Moreദസറ ആഘോഷങ്ങൾക്കിടെ മധുരപലഹാര കടകളിൽ വ്യാപക റെയ്ഡ്: 15 സ്ഥാപനങ്ങൾക്ക് എഫ്.എസ്.എസ്.എ.ഐ നോട്ടീസ്
ബെംഗളൂരു: ദസറ ഉത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള മധുരപലഹാര കടകളിലും നിർമ്മാണ യൂണിറ്റുകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ശുചിത്വവും ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ 90 കേന്ദ്രങ്ങളിലാണ് ഉദ്യോഗസ്ഥർ ഒരേസമയം മിന്നൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ വിവിധതരത്തിലുള്ള മധുരപലഹാരങ്ങളുടെ 145 സാമ്പിളുകൾ എഫ്.എസ്.എസ്.എ.ഐ കൂടുതൽ പരിശോധനകൾക്കായി ശേഖരിച്ചു. പരിശോധനയിൽ ഭൂരിഭാഗം മധുരപലഹാര നിർമ്മാണ യൂണിറ്റുകളിലും ഗുരുതരമായ ചട്ടലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. ഉൽപാദന കേന്ദ്രങ്ങൾ തീർത്തും അശുചിത്വമായ അന്തരീക്ഷത്തിലാണ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് നിർബന്ധമായും…
Read More16 ലക്ഷം പേർക്ക് ഗൃഹജ്യോതി ആനുകൂല്യം നഷ്ടപ്പെട്ടേക്കും: പരിശോധന കർശനമാക്കി ബെസ്കോം
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ അഭിലാഷ പദ്ധതിയായ ‘ഗൃഹ ജ്യോതി’ സൗജന്യ വൈദ്യുതി പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം). പദ്ധതിയുടെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനായി നടത്തുന്ന കർശനമായ പുനഃപരിശോധനയുടെ ഭാഗമായി ഏകദേശം 16 ലക്ഷത്തോളം ആളുകൾക്ക് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ബെസ്കോം അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ അഞ്ച് പ്രധാന ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ ഗൃഹ ജ്യോതി യോജന പ്രകാരം പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് നൽകുന്നത്. എന്നാൽ,…
Read Moreബെംഗളൂരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങിയ മലയാളി നഴ്സ് ടിപ്പർ ലോറിയിടിച്ച് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിന് സമീപം തുമാകുരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി നഴ്സ് ഗുഡ്സ് ലോറിയിടിച്ച് ദാരുണമായി മരിച്ചു. കേരളം സ്വദേശിനിയായ അലീന അമ്മു (23) ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാനഗറിലെ പേയിങ് ഗെസ്റ്റിൽ താമസിച്ചു ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അവർ. തുമാകുരുവിലെ പ്രശസ്തമായ ദേവരായദുർഗ മലനിരകളിൽ ട്രെക്കിങ്ങിനായി പോയതായിരുന്നു അലീനയും സുഹൃത്ത് അൽബിനും (24). വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ഓടെ ട്രെക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങിവരുമ്പോഴാണ് ബെംഗളൂരു റൂറൽ നെലമംഗല താലൂക്കിൽ വെച്ച് അപകടമുണ്ടായത്. വീരനഞ്ജിപുരയ്ക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന…
Read More