ട്രംപിനെ വെടിവച്ചത് 20 കാരനെന്ന് റിപ്പോർട്ട്‌ 

പെനിസല്‍വാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു.

തോമസ് മാത്യു ക്രൂക്സ് എന്ന 20കാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു.

പെൻസില്‍വാലിയയിലെ ബഥേല്‍ പാർക്കിലെ താമസക്കാരനാണ് ക്രൂക്സ്.

വോട്ടർ രേഖകള്‍ പ്രകാരം ഇയാള്‍ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ട്രംപിന് വെടിയേറ്റതിന് പിന്നാലെ, റാലിയില്‍ വച്ചുതന്നെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രൂക്‌സിനെ വധിച്ചതായി ഏജൻസി വക്താവ് ആൻ്റണി ഗുഗ്ലിയല്‍മി പറഞ്ഞു.

  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി

അതേസമയം, കൊലപാതക ശ്രമത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വേദിയിലുണ്ടായിരുന്ന ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ബട്‌ലറില്‍ നടന്ന റാലിയില്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം.

  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

വെടിവയ്പ്പില്‍ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.

വെടിയുണ്ട ട്രംപിന്റെ ചെവിയുടെ മുകള്‍ഭാഗം തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
[masterslider id="10"]

Related posts

Click Here to Follow Us