ഹോസ്റ്റൽ മുറിയിൽ 20 കാരി തൂങ്ങി മരിച്ചനിലയിൽ 

കാസർക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന 20കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് സ്വദേശി സ്മൃതിയാണ് മരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് സ്മൃതിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, സ്മൃതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ സഹോദരിയും അച്ഛനും രംഗത്തെത്തി.

കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് ട്രെയിനിയായിരുന്നു സ്മൃതി.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.

ആന്റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇന്‍ജക്ഷന്‍ കൊടുത്തു.

ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്‌മെന്റ് സൂചിപ്പിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കുമ്പള പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts