പളനി മലയിൽ മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം അഹിന്ദുക്കൾക്ക് പ്രവേശനം

ചെന്നൈ : അഹിന്ദുക്കളെ പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് മതവിവേചനമല്ലെന്നും മുരുകഭക്തരാണെന്ന് രേഖാമൂലം സ്വയംസാക്ഷ്യപ്പെടുത്തിയാൽ മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നും മദ്രാസ് ഹൈക്കോടതി. പളനിമലയിലേക്കുള്ള പ്രവേശനടിക്കറ്റുമായി വിനോദസഞ്ചാരികൾ ക്ഷേത്രത്തിലെത്തുന്നത് ചൂണ്ടിക്കാട്ടി ഭക്തനായ ഡി. സെന്തിൽകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എസ്. ശ്രീമതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് വീണ്ടും സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിനോദസഞ്ചാരികൾക്കുള്ള ടിക്കറ്റെടുത്ത് വരുന്നവരെ ക്ഷേത്രകവാടത്തിന് മുന്നിലുള്ള കൊടിമരത്തിന് അടുത്തുവരെ മാത്രമേ അനുവദിക്കാൻപാടുള്ളൂ. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല. ക്ഷേത്രത്തിലെ വാസ്തുശില്പങ്ങളുടെ ചാരുത ഇഷ്ടപ്പെട്ട് വരുന്നവരാണെങ്കിലും അഹിന്ദുക്കളെ ക്ഷേത്രത്തിലുനുള്ളിലേക്ക് അനുവദിക്കേണ്ടകാര്യമില്ലെന്നും…

Read More

‘തമിഴ് വെട്രി കഴകം’; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ച് നടൻ എത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read More

ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

25 കാരിയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു; കാമുകൻ അറസ്റ്റിൽ

ചെന്നൈ: സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയ 25കാരിയെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം കാമുകന്‍ തീകൊളുത്തി കൊന്നു. പ്രണയബന്ധം അവസാനിപ്പിച്ച് 25കാരി മറ്റു ചിലരുമായി സൗഹൃദം സ്ഥാപിക്കാന്‍ തുടങ്ങിയതാണ് കാമുകന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ചെന്നൈയ്ക്കുള്ള സമീപമുള്ള തലമ്പൂരിലാണ് സംഭവം. ആര്‍ നന്ദിനിയാണ് മരിച്ചത്. സംഭവത്തില്‍ കൂടെ ജോലി ചെയ്തിരുന്ന വെട്രിമാരനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. നാട്ടുകാരാണ് പാതി കത്തിക്കരിഞ്ഞ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ശരീരം ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തിലും കൈക്കാലുകളിലും ആഴത്തില്‍ മുറിവേപ്പിച്ച…

Read More

ഭാര്യയും കാമുകനും ചേർന്ന് തന്റെ കുഞ്ഞിനെ വിറ്റതായി യുവാവിന്റെ പരാതി

ചെന്നൈ : ഭാര്യയും കാമുകനും ചേര്‍ന്ന്  മകനെ വിറ്റുവെന്ന പരാതിയുമായി ഭര്‍ത്താവ്. പെരമ്പല്ലൂര്‍ ജില്ലയിലെ അതിയൂരിലുള്ള ആര്‍. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകന്‍ ദിനേശിനും എതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ശരവണനും ദിവ്യയ്ക്കും നാല് കുട്ടികളാണുള്ളത്. ഇതില്‍ ഒരുമാസം പ്രായമുള്ള ആണ്‍കുട്ടിയെ 10,000 രൂപയ്ക്ക് വിറ്റുവെന്നാണ് ശരവണന്‍ ആരോപിക്കുന്നത്. കുട്ടിയുമായി കാമുകനൊപ്പം പോയ ദിവ്യ വി. കാളത്തൂര്‍ എന്ന സ്ഥലത്തുള്ള കുടുംബത്തിന് കുട്ടിയെ വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ദിനേശിനൊപ്പം കുട്ടിയുമായി ദിവ്യ പോയതിന് ശേഷം മറ്റ് മൂന്ന് കുട്ടികള്‍ ശരവണന്റെ അമ്മയ്ക്ക് ഒപ്പമായിരുന്നു…

Read More

ഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകള്‍ അടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക്…

Read More

പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി എക്‌സ്‌പ്രസ് ബസുകളുടെ ബുക്കിംഗ് ആരംഭിച്ചു

ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് സർക്കാർ എക്‌സ്പ്രസ് ബസുകളുടെ റിസർവേഷൻ തുടങ്ങി. ഇതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 15ന് ആഘോഷിക്കുന്ന പൊങ്കൽ ഉത്സവത്തിന് മുന്നോടിയായി സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്കായി പ്രത്യേക ബസുകൾ തമിഴ്‌നാട്ടിലുടനീളം സർവീസ് നടത്തും. എക്സ്പ്രസ് ബസുകൾ 30 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം. അതുപോലെ പൊങ്കലിന് നാട്ടിലേക്ക് പോകുന്നവരിൽ ഭൂരിഭാഗവും വെള്ളിയാഴ്ച (ജന.12) യാത്ര ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്. ഇത്തരം യാത്രക്കാർക്കുള്ള ബുക്കിംഗ് സൗകര്യം ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ശനിയാഴ്ച (ജനുവരി 13) യാത്ര…

Read More

ചെങ്കൽപട്ടിനു സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിൻ സർവീസ് വൈകാൻ സാധ്യത

ചെങ്കൽപട്ട്: ചെങ്കൽപട്ടിനടുത്ത് ചരക്ക് തീവണ്ടി പാളം തെറ്റി. പത്തോളം കോച്ചുകൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. തൂത്തുക്കുടിയിൽ നിന്നുള്ള ചരക്ക് തീവണ്ടി ചെങ്കൽപട്ടിനും പാറന്നൂരിനുമിടയിലാണ് പാളം തെറ്റിയത്. ഈ ട്രെയിനിൽ ഇരുമ്പ് സാധനങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 50ലധികം തൊഴിലാളികൾ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ട്രെയിൻ പാളം തെറ്റിയത്. ഇതുമൂലം ചെന്നൈ-ദക്ഷിണ ജില്ല ട്രെയിൻ സർവീസ് വൈകാൻ സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ട്രാക്ക് നന്നാക്കുമെന്നാണ് പറയുന്നത്. ഇത് സബർബൻ ട്രെയിൻ സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ട്.

Click Here to Follow Us