എന്റെ വസ്ത്രമല്ല പ്രശ്നം, അത് ന്യായീകരിക്കേണ്ട; ബെംഗളൂരു മെട്രോയിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി: കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ സഹയാത്രികൻ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയതായി പരാതി. സംഭവത്തിൽ സൗപിക എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടുഗോഡി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വൈറ്റ്ഫീൽഡിൽ നിന്ന് സർവീസ് നടത്തിയ മെട്രോ ട്രെയിനിൽ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം പങ്കുവെച്ച് യുവതി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

മെട്രോയിൽ വെച്ച് തടഞ്ഞുവെച്ചു; ഫോണുമായി പ്രതി ഓടി രക്ഷപ്പെട്ടു

ട്രെയിനിൽ വെച്ച് യുവാവ് ദൃശ്യങ്ങൾ പകരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും കാര്യങ്ങൾ ചോദ്യം ചെയ്യുകയും ചെയ്തു. മെട്രോ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ തടയുകയും അയാളുടെ ഫോൺ സെക്യൂരിറ്റി ജീവനക്കാരന് കൈമാറുകയും ചെയ്തെങ്കിലും, ഫോൺ തിരികെ വാങ്ങി യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു. താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേര് പറഞ്ഞാണ് പലരും ഇതിനെ ന്യായീകരിക്കുന്നതെന്നും എന്നാൽ അത് തികച്ചും തെറ്റാണെന്നും വസ്ത്രമല്ല ഇതിന് കാരണമെന്നും യുവതി ചൂണ്ടിക്കാട്ടി.

വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഇടപെടൽ

ലിഫ്റ്റിന് സമീപത്ത് വെച്ചും പ്രതിയോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന ദൃശ്യങ്ങൾ യുവതി പുറത്തുവിട്ട വീഡിയോയിലുണ്ട്. കുറ്റം സമ്മതിച്ച് ക്ഷമ ചോദിക്കാൻ യുവതി ആവശ്യപ്പെട്ടെങ്കിലും അയാൾ അത് നിരസിക്കുകയായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായതോടെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തിൽ നേരിട്ട് ഇടപെട്ടു. യുവതിയെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച പോലീസ്, കടുഗോഡി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ വേഗത്തിൽ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടെത്തുമെന്ന് പോലീസ് ഉറപ്പുനൽകിയതായി യുവതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts