കൈലാസം തുറന്നു; സ്ഥിരതാമസമാക്കാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് വെളിപ്പെടുത്തി നിത്യാനന്ദ 

ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്.

തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്.

തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു.

ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്.

“കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും വിളിക്കുന്നു. ഞാൻ വാതില്‍ തുറന്നാലും നിങ്ങള്‍ വിചാരിച്ചാല്‍ മാത്രമേ അകത്ത് വരാൻ കഴിയൂ.” എന്നാണ് നിത്യാനന്ദ വീഡിയോയില്‍ പറയുന്നത്.

രാജ്യത്ത് സ്ഥിരതാമസമാക്കാൻ ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും നിത്യാനന്ദ പറയുന്നു മാത്രമല്ല, അമേരിക്കയും ഐക്യരാഷ്‌ട്രസഭയും തന്റെ കൈലാസ രാജ്യം അംഗീകരിച്ചതായി അവകാശപ്പെടുന്ന ഫോട്ടോകളും നിത്യാനന്ദയുടെ സഹായികള്‍ കൈലാസയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു.

‘കൈലാസം തുറന്നു. കൈലാസത്തിന്റെ സ്ഥാനം ഗുരുപൂർണിമ ദിനത്തില്‍ പ്രഖ്യാപിക്കും.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഞങ്ങള്‍ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, ഇപ്പോള്‍ തന്നെ കൈലാസ് നിവാസിയായി രജിസ്റ്റർ ചെയ്യുക.’ എന്ന കുറിപ്പിനൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്കും വാട്ട്‌സ്‌ആപ്പ് നമ്പറും പങ്ക് വച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts