ടർക്കി: തിങ്കളാഴ്ച പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 1,900-ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളുടെ കുന്നുകളിൽ തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഭൂകമ്പം പ്രഭാതത്തിനു മുൻപയത് കൊണ്ടുതന്നെ നിവാസികളിൽ പലരും ഉറക്കത്തിലായിരുന്നു, കൂടാതെ മറ്റുചിലർ തണുപ്പും മഴയും മഞ്ഞും നിറഞ്ഞ രാത്രിയെ പോലും വകവെക്കാതെ പുറത്തേക്ക് ഓടി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വടക്ക്…
Read MoreCategory: WORLD
മുൻ പ്രധാനമന്ത്രി പർവേഷ് മുഷറഫ് അന്തരിച്ചു.
ദുബായ് : പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി പർവേഷ് മുഷാറഫ് (81) അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് വിവരം. പാകിസ്ഥാനിൽ നിരവധി കേസുകൾ നേരിടുന്ന മുഷാറഫ് നിരവധി വർഷങ്ങളായി ദുബായിൽ ആണ് ജീവിക്കുന്നത്. കരസേന മേധാവിയായിരുന്ന മുഷാറഫ് 1999 ൽ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അട്ടിമറിച്ചാണ് പാകിസ്ഥാനിൽ ഭരണത്തിൽ ഏറിയത്.
Read Moreയൂ.എസ് വ്യോമാതിർത്തിയില്‍ ചൈനയുടെ ചാരബലൂണ്‍
വാഷിങ്ടൺ: വ്യോമാതിര്‍ത്തിയില്‍ ചാരബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് യുഎസ്. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ചൈന രംഗത്തെത്തി. ചൈനയുമായുള്ള ബന്ധത്തില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് ചാരബലൂണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സ്പൈ ബലൂണ്‍ പറത്തിയ ചൈനയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ബ്ലിങ്കന്‍ നിരുത്തരവാദപരമായാണ് ചൈന പെരുമാറുന്നതെന്നും വിമര്‍ശിച്ചു. രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ചൈനയുടെ നീക്കമാണെന്നും, ബലൂണ്‍ പറത്തിയത് അമേരിക്കയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. ബലൂണ്‍ നിലവില്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ യാതൊരു…
Read Moreആയുധ സഹായങ്ങള്‍ നല്‍കും; യുക്രെന് വീണ്ടും സഹായ വാഗ്ദാനവുമായി അമേരിക്ക
കീവ്: യുക്രയിനിന് 2.2 ബില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ച് അമേരിക്ക. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്മോള്‍-ഡയമീറ്റര്‍ ബോംബുകളും പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു. വാഗ്ദാനം സ്വാഗതം ചെയ്ത് യുക്രെയന്‍. റഷ്യയുടെ അധീന പ്രദേശങ്ങളായ ഡോണ്‍ബാസ്, സപ്പോര്‍ജിയ, കേഴ്സണ്‍ മേഖലകളില്‍ ഉക്രെയ്ന് സേനയ്ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളാണ് അമേരിക്ക നടത്തിയിരുക്കുന്നത്. ദീര്‍ഘദൂര മിസൈലുകളും ഗൗണ്ട് ലോഞ്ച്ഡ് സ്മോള്‍-ഡയമീറ്റര്‍ ബോംബുകളും റഷ്യന്‍ സൈന്യത്തെ മറിക്കടക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ആയുധ സഹായങ്ങള്‍ നല്കി യുക്രെയ്ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാക്കുക റഷ്യന്‍ അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തെ…
Read Moreയുക്രൈന് യുദ്ധം രണ്ടാംലോക മഹായുദ്ധം പോലെ; റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്
റഷ്യ: യുക്രൈന് യുദ്ധം രണ്ടാംലോക മഹായുദ്ധം പോലെയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്. 80 വര്‍ഷത്തിന് ശേഷം തങ്ങള്‍വീണ്ടും ജര്‍മ്മന്‍ ടാങ്കുകളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുഡിന് പറഞ്ഞു. സ്റ്റാലിന്‍ഗ്രാഡ് യുദ്ധം സമാപിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വ്ളാഡിമിര്‍ പുടിന് റഷ്യയുടെ ഉക്രൈന് അധിനിവേശത്തെ നാസി ജര്‍മ്മനിക്കെതിരായ പോരാട്ടവുമായി താരതമ്യം ചെയ്ത് സംസാരിച്ചത്. ഇത് അവിശ്വസനീയമാണ്, പക്ഷേ സത്യമാണ്. ജര്‍മ്മന്‍ പുള്ളിപ്പുലി ടാങ്കുകള്‍ ഞങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തുന്നു. യുക്രൈയ്നിലേക്ക് പുള്ളിപ്പുലി ടാങ്കുകള്‍ അയക്കാനുള്ള ജര്‍മ്മനിയുടെ തീരുമാനം എടുത്തുപറഞ്ഞ് ചരിത്രം ആവര്‍ത്തിക്കുകയാണെന്ന്…
Read Moreഇറാനിൽ ശക്തമായ ഭൂചലനം, 7 മരണം
ടെഹ്റാൻ : ഇന്നലെ രാത്രി ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട് . ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചി ട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Read Moreകോവിഡ് മനുഷ്യ നിർമ്മിതമെന്ന് വെളിപ്പെടുത്താൽ; ചോർന്നത് വുഹാൻ ലാബിൽ നിന്നും
ന്യൂയോർക്ക്: കോടിക്കണക്കിനു പേരുടെ ജീവന് അപഹരിച്ച കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- കോവി- 2 വൈറസ് ചൈനയിലെ വുഹാന്‍ ലാബിൽ നിന്ന് ചോർന്നതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ. വുഹാൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (ഡബ്ല്യുഐവി)യിൽ പ്രവര്‍ത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വൈറസ് മനുഷ്യ നിർമിതമാണെന്നും ലാബിൽ നിന്ന് ചോർന്നതാണെന്നും വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതലെ കൊറോണ വൈറസ് വുഹാ്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരും ഇതു നിഷേധിക്കുകയായിരുന്നു. ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു…
Read Moreലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ അന്തരിച്ചു
ടെഹ്റാന്: അര നൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച ‘ലോകത്തിലെ ഏറ്റവും വൃത്തിഹീന’നായ മനുഷ്യന് അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയാണ് 94ാം വയസില്‍ മരണപ്പെട്ടത്. വര്‍ഷങ്ങളായി കുളിക്കാത്തത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇയാള്‍ വാദിച്ചിരുന്നത്. വര്‍ഷങ്ങളോളം വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. ഗ്രാമവാസികള്‍ പല തവണ കുളിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് അസുഖങ്ങള്‍ വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ…
Read Moreവാട്സാപ്പ് പുനഃസ്ഥാപിച്ചു
ലോകം മുഴുവൻ നിശ്ചലമായ വാട്സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 മുതൽ ആണ് വാട്ട്സാപ്പ് പ്രവർത്തന രഹിതമായത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് . ഫേസ്ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതിനാൽ പ്രതിഷേധം ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചത് . സെർവർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് അറിയുന്നത്. എന്താണ് വാട്സ്ആപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
Read More“നമ്മ മരുമകൻ” ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി!
ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ്ട്രസ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഋഷി സുനക് തെരഞ്ഞടുക്കപ്പെടുന്നത്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഋഷിക്ക് ആരും എതിരുണ്ടായില്ല, അങ്ങനെയാണ് ഇന്ത്യൻ വംശജൻ ഈ സ്ഥാനത്ത് എത്തുന്നത്. ഇൻഫോസിസ് സഹ സ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയെ 2009 ൽ ആണ് ഋഷി സുനക് വിവാഹം ചെയ്തത്.
Read More