ബെംഗളൂരുവിൽ ഡ്രെയിനേജിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം 24 കാരന്റെതെന്ന് തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെൻസൺ ടൗണിന് സമീപമുള്ള രാജാക്കനാൽ ഡ്രെയിനേജിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പുളികേശിനഗർ സ്വദേശിയായ ഹരിഹരൻ (24) ആണ് മരിച്ചത്. ഈ മാസം 23-നാണ് രാജാക്കനാലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്.

മുദ്ദമ്മ ഗാർഡനിലെ ഡ്രെയിനേജിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവാവിന്റെ ശരീരത്തിൽ പ്രാഥമിക പരിശോധനയിൽ പരിക്കുകളോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹം ഹരിഹരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന്റെ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts