ഏഷ്യൻ പാരാ ഗെയിംസ് സ്വർണമെഡൽ വിജയി വീട്ടിൽ മരിച്ചനിലയിൽ: കണ്ടെത്തുമ്പോൾ ശരീരത്തിൽ നിറംമാറ്റം

ന്യൂഡൽഹി∙ മൂന്നു തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവായിരുന്ന നീരജ് യാദവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഡൽഹിയിലെ വസതിയിലാണ് നീരജിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് വിവരം. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് കാരണം ഈ മാസമാദ്യം നടന്ന ഐച്ചി-നഗോയ ഏഷ്യൻ പാരാ ഗെയിംസിൽ പങ്കെടുക്കാൻ നീരജ് യാദവിനു സാധിച്ചിരുന്നില്ല. ഇതെത്തുടർന്ന് താരം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഡൽഹിയിലെ ആശുപത്രിയിലേക്കു മാറ്റി.

ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് ടീമിന്റെ മുഖ്യ പരിശീലകൻ എസ്.സത്യനാരായണ സംഭവം സ്ഥിരീകരിക്കുകയും, 2023 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിന് ശേഷം ഈ ഉത്തേജകമരുന്ന് കേസ് പുറത്തുവന്നത് മുതൽ താൻ നീരജുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും പറഞ്ഞു. ‘‘നീരജ് ആത്മഹത്യ ചെയ്തതാണ്. സംഭവം തികച്ചും നിർഭാഗ്യകരമാണ്. എനിക്ക് അവനുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഉത്തേജകമരുന്ന് കേസിൽ അവന്റെ പേരു വന്നതിനുശേഷവും ഞാൻ അവനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.’’ സത്യനാരായണ പിടിഐയോട് പറഞ്ഞു.

എഫ്55 വിഭാഗത്തിൽ മത്സരിച്ചിരുന്ന നീരജ്, നിരോധിത പദാർഥം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നാല് വർഷത്തെ വിലക്ക് നേരിടുകയായിരുന്നു. ഇതു മൂലം 2023 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ നേടിയ രണ്ടു സ്വർണ മെഡലുകളും (ജാവലിൻ, ഡിസ്കസ് ത്രോ) അതോടൊപ്പം ലഭിക്കേണ്ടിയിരുന്ന സർക്കാർ ധനസഹായവും ജോലിയും താരത്തിനു നഷ്ടമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts