ഫോണില്ലാതെ ഒരു മാസം കഴിയാമോ? 8 ലക്ഷം സമ്മാനമായി കിട്ടും!!! എങ്ങനെ എന്നല്ലേ??

സ്മാർട്ട്‍ഫോണില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം കഴിയാനാവും? ഒരുമാസം പോയിട്ട് ഒരു ദിവസം പോലും കഴിയില്ല ചിലർക്ക്.

എന്നാൽ അങ്ങനെ പറ്റുന്നവർക്ക് പ്രമുഖ യോഗർട്ട് കമ്പനിയായ Siggi’s നല്‍കുന്നത് എട്ടുലക്ഷം രൂപയാണ്.

അവരുടെ പുതിയ ‘ഡിജിറ്റല്‍ ഡീടോക്സ് പ്രോഗ്രാ’മിന്റെ ഭാഗമായിട്ടാണ് ഈ ഓഫർ.

‘ഡ്രൈ ജനുവരി’യെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടാകും.

അതുപോലെ ഒരുമാസം മുഴുവനായും സ്മാർട്ട് ഫോണില്ലാതെ കഴിയുക എന്നതാണ് ഈ ചലഞ്ച്.

സ്മാർട്ട് ഫോണിനും അപ്പുറമുള്ള യഥാർത്ഥമായ ഒരു ലോകത്ത് ജീവിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

അതിനായി, കമ്പനി നല്‍കുന്ന ബോക്സുകളില്‍ സ്മാർട്ട് ഫോണുകള്‍ പൂട്ടി വയ്ക്കണം.

ശേഷം ഒരുമാസം വെർച്വല്‍ ലോകം ഇല്ലാതെ ചുറ്റുമുള്ള ലോകം ആസ്വദിച്ച്‌ ജീവിക്കണം.

അങ്ങനെ ഒരുമാസം ഡിജിറ്റല്‍ ബ്രേക്ക് എടുത്ത് കഴിയുമ്പോഴാണ് വിജയികള്‍ക്ക് എട്ടുലക്ഷം രൂപ നല്‍കുക.

അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കാൻ ഒരു പ്രീപ്പെയ്‍ഡ് സിം കാർഡ് മത്സരത്തില്‍ പങ്കെടുക്കുന്നവർക്ക് നല്‍കും.

അതുപോലെ, ഈ ഡിജിറ്റല്‍ ഡീടോക്സ് ലൈഫിന് ഊർജ്ജം പകരാൻ മൂന്നുമാസത്തേക്ക് സൗജന്യമായി സിഗ്ഗിസിന്റെ യോഗർട്ടും നല്‍കും.

‘ഞങ്ങള്‍ ഈ വർഷം ഒരു വ്യത്യസ്തമായ ഡ്രൈ ജനുവരി പരിചയപ്പെടുത്തുകയാണ്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ഒരുമാസം മദ്യം ഉപേക്ഷിക്കുന്നതിന് പകരം നിങ്ങളുടെ സ്മാർട്ട് ഫോണ്‍ ഉപേക്ഷിക്കാനാണ് ഞങ്ങള്‍ ചലഞ്ച് ചെയ്യുന്നത്.

അധികം ശ്രദ്ധ വ്യതിചലിക്കാത്ത, വളരെ ലളിതമായ ഒരു ജീവിതത്തിന്റെ ശക്തിയെ കുറിച്ച്‌ ബോധ്യപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ കവരുന്നത് ഇപ്പോള്‍ സ്മാർട്ട്‍ഫോണുകളാണ്.

ശരാശരി ഒരു മനുഷ്യൻ ദിവസത്തില്‍ നാലോ അഞ്ചോ മണിക്കൂറുകളെങ്കിലും സ്മാർട്ട് ‍ഫോണ്‍ ഉപയോഗിക്കുന്നുണ്ട്’ എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts