കൊച്ചി: സിനിമ, സീരിയല് നടന് തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില് അജിത് വിജയന് (57) അന്തരിച്ചു. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
Read MoreCategory: MOVIES
നടി സാമന്ത പ്രണയത്തിൽ
ബോളിവുഡിൽ തന്റേതായ സാന്നിധ്യമറിയിച്ച നടിയാണ് സാമന്ത റൂത്ത്പ്രഭു. സിറ്റാഡെലിന്റെ ഇന്ത്യൻ പതിപ്പായ സിറ്റാഡെല് ഹണിബണ്ണിയില് വരുണ് ധവാനൊപ്പം സാമന്തയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രം റിലീസായതിനുപിന്നാലെ സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും തമ്മില് പ്രണയത്തിലാണെന്ന തരത്തില് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹം കൂടുതല് ശക്തമായിരിക്കുകയാണ്. രാജ് നിദിമൊരുവുമായി കൈകോർത്ത് പിടിച്ച് പിക്കിള്ബോള് ടൂർണമെന്റില് സാമന്ത എത്തിയതോടെയാണ് ഈ വാർത്തകള് വീണ്ടും സജീവമായത്. ടൂർണമെന്റില് നിന്നുള്ള ചിത്രങ്ങള് താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇരുവരും ഏറെ ആഹ്ലാദത്തോടെ ടൂർണമെന്റിന്റെ ഭാഗമാവുന്നതാണ് ചിത്രങ്ങളിലുള്ളത്.…
Read Moreസംവിധായകൻ ഷാഫി അന്തരിച്ചു
കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില് തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
Read More‘ഞാൻ സ്വന്തമായി തന്നെ എന്നെ ഷണ്ഡനാക്കി’; ഡോ. രജിത് കുമാർ
ലൈംഗികശേഷി സ്വയം നിറുത്തലാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന അവകാശവാദവുമായി ബിഗ് ബോസ് താരം ഡോ. രജിത്ത് കുമാർ. ധ്യാനത്തില് നിന്നും സ്വയം ആർജിച്ചെടുത്ത കഴിവിലൂടെയാണ് അതിന് സാധിച്ചതെന്നും രജിത്ത് കുമാർ പറയുന്നു. ഒരു ഇന്റർവ്യൂയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ”എനിക്ക് ശേഷം അടുത്ത തലമുറ ജനിക്കാത്ത രീതിയില് എല്ലാ പ്രവർത്തനവും ചെയ്തുവച്ചിട്ടുണ്ട്. എന്റെ പുതിയ സിനിമ നിർമ്മിക്കാൻ പോകുന്ന ഡോ. ബിജു എബ്രഹാമിന്റെ അടുത്തു പോയി ലിംഗം പരിശോധിപ്പിച്ചു. ഞാൻ സ്വയം ആർജിച്ചെടുത്ത ഇറക്ടയില് ഡിസ് ഫംഗ്ഷൻ (ഉത്തേജിക്കാത്ത അവസ്ഥ) എന്ന രീതി പരിശോധിപ്പിക്കണമായിരുന്നു. പരിശോധനയ്ക്ക് ശേഷം…
Read More‘റാവുത്തർ’ ക്ക് വിട; നടൻ രംഗ രാജു അന്തരിച്ചു
ചെന്നൈ: മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദില് തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല് വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
Read Moreഅമ്മയ്ക്ക് രാജി കത്ത് നൽകി ഉണ്ണി മുകുന്ദൻ
മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാർക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില് മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, തിരക്കുകള്ക്കിടയില് തന്റെ ചില ഉത്തരവാദിത്വങ്ങള് നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളില് കുറിച്ചത്. അമ്മ സംഘടനയുടെ ട്രഷറർ സ്ഥാനത്തു നിന്നും രാജി വച്ചിരിക്കുകയാണ് ഉണ്ണി ഇപ്പോള്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഉണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ വളരെ ബുദ്ധിമുട്ടേറിയൊരു തീരുമാനം എടുക്കുകയാണ്, അമ്മയുടെ ട്രഷറർ സ്ഥാനത്തു നിന്നും ഇറങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജോലി തിരക്കുകള് കാരണം സിനിമാജോലികളും മറ്റു…
Read Moreജയം രവി പേര് മാറ്റി; ഇനി പുതിയ പേരെന്ന് താരം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം ‘ജയം രവി’ പേരുമാറ്റി. ഇനിമുതല് ‘രവി’ അല്ലെങ്കില് ‘രവി മോഹൻ’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് താരത്തിന്റെ അഭ്യർത്ഥന. ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രവി ഇക്കാര്യം അറിയിച്ചത്. നടന്റെ ആരാധക കൂട്ടായ്മ ‘രവി മോഹൻ ഫാൻസ് ഫൗണ്ടേഷൻ’ എന്ന പേരില് അറിയപ്പെടുമെന്നും പ്രസ്താവനയില് പറയുന്നു. സുഹൃത്തുക്കളെയും ആരാധകരെയും മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്താണ് നടൻ പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ… “ഈ ദിവസം മുതല് ഞാൻ രവി/രവി മോഹൻ എന്ന പേരില് അറിയപ്പെടും. എന്റെ വ്യക്തിപരവും…
Read Moreആത്മഹത്യയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്
കൊച്ചി: രാഹുല് ഈശ്വറിനെതിരെ പോലിസില് പരാതി നല്കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നല്കിയ പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര് ഇടങ്ങളില് അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്. കടുത്ത മാനസിക സംഘര്ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും,അതിന്റെ പ്രധാന കാരണക്കാരന് രാഹുല് ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമില് പങ്കുവച്ച കുറിപ്പില് പറയുന്നു. രാഹുൽ ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര് ഏജന്സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല് ഈശ്വര് മാപ്പര്ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തില് കുറിച്ചു.
Read Moreകാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.
ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ വുഡിലെ സൂപ്പർ താരമാണ് കിച്ചാ സുദീപ് എന്ന കാര്യം. “ഈഗ”എന്ന തെലുഗു സിനിമയുടെ മൊഴിമാറ്റപ്പതിപ്പിലൂടെ മറ്റു ഭാഷക്കാർക്കും സുദീപ് പരിചതനാണ്. രാജമൗലി സംവിധാനം ചെയ്ത് ഗ്രാഫിക്സിന് പ്രാധാന്യം നൽകിയ ചിത്രം മലയാളത്തിൽ ഈച്ച എന്ന പേരിൽ ആണ് റിലീസ് ചെയ്തത്. സീ കന്നഡ ചാനലിലെ സംഗീത റിയാലിറ്റി പരിപാടിയായ സാ രീ ഗാ മ യിൽ ആണ് കിച്ചാ സുദീപ് മലയാള ഗാനം ആലപിച്ചത്. മലയാളത്തിലെ പ്രശസ്തമായ കാന്താ ഞാനും വരാം…
Read Moreഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ
അമ്മയാവാന് പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല് മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്സ്റ്റഗ്രാമില് പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്ത്ത അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്പ്രൈസ് ആയി വച്ചത്. എല്ലാ ഫോളോവേഴ്സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങള് എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യല് മീഡിയയില് കുറിച്ചത്. ദിയ ഗര്ഭിണിയാണോ…
Read More