നിങ്ങൾ മരിച്ചു, പൊയ്ക്കോ! രേഖകളിൽ ഇവർ ‘മരിച്ചവർ’; പക്ഷേ റേഷൻ കടയ്ക്ക് മുന്നിൽ ക്യൂവിൽ! ന​ഗരത്തിൽ അടക്കം നടക്കുന്നത് ഇത്

ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്ക് പുറമേ, കർണാടകയിൽ ജീവിച്ചിരിക്കുന്നവരെ ഔദ്യോഗിക രേഖകളിൽ മരിച്ചതായി കാണിച്ച് റേഷൻ കാർഡുകൾ വ്യാപകമായി റദ്ദാക്കുന്നതായി ഗുരുതര ആരോപണം. ഫോം 7 ദുരുപയോഗം ചെയ്ത് വോട്ടർ പട്ടികയിൽ നിന്ന് ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നു എന്ന് കോൺഗ്രസ് ആരോപിക്കുന്നതിനിടെയാണ്, പാവപ്പെട്ടവരുടെ ബി.പി.എൽ റേഷൻ കാർഡുകൾ നിശബ്ദമായി റദ്ദാക്കപ്പെടുന്ന വിവരവും പുറത്തുവരുന്നത്. മാണ്ഡ്യ ജില്ലയിൽ നിന്നുള്ള രണ്ട് സംഭവങ്ങളാണ് നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. പാണ്ഡവപുര താലൂക്കിലെ ഹരുവള്ളി ഗ്രാമവാസിയായ ഗിരിയമ്മ എന്ന വയോധിക റേഷൻ കാർഡ് സ്റ്റാമ്പ്…

Read More

ബെംഗളൂരുവിലെ പ്രതിഷേധം ധ്രുവ് രാഠിക്ക് പണിയാകുമോ? യൂട്യൂബറുടെ പൗരത്വവും വിസയും പരിശോധിക്കാൻ ആവശ്യംച; കാരണം ഇത്

ബംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ (എസ്.ഐ.ആർ) ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് രാഠിയുടെ പൗരത്വവും വിസ നിലയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കണമെന്ന് മുൻ ബംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു ആവശ്യപ്പെട്ടു. ജർമ്മൻ പൗരത്വമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വിദേശ പൗരന് ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ നിയമപരമായി അവകാശമുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ചൊവ്വാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ സിവിൽ സൊസൈറ്റികളും സി.ജെ.പിയും സംയുക്തമായി സംഘടിപ്പിച്ച ‘പീപ്പിൾസ്…

Read More

കല്യാണവിരുന്നിന് പോയാൽ 50,000 രൂപ പിഴ! പ്രദേശത്തെ പുതിയ നിയമം ഇങ്ങനെ

ബെംഗളൂരു: വിവാഹാഘോഷങ്ങളിലെ അനാവശ്യ ആഡംബരങ്ങളും ധൂർത്തും മൂലം ദരിദ്ര-ഇടത്തരം കുടുംബങ്ങൾ കടക്കെണിയിലാകുന്നത് തടയാൻ വിപ്ലവകരമായ തീരുമാനവുമായി കർണാടകയിലെ ഒരു ഗ്രാമം. ശിവമോഗ ജില്ലയിലെ ശിക്കാരിപുര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഹരഗി ഗ്രാമവാസികളാണ് വിവാഹാനന്തര മാംസസദ്യയായ ‘ബെഗാര’ (ബദുത) ഭക്ഷണ വിരുന്ന് പൂർണ്ണമായി നിരോധിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഈ ഗ്രാമ നിയമം ലംഘിച്ച് വിരുന്ന് നടത്തുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും, ഇത്തരം വിരുന്നുകളിൽ പങ്കെടുത്തു ഭക്ഷണം കഴിക്കുന്നവരിൽ നിന്ന് 50,000 രൂപ വീതം പിഴ ഈടാക്കാനും ഗ്രാമസഭ തീരുമാനിച്ചു.…

Read More

സമാധാന നൊബേൽ പുരസ്കാരംപ്രഖ്യാപിച്ചു; ആർക്ക് എന്നറിയാൻ വായിക്കാം

സ്റ്റോക്കോം ∙ 2026 ലെ സമാധാന നൊബേൽ പുരസ്കാരംപ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രമുഖയായ നിയമജ്ഞയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം നവി പിള്ളയ്ക്ക് ആണ് പുരസ്‌കാരം ലഭിച്ചത് . 2008 –2014 ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തു കെൊണ്ട് നിയമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഇവർ. ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് ജനനം. നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട് സ്വദേശിയാണ്. കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബിഎ, എൽഎൽബി ബിരുദങ്ങൾ നേടി. ഹാർവാർഡ്…

Read More

പറ്റിച്ചത് പോരാഞ്ഞ് അല്പം ബോണസും! ‘പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു; സതീശന്റെ ‘മോഡിഫിക്കേഷൻ’ വാഗ്ദാനത്തെ ട്രോളി ഗണേഷ് കുമാർ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ വാഗ്ദാനങ്ങൾ വെറും വാക്കുകളായി മാറിയെന്ന വിമർശനവുമായി മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്. വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്താൻ അനുമതി നൽകുമെന്ന വാഗ്ദാനം പ്രതീക്ഷിച്ച് കാത്തിരുന്ന വാഹന ഉടമകൾക്ക് നിരാശ സമ്മാനിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ്, അനുവാദമുള്ള മാറ്റങ്ങൾ മാത്രം ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് ഇറക്കിയ പുതിയ സർക്കുലറിനെച്ചൊല്ലി ഗണേഷ് കുമാർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. “പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു” എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച…

Read More

ബെംഗളൂരുവിൽ റോഡിനടിയിൽ ഭീമൻ ഗുഹ; റോഡിനുള്ളിലിറങ്ങി റീപ്പോർട്ട് ചെയ്ത് മാധ്യമപ്രവർത്തകൻ

ബെംഗളൂരു: റോഡിലെ ഭീമൻ കുഴിയുടെ അപകടാവസ്ഥ അധികൃതരുടെ കണ്ണുതുറപ്പിക്കാനായി റോഡിനുള്ളിലിറങ്ങി തൽസമയ റിപ്പോർട്ടിംഗ് നടത്തി മാധ്യമപ്രവർത്തകൻ. ബംഗളൂരു കാന്തീരവ സ്റ്റുഡിയോ മെയിൻ റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് റോഡിനടിയിൽ സ്വാഭാവിക തുരങ്കത്തിന് സമാനമായ ഭീമൻ ഗർത്തം രൂപപ്പെട്ടത്. അപകടകരമായ കുഴിയിലിരുന്ന് മാധ്യമപ്രവർത്തകൻ കാര്യങ്ങൾ വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ ബംഗളൂരുവിലെ റോഡുകളുടെ മോശം അവസ്ഥയ്ക്കെതിരെ ജനങ്ങളും പ്രതിപക്ഷവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മഴവെള്ളം കൃത്യമായി ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ റോഡിനടിയിലൂടെ വെള്ളം കുത്തിയൊഴുകിയതാണ് മണ്ണൊലിപ്പിനും റോഡിന്റെ തകർച്ചയ്ക്കും കാരണമായത്. മാൻഹോളിലേക്ക് വെള്ളമൊഴുകിയപ്പോൾ റോഡിന്റെ…

Read More

നിങ്ങൾ കെട്ടിടം വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ? നിങ്ങളുടെ വീടുകളിലേക്ക് ഉടൻ ആളെത്തും; ജി.ബി.എയുടെ കടുത്ത മുന്നറിയിപ്പ്!

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ സ്വത്ത് നികുതി കുടിശ്ശിക വരുത്തിയവരെ കണ്ടെത്താനും നികുതി ചോർച്ച തടയാനുമായി വീടുവീടാന്തരം കയറിയുള്ള പരിശോധനയ്ക്ക് ഒരുങ്ങി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ). ഇതിനായി സ്വകാര്യ ഏജൻസിയെ നിയമിക്കുന്നതിനുള്ള ജി.ബി.എയുടെ നിർദ്ദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെടുന്ന 1,585 ഏജൻസി ജീവനക്കാർ ഉടൻ തന്നെ നഗരത്തിലെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും സന്ദർശിച്ച് വിവര ശേഖരണവും മൂല്യനിർണ്ണയവും ആരംഭിക്കും. നഗരത്തിലെ യഥാർത്ഥ വസ്തുവകകളുടെ എണ്ണവും നിലവിൽ നികുതി അടയ്ക്കുന്നവരുടെ എണ്ണവും തമ്മിൽ വലിയ അന്തരം കണ്ടെത്തിയതിനെ തുടർന്നാണ് ഈ…

Read More

ഓഫീസ് വിട്ട് ഇറങ്ങുന്നവർ സൂക്ഷിക്കുക; കുട കൈയ്യിൽ കരുതാം; ബെംഗളൂരുവിൽ വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽ സമയത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെങ്കിലും വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാകാനും മഴ പെയ്യാനുമാണ് സാധ്യത. ഇന്ന് നഗരത്തിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരിക്കും. പകൽ സമയത്ത് മഴ പെയ്യാൻ 70 ശതമാനവും രാത്രിയിൽ 55 ശതമാനവുമാണ് സാധ്യത കൽപ്പിക്കുന്നത്. വൈകുന്നേരം അഞ്ചുമണിയോടെ മഴ ശക്തിപ്പെടാനും ആറുമണിയോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് പ്രവചനത്തിൽ പറയുന്നു. രാത്രി…

Read More

ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം, ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച് ഫോൺപേ വഴി പണം തട്ടൽ: മൂന്ന് പേർ പിടിയിൽ

ബെംഗളൂരു : ഗേ ഡേറ്റിംഗ് ആപ്പ് വഴി ആളുകളെ പരിചയപ്പെട്ട് വിജനമായ സ്ഥലങ്ങളിൽ എത്തിച്ച് ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന മൂന്നംഗ സംഘത്തെ ചിക്കബെല്ലാപൂർ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കബെല്ലാപൂർ സ്വദേശികളായ മഹേഷ്, ചേതൻ, ഹോസ്കോട്ട് സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. ‘ഗ്രൈൻഡർ’ പോലുള്ള ഗേ ഡേറ്റിംഗ് ആപ്പുകൾ വഴി നിരപരാധികളായ ആളുകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ആപ്പ് വഴി പരിചയപ്പെടുന്നവരെ ചിക്കബെല്ലാപൂർ താലൂക്കിലെ ദിബ്ബൂർ, ജടവാര, കൊണ്ടേനഹള്ളി തുടങ്ങിയ വിജനമായ പ്രദേശങ്ങളിലേക്ക് വിളിച്ചുവരുത്തും. തുടർന്ന് ഇരകളെ ഭീഷണിപ്പെടുത്തി…

Read More

ബെംഗളൂരുവിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ; കണ്ടെത്തിയത് രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ

ബെംഗളൂരു: ഗാന്ധിജയന്തി അവധി ദിനങ്ങളിൽ സുഹൃത്തുക്കളോടൊപ്പം ട്രെക്കിങ്ങിന് പോയ ഐടി ജീവനക്കാരൻ കൽ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയും നിലവിൽ ബെംഗളൂരുവിലെ ഹലാസൂരിൽ താമസക്കാരനുമായ ഗണേഷ് ആഞ്ജനേയ വിനയ് (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡൽഹി ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വിനയ് ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ യുഎക്സ് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഗാന്ധിജയന്തി അവധിയുടെ ഭാഗമായി ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലൂടെ പരിചയപ്പെട്ട 8 പേരടങ്ങുന്ന സംഘത്തോടൊപ്പം ഒക്ടോബർ രണ്ടിനാണ് വിനയ് ജിഗാനിക്ക് സമീപമുള്ള യല്ലമ്മന ദോഡിയിലേക്ക് ട്രെക്കിംഗിനായി…

Read More