ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേ ടോൾ ജീവനക്കാരനെ തല്ലിക്കൊന്നു; വീഡിയോ പുറത്ത്

ബെംഗളൂരു: ടോൾ നൽകുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെ ബെംഗളൂരു – മൈസൂരു അതിവേഗപാതയിലെ ടോൾ ബൂത്തിൽ ജീവനക്കാരൻ അടിയേറ്റ് മരിച്ചു. രാമനാഗരാ ശേഷഗിരിഹള്ളി ടൂൾ ബൂത്തിലെ ജീവനക്കാരൻ പവൻ 26 ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇത് വഴി കാറിൽ വന്ന പ്രതികൾ ടോൾപ്ലാസയിൽ തിരക്ക് കൂടുതൽ ആണെന്ന് ചൂണ്ടിക്കാട്ടി ടോൾ നൽകാതെ പോകാൻ തുടങ്ങി. എന്നാൽ ടോൾ തുക നൽകാതെ മുൻപോട്ട് പോകാൻ സാധിക്കില്ലെന്ന് പവൻ പറഞ്ഞതോടെ പ്രതികളും ഇയാളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.

പ്രദേശവാസികൾ ഇടപെട്ടതോടെ കാർ യാത്രക്കാർ ഇവിടെ നിന്നും മടങ്ങി. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ രാത്രി ഭക്ഷണം കഴിക്കാൻ പവൻകുമാർ സമീപത്തെ ഹോട്ടലിലേക്ക് പോകുന്നതിനിടെ റോഡരികിൽ കാത്തിരുന്ന പ്രതികൾ പവനെ ഹോക്കി സ്റ്റിക്കുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പവന്കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
[masterslider id="10"]

Related posts