വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…

Read More

മാർച്ച്‌ മുതൽ പേടിഎം സർവീസിൽ മാറ്റങ്ങൾ; ഇനി ഇവയൊന്നും പറ്റില്ലെന്ന് ആർബിഐ 

ഡിജിറ്റൽ പണമിടപാടുകൾക്ക് നിരവധിപേർ ഉപയോഗിക്കുന്ന ഒന്നാണ് പേടിഎം ആപ്പ്. എന്നാല്‍ ഇപ്പോഴിതാ 2024 ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താൻ പേടിഎമ്മിനോട് ഉത്തരവിട്ടിരിക്കുകയാണ് ആർ.ബി.ഐ. 2024 ഫെബ്രുവരി 29 ന് ശേഷം കസ്റ്റമർ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാർഡുകള്‍ മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആർ.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്. ഉപഭോക്താവിന്‍റെ ബാങ്ക് ബാലൻസ് തീരുന്നത് വരെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്‍റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍,…

Read More

വാലിബൻ ബെംഗളൂരു മലയാളികൾക്ക് ഇഷ്ടപ്പെട്ടോ? സംസ്ഥാനത്ത് നിന്നും ചിത്രം ദിവസങ്ങൾ കൊണ്ട് നേടിയത് എത്ര കോടി??

ഏറെ പ്രതീക്ഷയോടെ എത്തിയ മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. വിദേശത്ത് അന്‍പതിലധികം രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുള്ള ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വീട്ടിരിക്കുന്നത്. ഒരു മലയാള ചിത്രത്തിന് കര്‍ണാടകത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ റിലീസ് ലഭിച്ച ചിത്രമാണ് വാലിബന്‍. മലയാളം ഒറിജിനല്‍ പതിപ്പ് പരിഗണിക്കുമ്പോള്‍ എക്കാലത്തെയും ഏറ്റവും മികച്ച സ്ക്രീന്‍ കൗണ്ടും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ആറ് ദിനങ്ങളിലെ കളക്ഷന്‍ വിവരങ്ങൾ ആണ് പുറത്ത് വീട്ടിരിക്കുന്നത്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ചൊവ്വാഴ്ച വരെയുള്ള ദിനങ്ങളില്‍…

Read More

സാനിയ മിർസ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വാർത്തകൾക്ക് പിന്നിൽ….

സാനിയയുടെ ടെന്നീസ് കരിയര്‍ പോലെ തന്നെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയിൽ ഇപ്പോൾ ചർച്ച വിഷയമാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഭര്‍ത്താവും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് സാനിയയെ ഉപേക്ഷിച്ച് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും വിവാഹിതനായത്. പാക് നടിയും മോഡലുമായ സനാ ജാവേദിനെയാണ് മാലിക്ക് വിവാഹം കഴിച്ചത്. സാനിയയുടെ ആരാധകരെ സംബന്ധിച്ച് ഇതു വലിയൊരു ഷോക്ക് തന്നെയായിരുന്നു. മാലിക്കും സാനിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും ഇരുവരും വേര്‍പിരിയുമെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെയാണ് താന്‍ വീണ്ടും വിവാഹിതനായ വിവരം…

Read More

സൂചന ബോർഡുകളിൽ 60% കന്നഡ; ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ 

ബെംഗളൂരു: സൂചന ബോർഡുകളിൽ 60 ശതമാനം കന്നട വേണമെന്ന് നിഷ്‍കർഷിക്കുന്ന ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ ത്വരചന്ദ് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. സൂചന ബോർഡുകളിലെ കന്നഡയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് അത് തിരിച്ചയച്ചത്. ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാ​ണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.…

Read More

ജ്വല്ലറിയിൽ ബി.ഐ.എസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി സ്വർണം കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ 

ബെംഗളൂരു: കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ പിടിയിൽ. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാർ എന്ന മാധവൻ (55), തൃശ്ശൂർ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികൾ. കവർച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെ.ആർ. പുരത്തെ ജ്വല്ലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം എത്തിയത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് പരാതികളുണ്ടെന്നും…

Read More

പിസി ജോർജ് ഇനി ബിജെപി യിൽ; അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി. പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read More

രാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്

ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ ര‌ഞ്ജൻ ചൗധരി വ്യക്തമാക്കി.

Read More

രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഴഞ്ഞു വീണ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന്…

Read More

വായും തൊണ്ടയും പൊള്ളി; ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

ബെംഗളൂരു : ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വായിലും തൊണ്ടയിലും പൊള്ളലേറ്റതായി അഗര്‍വാള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ത്രിപുരയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തിനായി എത്തിയപ്പോഴാണ് താരത്തിനു അപകടം സംഭവിച്ചത്. മത്സരത്തില്‍ കര്‍ണാടക 29 റണ്‍സിനു ജയിച്ചിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും (51) അദ്ദേഹത്തിനു സാധിച്ചു. മത്സര ശേഷം മടങ്ങാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. താരത്തിനു ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അലട്ടിയതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ താരം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മായങ്ക് അഗര്‍വാള്‍…

Read More
Click Here to Follow Us