സഹോദരിമാരെ പീഡിപ്പിച്ചു; ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ 15 പേർക്ക് തടവ് 

ചെന്നൈ: ഏഴും ഒൻപതും വയസ്സുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 15 പ്രതികളെയും ശിക്ഷിച്ച്‌ കോടതി.

പെണ്‍കുട്ടികളുടെ ബന്ധുക്കളും അയല്‍ക്കാരുമായ 15 പേരെയാണ് വിഴുപുരം പോക്സോ കോടതി 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.

പ്രതികള്‍ക്ക് 32,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാർഥിനികളായ സഹോദരിമാരെ പീഡിപ്പിച്ചതിന് 2019-ലാണ് പോലീസ് കേസെടുത്തിരുന്നത്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

പെണ്‍കുട്ടികളുടെ അമ്മ വിവാഹമോചിതയായ ശേഷം രണ്ടാംവിവാഹം കഴിച്ചിരുന്നു.

തുടർന്ന് രണ്ടാംഭർത്താവിനൊപ്പം പുതുച്ചേരിയിലേക്ക് താമസം മാറിയതോടെ രണ്ട് പെണ്‍മക്കളെയും ഇവർ വിഴുപുരത്തെ മുത്തശ്ശിയെ ഏല്‍പ്പിച്ചു.

തുടർന്ന് കുട്ടികളും മുത്തശ്ശിയും മാത്രമാണ് വിഴുപുരത്തെ വീട്ടില്‍ താമസിച്ചുവന്നിരുന്നത്.

ഇതിനിടെയാണ് ബന്ധുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ 15 പേർ പലതവണകളായി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്.

കുട്ടികള്‍ നിരന്തരം പീഡനത്തിനിരയായവിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല.

ഒടുവില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ പതിവായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ഈ പരിശോധനയിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് വ്യക്തമായത്.

ഇതോടെ കുട്ടികളുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!" ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?"
[masterslider id="10"]

Related posts

Click Here to Follow Us