ഇവാന്‍ വുകോമനോവിച് പടിയിറങ്ങി.

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തു നിന്നു ഇവാന്‍ വുകോമനോവിച് പടിയിറങ്ങി. 2021 മുതല്‍ ക്ലബിന്റെ പരിശീലകനാണ് സെര്‍ബിയക്കാരന്‍. നിലവിലെ സീസണിലെ ടീമിന്റെ പ്രകടനമാണ് ആശാന്റെ പടിയിറക്കം വേഗത്തിലാക്കിയത്. കോച്ച് ക്ലബ് വിടുന്ന കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിനു ആശംസകളും നേര്‍ന്നു. ‘ഞങ്ങളുടെ മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ക്ലബ് വിടുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും ടീമിന്റെ കൃതജ്ഞത അറിയിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന്റെ മികച്ച അവസരങ്ങള്‍ ഇനിയും ലഭിക്കാന്‍ ആശംകള്‍’- ക്ലബ് ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു.

Read More

അമുലിന് പിന്നാലെ 2 ഇൻ്റർനാഷണൽ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാനൊരുങ്ങി”നന്ദിനി”

ബെംഗളൂരു : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും കർണാടകയും ഈ രണ്ട് സംസ്ഥാനങ്ങളെയും ഇതിൽ സഹായിക്കുന്നത് ആ സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സഹകരണ സംഘങ്ങളുടെ ബ്രാൻറുകളായ അമൂലും (ആനന്ദ് മിൽക്ക് യൂണിറ്റ് ലിമിറ്റഡ്) നന്ദിനിയുമാണ്. രണ്ടു ബ്രാൻഡുകളും തങ്ങളുടെ അതിർത്തിക്കപ്പുറവും പാലും പാലുൽപ്പന്നങ്ങളും വിൽക്കാറുണ്ട്, കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഘാൻ ദേശീയ ടീമിനെ സ്പോൺസർ ചെയ്ത് അമൂൽ നമ്മളെ ഞെട്ടിച്ചു, എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനിയും വിട്ടുകൊടുക്കാൻ ഭാവമില്ല, അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ്…

Read More

ബെംഗളൂരു സെക്കുലർ ഫോറം വെബിനാർ സംഘടിപ്പിക്കുന്നു.

ബെംഗളൂരു : “ബിജെപിയുടെ പരാജയം അനിവാര്യമാകുന്നത് എന്തുകൊണ്ട്” എന്ന വിഷയത്തിൽ ഇന്ന് (22ഏപ്രിൽ) രാത്രി 9 മണിക്ക് ബെംഗളൂരു സെക്കുലർ ഫോറം വെബിനർ സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന വെബിനാറിൽ പങ്കെടുക്കേണ്ട ലിങ്ക് താഴെ. https://meet.google.com/mvr-drod-hio

Read More

3 ദക്ഷിണേന്ത്യൻ ന്യൂസ് ചാനലുകൾക്ക് ഒന്നിച്ച് അഭിമുഖം നൽകി പ്രധാനമന്ത്രി;ഇന്ന് 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ന്യൂഡൽഹി: തമിഴിലെ തന്തി ടിവിയിൽ അഭിമുഖം നൽകിയതിന് പിന്നാലെ ഭക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെയും ന്യൂസ് ചാനലുകൾക്ക് ഒരേ സമയം അഭിമുഖം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിക്കേഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് മലയാളം, തെലുഗു, സുവർണ ഏഷ്യാനെറ്റ് ന്യൂസ് കന്നഡ എന്നിവയിലെ പ്രതിനിധികൾക്കാണ് പ്രധാനമന്ത്രി അഭിമുഖം നൽകിയത്. മലയാളത്തിൽ നിന്ന് സിന്ധു സൂര്യകമാർ.കന്നഡയിൽ നിന്ന് അജിത് ഹനുമക്കനവർ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് 3 ചാനലുകളിലും അഭിമുഖം സംപ്രേക്ഷണം ചെയ്യും.

Read More

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞദിവസം ബാംഗ്ലൂർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി ലത നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗത്തിൽ, ഗിരീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ശ്രീ സതീഷ് നായർ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു. യോഗത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ, ശ്രീ ബിനു ദിവാകരൻ, ശ്രീ ലിങ്കൻ വാസുദേവൻ, ശ്രീ വിനു തോമസ് എന്നിവർ സംസാരിച്ചു. ശ്രീ അനൂപ് ചന്ദ്രൻ നന്ദിയും പറയുകയുണ്ടായി.…

Read More

കാറുകഴുകിയവരും ചെടി നനച്ചവരും പെട്ടു;പിഴയായി ഈടാക്കിയത് 20 ലക്ഷം രൂപ!

ബെംഗളൂരു : ജലക്ഷാമം നേരിടുന്ന നഗരത്തിൽ മറ്റാവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുകയും പാഴാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി ജല അതോറിറ്റി 407 പേരിൽ നിന്ന് ഇതുവരെ ഈടാക്കിയത് 20.3 ലക്ഷം രൂപ. ഇതിൽ കൂടുതൽ പേർ കാർ കഴുകാൻ ശുദ്ധജലം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് പിഴ നൽകേണ്ടി വന്നത്. ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചതിനും പിഴ നൽകേണ്ടി വന്നിട്ടുണ്ട്. 5000 രൂപ വീതമാണ് പിഴ ഈടാക്കിയത്.

Read More

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല;ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച.

ബെംഗളൂരു : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ഏപ്രിൽ 11 വ്യാഴാഴ്ചയാണെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി അറിയിച്ചു.

Read More

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെയാണ് ചെറിയ പെരുന്നാൾ എന്ന് ഖാസിമാരും പാണക്കാട് തങ്ങളും പ്രഖ്യാപിച്ചു.

Read More

യെശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച!

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിയോടെ യശ്വന്ത് പുരയിൽ നിന്ന് സേലം- ഷൊറണൂർ വഴി കണ്ണൂരിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് കവർച്ച നടന്നത്.എ.സി. കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ഇരുപതോളം യാത്രക്കാർ ആണ് കവർച്ചക്ക് ഇരയായത്. ഇറങ്ങിക്കിടന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കവർച്ച ചെയ്തതിന് ശേഷം ബാഗുകൾ ശുചി മുറിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചക്കിരയായ യാത്രക്കാർ സേലം സറ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിന് പരാതി നൽകി.

Read More

സ്കൂൾ കുട്ടികൾക്കായി ഹെൽമെറ്റ് വിതരണം നടത്തി.

ബെംഗളൂരു : നഗരത്തിലെ മലയാളി സാംസ്കാരിക സംഘടനയായ സമന്വയ ബാംഗ്ലൂരിൻ്റെ ചന്താപ്പുര ഭാഗ്, ഹൊസാ റോഡ് സ്ഥാനീയ സമിതികളുടെ നേതൃത്വത്തിൽ, ഹീറോ മോട്ടോർസ് കോപ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ ഹെൽമറ്റ് വിതരണം ഹൊസാ റോഡ് Bluebell Public സ്കൂളിൽവെച്ചു നടന്നു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥലം കോർപ്പറേറ്റർ ശാന്ത ബാബു പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ, വരുന്ന Olympic Games Paris 2024 women’s air rifle കാറ്റഗറിയിൽ ഇന്ത്യയെ റപ്രെസെൻ്റ്…

Read More
Click Here to Follow Us