ബെംഗളൂരു: നഗരത്തെ സർക്കാർ ബ്രാൻഡ് ബെംഗളൂരു (ബ്രാൻഡ് ബെംഗളൂരു) ആക്കാൻ പോകുന്നു. എന്നാൽ, ദിവസവും ആയിരക്കണക്കിന് ആളുകൾ വരുന്ന സ്റ്റേഷനിൽ സുരക്ഷയില്ലന്ന് ആക്ഷേപം. നഗരത്തിലെ സാറ്റലൈറ്റ് സ്റ്റേഷൻ്റെ (സ്റ്റാർലൈറ്റ് ബസ് സ്റ്റാൻഡ്) സീലിങ്ങിൽ ഘടിപ്പിച്ച ഷീറ്റുകൾ ഇടയ്ക്കിടെ ഊർന്നുവീഴുമെന്ന ആശങ്കയിലാണ് യാത്രക്കാർ. മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം ശോച്യാവസ്ഥയിൽ എത്തിയതോടെ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഈ ബസ് സ്റ്റാൻഡ് കാണാൻ ഹൈടെക് ആണ്. എന്നാൽ ഇവിടെ സീലിങ്ങിൽ ഘടിപ്പിച്ച ഷീറ്റുകൾ കേടായി. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ സ്ഥലം സന്ദർശിക്കുന്നത്…
Read MoreYear: 2024
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ
ബെംഗളൂരു: മാർത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 7 മുതൽ 11 വരെയും, വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ, കെഎൽഎം സർവീസ് റോഡിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് (ഒആർആർ) കുന്ദലഹള്ളി ഗേറ്റിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. ചെറുവാഹനങ്ങൾ ആകാശ് വിഹാർ ഹൗസിംഗിന് സമീപം യു-ടേൺ എടുത്ത് മാർത്തഹള്ളി പാലം വഴി കുന്ദലഹള്ളി ഗേറ്റിലേക്ക് പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. ഭാരവാഹനങ്ങൾ…
Read Moreപൂജാ അവധി: കേരളത്തിലേക്ക് ഒൻപത് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി.; ബസുകളുട വിശദാംശങ്ങൾ അറിയാൻ വായിക്കം
ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒൻപത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും. റിസർവേഷൻ ആരംഭിച്ചു. അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കായി 33 പ്രത്യേക ബസുകളാണ് ബെംഗളൂരുവിൽനിന്ന് പ്രഖ്യാപിച്ചത്. കോയമ്പത്തൂർ, മധുര, പുതുച്ചേരി, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കുംഭകോണം, ഊട്ടി, ഗോവ, റായ്ദുർഗ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുണ്ട്. അതിനിടെ, കർണാടക ആർ.ടി.സി. 20 പുതിയ വോൾവോ ഐരാവത്…
Read Moreആറ് ജില്ലകളിലെ ആർ.ടി.ഒ. ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത റെയിഡ്: ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തത് 3.45 ലക്ഷം രൂപ
ബെംഗളൂരു: അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തെ ആറ് ജില്ലകളിലെ ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു. സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വകാര്യ വ്യക്തികളെ കൂട്ടുപിടിച്ച് പൊതുജനങ്ങളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി വ്യാപക പരാതി ലഭിച്ചതിനെ തുടർന്ന് കോലാർ, ചിക്കബെല്ലാപൂർ, ബെംഗളൂരു റൂറൽ, ചാമരാജനഗർ, കലബുറഗി, ബെൽഗാം എന്നിവിടങ്ങളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ ഇന്നലെയും ഇന്നും റെയ്ഡ് നടത്തി. 3.45 ലക്ഷം രൂപ അധികൃതർ പിടിച്ചെടുത്തു. വിജയപ്പൂരിലെ ഝലക്കി ചെക്ക് പോസ്റ്റിൽ 2 ലക്ഷം…
Read Moreമുഖ്യമന്ത്രിയുടെ കാറിന് തടസ്സം: വാഹനവ്യൂഹത്തിന് മുൻപിൽ എത്തിയ ജനാർദൻ റെഡ്ഡിയുടെ റേഞ്ച് റോവർ കാർ കണ്ടുകെട്ടി
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിനുമുൻപിലേക്ക് ഗംഗാവതി എം.എൽ.എ. ജനാർദന റെഡ്ഡിയുടെ കാർ കടന്നുവന്ന സംഭവത്തിൽ നടപടിയുമായി പോലീസ്. ജനാർദന റെഡ്ഡിയുടെ മൂന്ന് ആഡംബരകാറുകൾ പോലീസ് പിടിച്ചെടുത്തു. സിദ്ധരാമയ്യ കഴിഞ്ഞ വെള്ളിയാഴ്ച കൊപ്പാളിലെ ഗംഗാവതിയിലൂടെ കടന്നുപോയപ്പോഴാണ് ജനാർദന റെഡ്ഡിയുടെ കാർ ഇടയ്ക്കുവന്നുകയറിയത്. മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിന് പോലീസ് റോഡ് കാലിയാക്കിയിരുന്നു. പക്ഷേ, ജനാർദന റെഡ്ഡിയുടെ കാർ റോഡിലെ ഡിവൈഡർ മറികടന്ന് പ്രവേശിക്കുകയായിരുന്നു. അപകടകരമായ നിലയിലാണ് കാർ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് നടപടിയെടുത്തത്.
Read Moreഅനവധി പ്രത്യേകതകളോടെ 20 ഐരാവത് ക്ലബ് ക്ലാസ് ബസുകൾ ഒക്‌ടോബർ അവസാനത്തോടെ നിരത്തിലിറക്കും
ബംഗളുരു: യാത്രക്കാരുടെ ആവശ്യാനുസരണം അത്യാധുനിക ബസുകളുടെ വിവിധ മോഡലുകൾ പുറത്തിറക്കുന്നതിൽ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) രാജ്യത്ത് മുൻപന്തിയിലാണ്. രാജ്യത്തെ ഏറ്റവും ആകർഷകമായ ബസുകളാണ് കെഎസ്ആർടിസി ബസുകൾ. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ഈ മാസം അവസാന വാരം ഉൾപ്പെടുത്തിയ 20 പുതിയ വോൾവോ (9600 മോഡൽ) ഐരാവഡി ക്ലബ് ക്ലാസ് 2.0 ബസുകൾ ലഭിക്കും. 1.78 കോടി രൂപയാണ് ഒരു ബസിൻ്റെ നിരക്ക്. കെഎസ്ആർടിസി കോർപ്പറേഷനിൽ ആകെ 443 ആഡംബര ബസുകളാണുള്ളത്, പുതുതായി ചേർത്ത ബസുകൾ കൂടുതൽ…
Read Moreനവീകരണത്തിന്റെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം
വയനാട്: ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം തുടങ്ങി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങള്‍ക്കാണ് ഒക്ടോബർ ഏഴു മുതല്‍ 11 വരെ പ്രവൃത്തി നടക്കുന്ന പകല്‍ സമയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത്. വളവുകളിലെ കുഴികള്‍ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകള്‍ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് നടക്കുന്നത്. അടിവാരം മുതല്‍ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളില്‍ കുഴികള്‍ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകള്‍ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡിലെ മറ്റു…
Read Moreതിരുപ്പൂരിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
ചെന്നൈ: തിരുപ്പൂർ പാണ്ഡ്യൻ നഗറിൽ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Read Moreവിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ബെംഗളൂരു: കോളജ് വിനോദയാത്ര സംഘത്തിലെ വിദ്യാർഥി ഭട്കല്‍ താലൂക്കിലെ മുർദേശ്വരം കടലില്‍ മുങ്ങി മരിച്ചു. ബെംഗളൂരു വിദ്യാസൗധ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി ഗൗതമാണ് (17) മരിച്ചത്. വിനോദയാത്ര സംഘത്തിലെ ഗൗതമും ബെംഗളൂരു സ്വദേശി ഡി. ധനുഷും ബീച്ചില്‍ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ധനുഷിനെ രക്ഷിച്ചു. വിദ്യാസൗധ കോളജിലെ 220 വിദ്യാർഥികളാണ് യാത്രക്കെത്തിയിരുന്നത്. തിരമാലകളുടെ ശക്തിമൂലം ഇരുവരും വെള്ളത്തില്‍ മുങ്ങിയതോടെ ലൈഫ് ഗാർഡും പോലീസും ചേർന്നാണ് ധനുഷിനെ രക്ഷപ്പെടുത്തിയത്. ഗൗതമും നീന്താൻ എത്തിയവിവരം ധനുഷ് പറഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർ അറിഞ്ഞത്. ഇതോടെ വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ്…
Read Moreകാർ യാത്രക്കാർക്ക് അടുത്ത ‘പണി’: കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു; ഡിസംബർ മുതൽ പിഴ ഈടാക്കും
കൊച്ചി: ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റും നിര്‍ബന്ധമാക്കും. നാല് വയസു മുതല്‍ 14 വയസുവരെ 135 സെന്റീമീറ്റര്‍ ഉയരത്തില്‍ താഴെയുള്ള കുട്ടികള്‍ ചൈല്‍ഡ് ബൂസ്റ്റര്‍ കുഷ്യനില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കളുമായി ചേര്‍ത്തുവയ്ക്കുന്ന സുരക്ഷാ ബെല്‍റ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിര്‍ദേശം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ഡ്രൈവര്‍ക്കായിരിക്കും…
Read More