മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗം കാണാതായ ശരാവണന്റേത്; തിരിച്ചറിഞ്ഞതായി അധികൃതർ 

ബെംഗളൂരു: ഷിരൂരില്‍ മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തില്‍ കാണാതായിരുന്ന തമിഴ്നാട് ഡ്രൈവർ ശരവണൻ മരിച്ചതായി തിരിച്ചറിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ നടന്ന പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ചിരുന്ന ശരീരഭാഗം ശരവണന്റേത് ആണ് എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ശരവണൻ ഓടിച്ചിരുന്ന പെട്രോള്‍ ടാങ്കറിന്റെ ടാങ്ക് ഭാഗം നേരത്തെ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഷിരൂരിലെ അപകടത്തില്‍ കാണാതായിരുന്ന കോഴിക്കോട് സ്വദേശിയായ അർജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കിനും വേണ്ടി നടത്തിയ തിരച്ചിലിനിടയില്‍ ആയിരുന്നു കരഭാഗത്തെ മണ്ണ് മാറ്റുന്നതിനിടയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്.

ഈ മൃതദേഹ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അർജുനായുള്ള തിരച്ചില്‍ നടത്തുന്നതിനോടൊപ്പം തന്നെ ശരവണന് വേണ്ടിയും തട്ടുകട ഉടമസ്ഥന്റെ കുടുംബത്തിലെ ബന്ധുവായ ജഗന്നാഥന് വേണ്ടിയും തിരച്ചില്‍ നടന്നിരുന്നു.

തമിഴ്നാട് സ്വദേശിയായ ശരവണനെ അന്വേഷിക്കുന്നതിനായി അദ്ദേഹത്തിന്റെ അമ്മയും ഷിരൂരില്‍ എത്തിച്ചേർന്നിരുന്നു.

  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്

തുടർന്ന് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ച ശരീരത്തിന്റെ അവശിഷ്ടം ശരവണന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts