തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില് നാല് പെണ്കുട്ടികള് വീണു. വെള്ളത്തില് മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില് എത്തിച്ചു. ഇവരില് മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തില് വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. പീച്ചി പുളിമാക്കല് സ്വദേശി നിമയുടെ വീട്ടില് തിരുനാള് ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി…
Read MoreCategory: KERALA
ഹണി റോസ് നൽകിയ പരാതി; മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ
കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചുള്ള പരാമര്ശത്തില് മുന്കൂര് ജാമ്യാപേക്ഷ നല്കി രാഹുല് ഈശ്വര്. ഹൈക്കോടതിയിലാണ് രാഹുല് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ രാഹുല് ഈശ്വറിനെതിരെ വീണ്ടും പരാതി ഉയര്ന്നു. ചാനല് ചര്ച്ചകളില് നടി ഹണി റോസിനെതിരെ മോശം പരാമര്ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര് സ്വദേശിയാണ് പരാതി നല്കിയത്. എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷനിലാണ് പരാതി നല്കിയിരിക്കുന്നത്. ഹണി റോസിന്റെ പരാതിയില് പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ…
Read Moreശബരിമല തീര്ഥാടകരുടെ ബസ് കടകള് ഇടിച്ചുതകര്ത്തു
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡില് അട്ടിക്കല് കവലില് ശബരിമല തീർഥാടകരുടെ ടൂറിസ്റ്റ് ബസ് കടകള് ഇടിച്ചുതകർത്തു. ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. കർണാടക സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ദർശനത്തിനു പോകുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ടെത്തിയ ബസ് പാതയോരത്തെ രണ്ട് വൈദ്യുതി പോസ്റ്റുകള് തകർത്ത ശേഷം പ്രദേശത്തെ അഞ്ചോളം കടകളുടെ മുൻഭാഗം ഇടിച്ചു തകർക്കുകയും പിന്നീട് പരസ്യബോർഡില് ഇടിച്ചു നില്ക്കുകയുമായിരുന്നു. ഭക്തർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പുലർച്ചയായതിനാല് റോഡില് ആളുകള് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വൈദ്യുതി പോസ്റ്റുകള് ഒടിഞ്ഞ് ലൈനുകളും പൊട്ടിവീണു. ഇതുമൂലം…
Read Moreയുവതി ഭര്തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
കണ്ണൂര് ഇരിട്ടിയിൽ രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്തൃവീട്ടിലെ കിടപ്പുമുറിയില് മരിച്ചനിലയിൽ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില് ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെ കല്ലുമുട്ടിയിലെ ഭര്തൃവീട്ടില് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന് തന്നെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. സച്ചിന് ആണ് ഐശ്വര്യയുടെ ഭര്ത്താവ്. 15 ദിവസം മുന്പാണ് സച്ചിന് ഗള്ഫിലേക്ക് തിരികെ പോയത്. ആയിച്ചോത്തെ കരിക്കനാല് വീട്ടില് മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. സഹോദരന് അമല്ലാല്.
Read Moreസംസ്ഥാനത്തെ പെട്രോള് പമ്പുകൾ നാളെ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പെട്രോള് പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല് 12 വരെ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല് ടെര്മിനല് ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. എലത്തൂര് എച്ച്പിസിഎല് ഡിപ്പോയില് ചര്ച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കര് ഡ്രൈവര്മാര് കയ്യേറ്റം ചെയ്തതില് പ്രതിഷേധിച്ചാണ് സമരം. ടാങ്കര് ഡ്രൈവര്മാരും പെട്രോളിയം ഡീലര്മാരും തമ്മില് കുറച്ചുദിവസമായി തര്ക്കം നിലനിന്നിരുന്നു. പെട്രോള് പമ്പില് ഇന്ധനമെത്തിക്കുന്ന ടാങ്കര് ഡ്രൈവര്മാര്ക്ക് ചായ പൈസ എന്ന പേരില് 300 രൂപ ഡീലര്മാര് നല്കിവരുന്നുണ്ട്. ഇത്…
Read Moreരണ്ടര വയസുകാരിക്ക് അങ്കണവാടി ടീച്ചറുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം: രണ്ടര വയസുകാരിയെ അധ്യാപിക കമ്പി കൊണ്ടടിച്ചതായി പരാതി. അങ്കണവാടി ടീച്ചറാണ് അടിച്ചത്. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്ക്കാണ് അടിയേറ്റത്. ഷൂ റാക്കിന്റെ കമ്പി കൊണ്ടാണ് അടിച്ചത് എന്നാണ് ആരോപണം. ടീച്ചർ ബിന്ദുവിനെതിരെ രക്ഷകർത്താക്കള് ചൈല്ഡ് ലൈനിന് പരാതി നല്കി.
Read Moreആത്മഹത്യയിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ്
കൊച്ചി: രാഹുല് ഈശ്വറിനെതിരെ പോലിസില് പരാതി നല്കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നല്കിയ പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര് ഇടങ്ങളില് അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്. കടുത്ത മാനസിക സംഘര്ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും,അതിന്റെ പ്രധാന കാരണക്കാരന് രാഹുല് ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമില് പങ്കുവച്ച കുറിപ്പില് പറയുന്നു. രാഹുൽ ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര് ഏജന്സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല് ഈശ്വര് മാപ്പര്ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തില് കുറിച്ചു.
Read Moreപിവി അൻവർ തൃണമൂൽ കോൺഗ്രസിൽ
ന്യൂഡൽഹി: നിലമ്പൂർ എം.എല്.എ. പി.വി. അൻവർ തൃണമൂല് കോണ്ഗ്രസില് ചേർന്നു. ദേശീയ ജനറല് സെക്രട്ടറിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി അംഗത്വം നല്കി സ്വീകരിച്ചു.
Read Moreഒടുവിൽ വിശേഷം പങ്കുവെച്ച് ദിയ കൃഷ്ണ
അമ്മയാവാന് പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല് മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്സ്റ്റഗ്രാമില് പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്ത്ത അറിയിച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. നിങ്ങളുടെ ഊഹം ശരിയായിരുന്നു. മൂന്നാം മാസത്തിലെ സ്കാനിംഗ് കഴിയട്ടെ എന്ന് കരുതിയാണ് ഇക്കാര്യം സര്പ്രൈസ് ആയി വച്ചത്. എല്ലാ ഫോളോവേഴ്സും ഞങ്ങളെ അനുഗ്രഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം ബോയ് ആണോ അതോ ടീം ഗേളോ? നിങ്ങള് എന്തുപറയുന്നു’- എന്നാണ് ദിയ സോഷ്യല് മീഡിയയില് കുറിച്ചത്. ദിയ ഗര്ഭിണിയാണോ…
Read Moreആ ഭാവഗാനം നിലച്ചു!
തൃശൂര്: മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്ബുദത്തെ തുടര്ന്ന് തൃശൂര് അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര് എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം…
Read More