ചൈനയിൽ ശ്വാസകോശ രോഗം; കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം 

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. കർണാടക,രാജസ്ഥാൻ,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്.  കർണാടക സർക്കാർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനി ബാധിച്ചവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരിയായ സമയത്ത് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ…

Read More

30 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തുന്ന ബെംഗളൂരു ടെക് സമ്മിറ്റ് ഇന്നുമുതൽ

ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക്‌ സമ്മിറ്റിന് ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും. ‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിന്റെ മുദ്രവാക്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള…

Read More

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും

ബെംഗളൂരു: ബെസ്‌കോമും കെപിടിസിഎല്ലും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ കാരണം ബെംഗളൂരുവിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 10.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും. സഹകാരനഗർ എ.ബി.ഇ.എഫ്.ജി. ബ്ലോക്കുകൾ, അമൃതഹള്ളി, തലകാവേരി ലേഔട്ട് , ബിജിഎസ് ലേഔട്ട്, നവ്യ നഗർ, ജികെവികെ ലേഔട്ട്, സാമ്പിഗെഹള്ളി, അഗ്രഹാര വില്ലേജ്, വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, കെമ്പപുര, കെമ്പപുര, ടെലികോം ലേഔട്ട്, സിംഗഹള്ളി രണ്ടാം ഘട്ടം , വെങ്കിടേശ്വര നഗർ , കള്ളിപാളയ, ആറ്റൂർ ലേഔട്ട്, തിരുമനഹള്ളി, യശോദ നഗർ , ഗോപാലപ്പ ലേഔട്ട്, ആർഎംസെഡ്…

Read More

വോട്ട് ചോദിച്ചിട്ടില്ല, ചെയ്ത കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്; ഡികെ ശിവകുമാർ

ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്ത കാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ…

Read More

നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട അറസ്റ്റിൽ 

ബംഗളൂരു: നഗരത്തിൽ പലയിടങ്ങളിലായി 16 കേസുകളിൽ പ്രതിയായ ഗുണ്ടയെ പോ ലീസ് അറസ്റ്റ് ചെയ്‌തു. കാമാക്ഷിപാളയ സ്വദേശി ജഗദീഷ് എന്ന ജഗ്ഗ (42) ആൺപിടിയിലയത്. ബംഗളൂരു സിറ്റി, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലായാണ് ഇയാൾക്കെതിരേ കേസുകളുള്ളത്. മൂന്നു കൊല്ലപാതക കേസുകൾ കൂടാതെ, കവർച്ച ആസൂത്രണം, തട്ടിക്കൊണ്ടു പോക ൽ, കൊലപാതക പരിശ്രമം തുടങ്ങിയ കേസുകൾ ഉണ്ട്. 2017ൽ ഗുണ്ടാ ആക്ട് പ്രകാരം ഇയാൽ അറസ്റിലായി.

Read More

കർണാടക സ്വദേശി ഒമാനിൽ മുങ്ങി മരിച്ചു 

മസ്കത്ത്​: ഒമാനിലെ പ്രധാന ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ റുസ്താഖിലെ വാദിഹൊക്കയിനിൽ കർണാടക സ്വദേശി മുങ്ങിമരിച്ചു. ചിക്ക്​മംഗളൂരുവിലെ സന്തേശ സതീഷ (28) ആണ്​ മരിച്ചത്​. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത്​ വാദിഹൊക്കയിനിൽ എത്തിയ ഇദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ജോയ് ആലുക്കാസ്​ ജ്വല്ലറിയുടെ മസ്കത്ത്​ റൂവി ബ്രാഞ്ചിലെ സെയിൽസ്​ എക്സിക്യൂട്ടീവ്​ ആണ്​. റുസ്താഖ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ ​കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ബെംഗളൂരുവിൽ കൈത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പൊതുജനങ്ങളിൽ നിന്ന് പണം തട്ടി; റൗഡി അറസ്റ്റിൽ

ബെംഗളൂരു: പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന റൗഡി ഉൾപ്പെടെ നാലുപേരെ ആർടി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. നെലമംഗല സ്വദേശികളായ ഇമ്രാൻ ഏലിയാസ് ബോഡ്‌കെ (29), മോഹിത് (24), അർഫത്ത് അഹമ്മദ് (25), സയ്യിദ് മാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവംബർ 21ന് രാത്രി ആർടി നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദിന്നൂർ മെയിൻ റോഡിലുള്ള നേച്ചർ ബാർ ആൻഡ് റസ്‌റ്റോറന്റിൽ എത്തിയ പ്രതിയും കൂട്ടാളികളും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്തു. പിന്നീട് ഇതേ റൂട്ടിൽ കടയുടമയെയും ബീദ ആക്രമിച്ചു.…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്കായി യാത്രക്കാർക്ക് ഇനി ബാഗുകളിൽ നിന്ന് ഗാഡ്‌ജെറ്റുകൾ നീക്കം ചെയ്യേണ്ടതില്ല; കാരണം ഇത്!!

ബെംഗളൂരു: കെംപെഗൗഡവിമാനത്താവളത്തിന്റെ (കെഐഎ) ടെർമിനൽ 2-ൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ സുരക്ഷാ പരിശോധനയ്‌ക്കായി തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളായ ഫോണുകളും ലാപ്‌ടോപ്പുകളും ഇനി പുറത്തെടുക്കേണ്ടതില്ല, സുരക്ഷാ പരിശോധനയ്‌ക്കായി വിമാനത്താവളം നൂതന സാങ്കേതികവിദ്യ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന കംപർ ടോമോഗ്രഫി എക്സ്-റേ (സിആർടി) മെഷീനുകൾ യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുക മാത്രമല്ല സുരക്ഷാ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്യും. 2023 ഡിസംബർ മുതൽ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനാണ് KIA പദ്ധതിയിടുന്നത്. ബെംഗളൂരു എയർപോർട്ട് (ബിഐഎഎൽ) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പറയുന്നതനുസരിച്ച്, സിടിഎക്സ്…

Read More

നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം; സിദ്ധാരമയ്യ 

ബെംഗളുരു: നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് തെളിയിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ആഭ്യന്തര കാര്യാലയം കൃഷ്ണയിൽ പൊതുയോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ മുഴുവൻ ജനങ്ങളിലേക്കും എത്തില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതുവരെ 1.17 കോടി സ്ത്രീകൾ ഗൃഹലക്ഷ്മി യോജനയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1.14 ലക്ഷം സ്ത്രീകൾക്ക് ഈ സൗകര്യം ലഭ്യമാണ്. ബാക്കി ഉള്ളവർക്ക് കൂടി ഉടൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം…

Read More

യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്‌

ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More
Click Here to Follow Us