ബി.ഇ.എം.എ വെൽക്കം 2023 ഫെബ്രുവരി 5ന്

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ്‌ നിവാസികളായ മലയാളികളുടെ സംഘടനയായ ബി.ഇ.എം.എ. (ബെംഗളൂരു ഈസ്റ്റ്‌ മലയാളി അസോസിയേഷൻ) നടത്തുന്ന വെൽക്കം 2023 എന്ന പരിപാടി ഫെബ്രുവരി 5 ന് ദൂരവാണി നഗറിലുള്ള ഐടിഐ കോളനി യിൽ സ്ഥിതി ചെയ്യുന്ന വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.   മലയാള സിനിമയിലെ നിറസാന്നിധ്യമായ യുവനടി പ്രയാഗ മാർട്ടിനും, സ്ഥലം എം എൽ എ യും ബാംഗ്ലൂർ നഗര വികസനകാര്യ മന്ത്രിയുമായ ബി എ ബസവരാജുവുമാണ് ചടങ്ങിൽ മുഖ്യ അതിഥികളായി എത്തുന്നത്. കൂടാതെ ചടങ്ങിൽ പ്രിസൺ മിനിസ്ട്രി യുടെ നാഷണൽ കോർഡിനേറ്ററും…

Read More

പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു 

ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ

ബെംഗളൂരു: മലയാളി സ്‌പോർട്‌സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ എഫ്‌എസ്‌ഐ കുട്‌ലു ജേതാക്കളായി. 24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്‌ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്‌പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സ് ആപ്പ്…

Read More

പി.കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം സമ്മാനിച്ചു

ബാംഗ്ലൂർ: അക്ഷര നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ, ഈ വർഷത്തെ പി കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി വിജയൻ, പ്രശസ്ത സാഹിത്യകാരൻ ഡോ.ജേക്കബ് സാംസണിൽ നിന്ന് ഏറ്റുവാങ്ങി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ.എസ്.രാജശേഖരൻ , ചലചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ്…

Read More

സതീഷ്  തോട്ടശ്ശേരിക്ക്  സുവർണ്ണ തൂലികാ  പുരസ്‌കാരം. 

ബെംഗളൂരു: കൊച്ചിൻ  സാഹിത്യ  അക്കാദമിയുടെ  സുവർണ്ണതൂലികാ പുരസ്കാരം സതീഷ്  തോട്ടശ്ശേരിക്ക്.  അനുഭവ നർമ്മ നക്ഷത്രങ്ങൾ എന്ന കഥാ  സമാഹാരത്തിനാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന  പരിപാടിയിൽ  എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷണ്മുഖദാസ് പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കവി രാവുണ്ണി, കൊച്ചിൻ സാഹിത്യ അക്കാദമി ഭാരവാഹികളായ  വിപിൻ പള്ളുരുത്തി, റോബിൻ, മോഹൻദാസ് മണ്ണാർക്കാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Read More

നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽ നടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന ചെയ്തു . കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ “നോർക്ക അറ്റ് എ ഗ്ലാൻസ് ” എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ്…

Read More

ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം മാർച്ച് 26 ഞായറാഴ്ച

ബെംഗളൂരു:ബെംഗളൂരു ഇസ്‌ലാഹി സെൻറർ എല്ലാ റമളാൻ മാസത്തിലും നടത്തുന്ന ഇഫ്താർ സംഗമം ഇത്തവണ മാർച്ച് 26 ന് നടത്താൻ തീരുമാനിച്ചതായി ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് നോമ്പ് തുറയും പ്രമുഖ പണ്ഡിതന്മാരുടെ പഠന ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9900001339

Read More

പുതുവത്സരാഘോഷം ജനുവരി 21ന് 

ബെംഗളൂരു: കൈരളീ കലാസമിതിയുടെ 61-)മത്‌ പുതുവത്സരാഘോഷം  ജനുവരി 21 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കൈരളീ കലാസമിതി ആഡിറ്റോറിയത്തിൽ നടക്കും. പൊതു പരിപാടികൾക്ക് ശേഷം കെപിഎസി യുടെ ഏറ്റവും പുതിയ നാടകം “അപരാജിതർ ” ബെംഗളൂരു മലയാളികൾക്കായി സൗജന്യമായി പ്രദർശനം നടത്തുവാൻ തീരുമാനിച്ചതായും സെക്രട്ടറി പി. കെ . സുധീഷ് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 9845439090. പി. കെ. സുധീഷ് 9845439090.

Read More

മലയാളം മിഷൻ, പുതിയ മലയാളം ക്ലാസ്സ് ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് മേഖല, അനേക്കലിൽ മലയാളം മിഷന്റെ പുതിയ മലയാളം ക്ലാസ്സ് ഉദ്ഘാടനം 2023 ജനുവരി 8 ന് ബ്യാഗദേനഹള്ളിയിലെ വി ബി എച്ച് സി വൈഭവ അപ്പാർട്ട്മെന്റിന്റെ മുൻവശത്തുള്ള ലെമണല്ലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് സെന്ററിൽ വെച്ച് നടന്നു. ശ്രീമതി സിന്ധു ഗാഥയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷോരടി നിർവഹിച്ചു. മുഖ്യാതിഥിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ, ആശംസകളുമായി ഡബ്ല്യൂ എം എഫ് ബെംഗളൂരു…

Read More

ജെപി നഗർ കേരള സമാജം പുതുവത്സരാഘോഷം സംഘടിപ്പിച്ചു 

ബെംഗളൂരു: ജെപി നഗർ കേരള സമാജം പ്രസിഡന്റ് ഹരിദാസന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ന്യൂ ഇയർ പോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ സംഘടനയുടെ പുതിയ പേര് ‘നന്മ ബെംഗളുരു കേരള സമാജം’ എന്ന പേര് ശ്രീ മനോഹരൻ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പുതിയ പേരിലുള്ള 2023 കലണ്ടർ ശ്രീ മധുകലമാനൂർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. സംഘടനയുടെ പുതുക്കിയ മെമ്പർഷിപ്പ് ഫോം ശ്രീ ആദിത്യ ഉദയ് വിതരണവും നടത്തുകയുണ്ടായി കൂടാതെ സംഘടനയുടെ സെക്രട്ടറി വാസുദേവൻ ,ട്രഷറർ ശിവൻകുട്ടി ,ജോയന്റ് സെക്രട്ടറി അബ്ദുൾജലീൽ,  ജോയന്റ് ട്രഷ്റർ പ്രവീൺകുമാർ,എക്സിക്യൂട്ടിവ് മെമ്പർമാരായ…

Read More
Click Here to Follow Us