ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ കൃത്യ സ്ഥാനം തിരിച്ചറിഞ്ഞു 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

ലോറിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞുവെന്നാണ് സൂചന.

മുങ്ങല്‍ വിദഗ്ധർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘമാണ് സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നത്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

പരിശോധന നടത്തുന്നത് ഐ ബി ഒ ഡി സംവിധാനം ഉപയോഗിച്ചാണ്.

ഇത് വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനമാണ്.

നടക്കുന്നത് പുഴയ്ക്ക് അടിയില്‍ നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ലോറി കരയിലെത്തിക്കാനുള്ള ശ്രമമാണ്.

രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത് ശക്‌തമായ അടിയൊഴുക്കും കലങ്ങിയ വെള്ളവുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts