പാൽ ഉപയോഗിക്കുന്നവർ ഞെട്ടും! നന്ദിനി പാലിന് വൻ വിലവർധനവ്; പുതിയ നിരക്ക് അറിയാം: നിരക്ക് നവംബർ 1 മുതൽ

milk nandhini

സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിച്ചു. പുതിയ വില വർധനവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.ഇതോടെ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നന്ദിനി ബ്ലൂ പാക്കറ്റിലെ ടോൺഡ് പാലിന്റെ വില ലിറ്ററിന് 46 രൂപയിൽ നിന്ന് 54 രൂപയായി ഉയരും. ക്ഷീരകർഷകരുടെ ക്ഷേമവും പാലുൽപ്പാദനച്ചെലവിലുണ്ടായ വർധനവും കണക്കിലെടുത്താണ് കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) വില വർധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപഭോക്താക്കളുടെ പ്രതിമാസ ബജറ്റിനെ ഇത് കാര്യമായി ബാധിക്കും.

Read More

പേപ്പർ ടിക്കറ്റ് യാത്രക്കാർക്കും 10 ലക്ഷം രൂപയുടെ യാത്രാ ഇൻഷുറൻസ്; പ്രീമിയം വെറും 45 പൈസ! ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ

ചെന്നൈ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ നിർണായക തീരുമാനം പ്രഖ്യാപിച്ചു. ഇതുവരെ ഓൺലൈൻ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകൾക്ക് മാത്രം ലഭ്യമായിരുന്ന 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഇനി റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന പേപ്പർ ടിക്കറ്റുകൾക്കും ബാധകമാക്കി. സുപ്രീം കോടതിയുടെ ഒക്ടോബർ 6-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ബോർഡ് ഈ പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ഈ തീരുമാനത്തിന് ലഭിച്ചിരിക്കുന്നത്. ഡിജിറ്റൽ പണമടയ്ക്കൽ നിർബന്ധം; പ്രീമിയം വെറും…

Read More

ബെംഗളൂരുവിൽ ഡ്രെയിനേജിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം 24 കാരന്റെതെന്ന് തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെൻസൺ ടൗണിന് സമീപമുള്ള രാജാക്കനാൽ ഡ്രെയിനേജിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പുളികേശിനഗർ സ്വദേശിയായ ഹരിഹരൻ (24) ആണ് മരിച്ചത്. ഈ മാസം 23-നാണ് രാജാക്കനാലിൽ മൃതദേഹം ഒഴുകുന്ന നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. മുദ്ദമ്മ ഗാർഡനിലെ ഡ്രെയിനേജിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവാവിന്റെ ശരീരത്തിൽ പ്രാഥമിക പരിശോധനയിൽ പരിക്കുകളോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹം ഹരിഹരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന്റെ മരണകാരണം…

Read More

കനത്ത് ശൈത്യം; സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നു, ഇവിടെ താപനില 12.8 ഡിഗ്രിയായി കുറഞ്ഞു

ബെംഗളൂരു: മഴക്കാലത്തിന് വിടചൊല്ലി കർണാടകയിൽ ശൈത്യകാലം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തുടനീളം വരണ്ട കാലാവസ്ഥ തുടരുമ്പോൾ പലയിടങ്ങളിലും തണുപ്പ് കടുക്കുകയാണ്. സമതല പ്രദേശമായ ദാവണഗെരെയിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 12.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശത്തും ഉൾനാടൻ ജില്ലകളിലും മഴ മാറിനിൽക്കും അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്തെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ മിക്കയിടത്തും മഴയില്ലാത്ത വരണ്ട കാലാവസ്ഥയായിരിക്കും. ഒക്‌ടോബർ 29, 30 തീയതികളിൽ…

Read More

നമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തിയതി പ്രഖ്യാപിച്ചു; ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും; ഉദ്ഘാടനം ചെയ്യുന്ന 6 മെട്രോ സ്റ്റേഷനുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരു നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘നമ്മ മെട്രോ’ പിങ്ക് ലൈനിന്റെ ആദ്യഘട്ടം നവംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് പാതയുടെ കമ്മീഷനിംഗോടെ ബെംഗളൂരു മെട്രോയുടെ ആകെ ശൃംഖല 96.1 കിലോമീറ്ററിൽ നിന്ന് 103.6 കിലോമീറ്ററായി വികസിക്കും. സി.എം.ആർ.എസ് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമായി ഒക്ടോബർ 6 മുതൽ 8 വരെ കമ്മീഷണർ ഫോർ മെട്രോ റെയിൽവേ സേഫ്റ്റി (CMRS) നടത്തിയ സമഗ്രമായ…

Read More

എന്റെ വസ്ത്രമല്ല പ്രശ്നം, അത് ന്യായീകരിക്കേണ്ട; ബെംഗളൂരു മെട്രോയിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി: കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ സഹയാത്രികൻ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി. സംഭവത്തിൽ സൗപിക എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുഗോഡി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൈറ്റ്ഫീൽഡിൽ നിന്ന് സർവീസ് നടത്തിയ മെട്രോ ട്രെയിനിൽ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പങ്കുവെച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മെട്രോയിൽ വെച്ച് തടഞ്ഞുവെച്ചു; ഫോണുമായി പ്രതി ഓടി രക്ഷപ്പെട്ടു ട്രെയിനിൽ വെച്ച് യുവാവ് ദൃശ്യങ്ങൾ പകരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി…

Read More