News

പോക്സോ കേസ്; യെദിയൂരപ്പയുടെ ഹർജി നീട്ടി

ബംഗളുരു : തനിക്കെതിരായ പോക്സോ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി യെദിയൂരപ്പ നൽകിയ ഹർജി ഹൈകോടതി ഒരാഴ്ചത്തേക്ക് കൂടി മാറ്റിവെച്ചു. ശിവമോഗ്ഗ ശിക്കാരിപുര സ്വദേശിനിയായ വിട്ടമ്മയ്ക്ക് ഒപ്പം പരാതി പറയാൻ എത്തിയ 17 വയസുകാരിയായ മകളെ ഫെബ്രുവരി 2ന് പീഡിപ്പിച്ചെന്നാണ് കേസ്. യെദിയൂരപ്പയുടെ ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്ത് അറസ്റ്റ് ചെയ്യരുതെന്ന് നിർദേശച്ച ഹൈകോടതി നേരെത്തെ ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

Read More

‘മുഡ’ ഭൂമിയിടപാട്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്പ ത്തുദിവസത്തെ പദയാത്രയ്ക്ക് ഒരുങ്ങി ബി.ജെ.പി.

ബെംഗളൂരു: മുഡ ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ പ്രക്ഷോഭം കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.യും ജെ.ഡി.എസും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പത്തു ദിവസത്തെ പദയാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. പദയാത്ര ജൂലായ് 31-ന് തുടങ്ങും. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പദയാത്രയിൽ സംബന്ധിക്കും. ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് വരുന്നതുകൂടി കണക്കിലെടുത്താണ് നീക്കം. അതേസമയം, സിദ്ധരാമയ്യയെ അനാവശ്യമായി അപകീർത്തിപ്പെടുത്താനാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. അഴിമതിയുടെ ആചാര്യന്മാർ ബി.ജെ.പി.യാണെന്നും കുറ്റപ്പെടുത്തി.

Read More

കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,600 രൂപ. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 ആയി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം ഇന്നലെ വരെ കുറഞ്ഞത്. ഇന്നലെ രാവിലെ മാറ്റമൊന്നുമില്ലാതിരുന്ന വില ഉച്ചയ്ക്കു ശേഷം 800 രൂപ താഴുകയായിരുന്നു.

Read More

അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്;

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5…

Read More

‘മുഡ’ ഭൂമിയിടപാട്; മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ഗവർണർക്ക് പരാതി നൽകി മലയാളി

ബെംഗളൂരു : മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(മുഡ)യുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെപേരിൽ നിയമനടപടി സ്വീകരിക്കാൻ ഗവർണറുടെ അനുമതിതേടി മലയാളി അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹം. രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗെഹ്‌ലോതിന് അദ്ദേഹം അപേക്ഷ കൈമാറി. നിയമവിരുദ്ധ ഇടപാടുകളെപ്പറ്റി ഗവർണറെ ബോധ്യപ്പെടുത്തിയെന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്രാഹം ‘മാതൃഭൂമി’യോട് പറഞ്ഞു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മുഡ 14 പ്ലോട്ടുകൾ അനുവദിച്ചു നൽകിയതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുൻ വാങ്ങി പാർവതിക്കുനൽകിയ 3.16 ഏക്കർ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ…

Read More

രാമനഗര ഇനി ബെംഗളൂരു സൗത്ത്; അനുമതി നൽകി മന്ത്രിസഭാ യോഗം

ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കാൻ മുഖ്യമന്ത്രി സിദ്ധാരമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. രാമനഗരിയിലെ കനകപുര എം. എൽ. എ. കൂടിയായ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് നേരെത്തെ നിവേദനം നൽകിയിരുന്നു. ബംഗളുരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് രാമനഗര ജില്ലാ ആസ്ഥാനം. രാമനഗര, ചന്നപട്ടണ മാഗഡി, കനകപുര, ഹരോഹള്ളി, താലൂക്കുകൾ ഉൾപ്പെടെയുള്ള ജില്ലയുടെ സമഗ്ര വികസനത്തിനായി ബംഗളുരു സൗത്ത് എന്ന് പേര് നൽകണമെന്ന് ആയിരുന്നു ആവശ്യം. ഭൂമിയുടെ…

Read More

ബ്യന്ദാവന്‍ ഗാര്‍ഡന്‍ ഇനി ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും

ബെംഗളൂരു :  ബ്യന്ദാവന്‍ ഗാര്‍ഡന്‍ 2,663 കോടി രൂപ ചെലവിട്ട് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ഫാന്റസി പാര്‍ക്കായി വികസിപ്പിക്കും . മൈസൂരുവില്‍ നിന്ന് കിലോമീറ്റര്‍ അകലെ കാവേരി നദിയിലെ കെ.ആര്‍.എസ്. അണക്കെട്ടിന്റെ ഭാഗമായി 198 ഏക്കറിലാണ് ബ്യന്ദാവന്‍ ഗാര്‍ഡനുളളത്. കൂടുതല്‍ ജല വിനോദങ്ങള്‍ , ബോട്ടിങ്, കാവേരിക്കരയിലെ നടപ്പാത , ആംഫി തിയോറ്റര്‍ , ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ , ലേസര്‍ ഫൗണ്ടന്‍ ദീപാലങ്കാരങ്ങള്‍ , ഹെലിപ്പാഡ്, പാര്‍ക്കിങ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും നവീകരണം

Read More

അതിവേഗ റെയിൽപദ്ധതി വേഗത്തിലാക്കി; ഇനി ചെന്നൈ-മൈസൂരു യാത്ര രണ്ടരമണിക്കൂറിൽ

ബെംഗളൂരു : ചെന്നൈക്കും മൈസൂരുവിനും ഇടയിൽ രണ്ടരമണിക്കൂർകൊണ്ട് എത്താൻസാധിക്കുന്ന അതിവേഗ റെയിൽപ്പാതാ നിർമാണത്തിന്റെ പ്രാരംഭനടപടികൾ തുടങ്ങി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റർ വരുന്നതാണ് റെയിൽപ്പാത. പദ്ധതിക്കായുള്ള സർവേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കൽ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. 70 കിലോമീറ്റർ ഭാഗം കോലാർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. കോലാറിൽ കൃഷിഭൂമികൾ ധാരാളം ഏറ്റെടുക്കേണ്ടതിനാൽ കർഷകരുമായി അധികൃതർ ചർച്ചനടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്ക് ഭൂമിവിലയുടെ നാലിരട്ടി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ചെന്നൈ, പൂനമല്ലി…

Read More

ജൂലായ് 31 മുതല്‍ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് ആരംഭിക്കും

ബെംഗളൂരു: ഒടുവിൽ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ.. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും സര്‍വീസ് നടത്തും. നിലവില്‍…

Read More

അർജുനായുള്ള തിരച്ചിൽ; ഗംഗാവലി പുഴയിൽ പുതിയ സിഗ്നൽ ലഭിച്ചതായി ദൗത്യസംഘം

ബെംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നല്‍ ലഭിച്ചതായി ദൗത്യസംഘം. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയില്‍ നിന്നാണ് പുതിയ സിഗ്നല്‍. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നല്‍ ലഭിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്നല്‍ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലില്‍ തകർന്ന മൊബൈല്‍ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത്…

Read More
Click Here to Follow Us