തിരുവനന്തപുരം: പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് വർഷമായി വൃക്ക – ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. നിരവധി സിനിമകളില്‍ നായക – വില്ലൻ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ഷാനവാസ്. ആരോഗ്യം വഷളായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ആഷുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. വഴുതക്കാട് ആകാശവാണിക്കു സമീപം കോർഡോണ്‍ ട്രിനിറ്റി 2 ബിയില്‍ ആയിരുന്നു താമസം. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനില്‍…
Read MoreAuthor: Arya
മലയാളി വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വെള്ളങ്ങാട് മൊട്ടേമല്‍ വീട്ടില്‍ ഹരീന്ദ്രന്റെ മകന്‍ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് ഹൃദരാഗിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പീനിയ രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഗംഗമ്മനഗുണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
Read Moreസൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്. ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു. പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
Read Moreഅമ്മയുമായി വഴക്കിട്ടു; നിയമ വിദ്യാർത്ഥി തൂങ്ങി മരിച്ചു
തൃശൂർ: നിയമവിദ്യാർഥിനിയായ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പാട് കുയിലംപറമ്പിൽ പരേതനായ മനോജിന്റെയും മനുവിന്റെയും മകള്‍ നേഹ (22) ആണ് മരിച്ചത്. ഞായറാഴ്ച നേഹയും അമ്മയുമായി തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. തുടർന്ന് വൈകിട്ട് വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച നേഹയെ രാവിലെ ഒൻപതോടെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഏഴുമാസം മുൻപാണ് നേഹയുടെ വിവാഹം കഴിഞ്ഞത്. പെരിഞ്ഞനം മൂന്നുപീടികയില്‍ പുതുമഠത്തില്‍ രജ്ഞിത്ത് ആണ് ഭർത്താവ്. രഞ്ജിത്തിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. നേഹയെ ആലപ്പാട്ടെ സ്വന്തം വീട്ടിലാക്കിയ ഭർത്താവ് തിരിച്ചുപോയിരുന്നു.
Read Moreവന്ദേഭാരതിൽ ബെംഗളൂരിവിലേക്ക്!!! നിരക്ക്, റൂട്ട്, സമയം എന്നിവ അറിയാം
ബെംഗളൂരു: കൂടുതല്‍ വന്ദേഭാരത് സർവ്വീസുകള്‍ വേണമെന്ന ആവശ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരിക്കെ പുതിയ സർവ്വീസ് അനുവദിച്ചിരിക്കുകയാണ് റെയില്‍വെ. ശിവമോഗയേയും ബെംഗളൂരു നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സർവ്വീസ്. വിദ്യാദ്യാർത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യവസായികള്‍ക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ വന്ദേഭാരത് എന്ന കാര്യത്തില്‍ തർക്കമില്ല. നിലവില്‍ 12 വന്ദേഭാരത് സർവ്വീസുകളാണ് കർണാടകയില്‍ ഉള്ളത്. പുതിയൊരു സർവ്വീസ് ശിവമോഗയിലേക്ക് വേണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ജൻമനാട് കൂടിയായ ശിവമോഗയില്‍ 2023 ല്‍ പുതിയ വിമാനത്താവളം ആരംഭിച്ചിരുന്നു. പിന്നാലെ തന്നെ വന്ദേഭാരതിനുള്ള ആവശ്യവും ഉയർന്നു.…
Read Moreസ്വിഗ്ഗി ഡെലിവറി ജീവനക്കാരന് നടുറോഡില്‍ ക്രൂര മർദ്ദനം
ബെംഗളൂരു: സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് നടുറോഡില്‍ ക്രൂര മർദ്ദനം. ബെംഗളൂരുവിലെ മോദി ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള ഒരു ട്രാഫിക് സിഗ്നലില്‍ ഇന്നലെ രാത്രിയാണ് സംഭവം. റെഡ് സിഗ്നല്‍ ആയതിനാല്‍ നിർത്തിയിട്ട വാഹനത്തിന് പിന്നിലെത്തി ഹോണടിച്ച് ബഹളം വെച്ച കാർ യാത്രികരാണ് സ്വഗ്ഗി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ഡെലിവറി എക്സിക്യൂട്ടീവ് ഒരു ട്രാഫിക് സിഗ്നലില്‍ തന്റെ ബൈക്ക് നിർത്തിയപ്പോഴാണ് സംഭവം നടന്നത്. യുവാവിന്‍റെ ബൈക്കിന് പിന്നില്‍ നിന്ന കാർ യാത്രികർ വാഹനം മാറ്റാൻ ആവശ്യപ്പെട്ട് നിരന്തരം ഹോണ്‍ മുഴക്കി. എന്നാല്‍…
Read Moreനിമിഷപ്രിയയുടെ വധശിക്ഷ നാളെ; അവസാനഘട്ട ചർച്ചകൾ തുടരും
ന്യൂഡൽഹി:യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുമെന്ന അറിയിപ്പ് നില്‍ക്കെ ഇന്നത്തെ ദിനം നിർണായകം. കൊല്ലപ്പെട്ട യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിന്റെ കുടുംബം ഇന്ന് നിലപാട് അറിയിക്കുമെന്നാണ് സൂചന. വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ചകള്‍ തുടരുകയാണ്. ഇന്നലെ നടന്ന ചർച്ചയില്‍ ദിയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. നോർത്ത് യമനില്‍ നടക്കുന്ന അടിയന്തിര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ…
Read Moreകുട്ടികൾക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനം പാലിച്ച് കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുള്ള സൗജന്യ ബസ് യാത്രയുടെ പരിധി വ്യാപിപ്പിച്ചു. ഇതു വഴി വനിതകള്‍ക്ക് മാത്രമല്ല, സംസ്ഥാനത്ത് കന്നഡയും ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടത്തുന്ന 308 കെപിഎസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ബസ് സര്‍വീസുകളില്‍ സൗജന്യ യാത്രയുടെ അവസരം ലഭിക്കുന്നതായി അറിയിച്ചു. ഇത് വിദ്യാഭ്യാസത്തിന് പുറമെ ജനങ്ങളില്‍ സഞ്ചാര സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു വലിയ മാറ്റമായി കരുതപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ യാത്ര ചെലവ് കുറക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനുമുള്ള ശ്രമത്തിലാണ് ഈ പുതിയ…
Read Moreവിവാഹ സൽക്കാരത്തിനിടെ സംഘർഷം; ചിക്കൻ കറി ചോദിച്ച യുവാവിനെ തല്ലിക്കൊന്നു
ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതല്‍ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാരഗട്ടി സ്വദേശിയായ വിനോദാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് വിനോദ് എത്തിയത്. ഭക്ഷണം വിളമ്പ ന്നതിനിടെ വിനോദ് അധികമായി ചിക്കൻ ചോദിച്ചു. തുടർന്ന് പ്രകോപിതനായ പ്രതി തരാൻ കഴിയില്ലെന്ന് പറയുകയും അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നാലെ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുത്തർക്കമുയായിരുന്നു. ഇതിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കറിക്കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമിത രക്തസ്രാവം…
Read Moreനടി സരോജ ദേവി അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത നടി സരോജ ദേവി അന്തരിച്ചു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. കന്നട, തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളില്‍ ഏതാണ്ട് 200 ഓളം സിനിമകളില്‍ അഭിനയിച്ചു. അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും സരോജാദേവിഅറിയപ്പെട്ടിരുന്നു. 1969ല്‍ രാജ്യം പത്മശ്രീയും 1992ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി നിരവധി തവണ സംസ്ഥാന പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോള്‍ ആദ്യമായി അഭിനയിക്കുന്നത് മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. സരോജ വെള്ളിത്തിരയില്‍…
Read More