ഷവർമ കഴിച്ച് യുവാവ് മരിച്ചു; 5 പേർ ആശുപത്രിയിൽ 

മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19കാരന്‍ മരിച്ചു.

പ്രതമേഷ് ഭോക്‌സെ എന്ന യുവാവാണ് മരിച്ചത്.

ചിക്കന്‍ ഷവര്‍മയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇത് കഴിച്ച് അഞ്ചുപേര്‍ ആശുപത്രിയിലാണ്.

മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം.

സ്ഥലത്തെ ഒരു കടയില്‍ നിന്നും ചിക്കന്‍ ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

മേയ് 3ന് ആനന്ദ് കാംബ്ലെയും മുഹമ്മദ് അഹമ്മദ് റെസാ ഷെയ്‌ക്കും നടത്തുന്ന കടയില്‍ പ്രതമേഷ് സുഹൃത്തുക്കളോടൊപ്പം ചിക്കൻ ഷവർമ കഴിക്കാൻ പോയിരുന്നു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

വീട്ടില്‍ തിരിച്ചെത്തിയ പ്രതമേഷിന് പിറ്റേന്ന് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു.

കുറച്ചു കഴിയുമ്പോള്‍ ഭേദമാകുമെന്ന് കരുതി യുവാവ് വീട്ടില്‍ തന്നെ ഇരുന്നു.

എന്നാല്‍ വൈകിട്ടായിട്ടും ഛർദ്ദി നിലയ്ക്കാത്തതിനാല്‍, മാതാപിതാക്കള്‍ പ്രതമേഷിനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.

ചികിത്സക്ക് ശേഷം ഭോക്സെക്ക് സുഖമായെങ്കിലും അന്നു മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്ന് സോണ്‍ 6ലെ ഡെപ്യൂട്ടി കമ്മീഷണർ ഹേംരാജ്സിംഗ് രാജ്പുത്തിൻ്റെ പ്രസ്താവനയില്‍ പറയുന്നു.

വൈകുന്നേരമായപ്പോള്‍ വയറിളക്കത്തിന്‍റെ ലക്ഷണവും കണ്ടുതുടങ്ങി.

പിന്നീട് യുവാവിനെ പരേലിലെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

തിരികെ വീട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നു.

ഇതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും യുവാവിന്‍റെ നില ഗുരുതരമാവുകയും ചൊവ്വാഴ്ച രാവിലെ 10.30 ഓടെ മരണം സംഭവിക്കുകയുമായിരുന്നു.

കടയുടമകളായ ആനന്ദിനും മുഹമ്മദിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts