‘ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്’ വൈറലായി നടി ഭാമയുടെ പോസ്റ്റ്‌ 

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ഒട്ടുമിക്ക സെലിബ്രിറ്റികളും സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങള്‍ അടക്കം എല്ലാം ഷെയർ ചെയ്യുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ പോലും വലിയ വാർത്താ പ്രാധാന്യം നേടും.

അത്തരത്തിലാണ് ഇപ്പോള്‍ നടി ഭാമയുടെ കുറിപ്പുകള്‍ വൈറലാകുന്നത്.

മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് ഭാമ. തനി നാട്ടിന്‍പുറത്തുകാരി വേഷങ്ങളിലൂടെയായിരുന്നു ഭാമ മലയാളികളുടെ മനസില്‍ ഇടം നേടിയത്.

ഭാമ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്.

വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ

എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ഭാമയും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ സജീവമായി തന്നെ ഉയര്‍ന്നു വരുന്നുണ്ട്.

അരുണ്‍ ജഗദീഷാണ് ഭാമയുടെ ഭര്‍ത്താവ്.

വേർപിരിയൽ വാർത്തകൾക്കിടെ

താന്‍ സിംഗിള്‍ മദറാണെന്ന് ഭാമ ഒരിക്കല്‍ പറയുകയുണ്ടായി.

ഇതോടെ വിവാഹ മോചനം ശരിവെക്കുകയായിരുന്നു ആരാധകര്‍.

ഇതിനിടെ ഇപ്പോഴിതാ ഭാമ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വിവാഹത്തെക്കുറിച്ചാണ് സ്‌റ്റോറികളില്‍ ഭാമ പറയുന്നത്.

‘വേണോ നമുക്ക് സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നു പോലും അറിയാതെ. ജീവന്‍ എടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും ഇത്രയും വേഗം” എന്നാണ് സ്‌റ്റോറിയായി ഭാമ കുറിച്ചിരിക്കുന്നത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

ഭാമയുടെ കുറിപ്പുകള്‍ക്ക് പിന്നിലെ കാര്യകാരണങ്ങള്‍ എന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ പല ഊഹാപോഹങ്ങളുമുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts