ബെംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നല്‍ ലഭിച്ചതായി ദൗത്യസംഘം. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയില്‍ നിന്നാണ് പുതിയ സിഗ്നല്‍. നദിയ്ക്ക് കുറുകെ പരിശോധന നടത്തുന്ന ഐ ബോർഡ് ഡ്രോണിനാന് സിഗ്നല്‍ ലഭിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായതിന് ശേഷമാണ് നദിയുടെ മദ്ധ്യഭാഗത്തായി മൻകൂന രൂപപ്പെട്ടത്. ഇവിടെ നിന്നും ലഭിച്ച സിഗ്നല്‍ എന്തിന്റേതാണെന്ന് വ്യക്തമല്ല. അർജുന്റെ ട്രക്കിനൊപ്പം മറ്റ് വാഹനങ്ങളും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നു. അതിലേതെങ്കിലും വാഹനത്തിന്റെ ഭാഗമാകാം എന്നാണ് സംശയിക്കുന്നത്. മണ്ണിടിച്ചിലില്‍ തകർന്ന മൊബൈല്‍ ടവറിന്റെ ഭാഗമാകാനും സാദ്ധ്യതയുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത്…
Read MoreDay: 26 July 2024
ഗാർഹിക പീഡനം; മാധ്യമ പ്രവർത്തക ജീവനൊടുക്കി
ഒഡീഷ: മാധ്യമ പ്രവര്‍ത്തക ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഒഡിഷയിലെ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന മധുമിതയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മധുമിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധുമിതയുടെ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീധര്‍ ജെനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മധുമിത കഴിഞ്ഞ തിങ്കളാഴ്ച ഫിനോയില്‍ കുടിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും ഒരുമിച്ച് താമസമാക്കിയിരുന്നു. എന്നാല്‍…
Read Moreമോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി; ഒടുവിൽ പോലീസ് എത്തി വിളിച്ചുണർത്തി
ചെന്നൈ: മദ്യപിച്ച് മോഷ്ടിക്കാനായി കയറിയ കള്ളൻ പണവും ആഭരണവും തിരയുന്നതിനിടെ ഉറങ്ങിപ്പോയി. മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി. കോയമ്പത്തൂർ കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റിലുള്ള രാജന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പകൽ രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷ്ടിക്കാനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് പണവും സ്വർണവും തേടുന്നതിനിടെ അവശത അനുഭവപ്പെട്ടു. തുടർന്ന് കിടപ്പുമുറിയിൽ കിടന്നുറങ്ങി. മണിക്കൂറുകൾക്ക് ശേഷം രാജൻ തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതു കണ്ടു. സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ്…
Read Moreവിക്ടോറിയ ആശുപത്രിയുടെ പതിനൊന്നാം നിലയിൽ നിന്ന് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
ബംഗളൂരു: വിക്ടോറിയ ആശുപത്രി വളപ്പിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ ഏണി താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. തൊഴിലാളി 11-ാം നിലയിൽ നിന്ന് വീണു, ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ചികിത്സയിലാണ്. തമിഴ്നാട് ധർമപുരി സ്വദേശി മുനിരാജു എന്ന കൂലിപ്പണിക്കാരനാണ് പരിക്കേറ്റത്. വിക്ടോറിയ ആശുപത്രി വളപ്പിൽ 1000 കിടക്കകളുള്ള ശസ്ത്രക്രിയാ ആശുപത്രിയുടെ നിർമാണം കഴിഞ്ഞ 4 വർഷമായി നടന്നുവരികയാണ്. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ കെട്ടിട നിർമാണം ആരംഭിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. വിവിപുരം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ…
Read Moreനന്ദിനി പാൽ വിലവർധനവിനെതിരേയുള്ള ഹർജി തള്ളി ഹൈക്കോടതി
ബെംഗളൂരു : നന്ദിനി പാൽ വിലവർധനവിനെതിരേയുള്ള പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. ബെംഗളൂരുവിലെ ചാർട്ടേഡ് അക്കൗണ്ടന്റായ ആർ. അമൃതലക്ഷ്മിയാണ് വിലവർധനവിനെതിരേ ഹർജി നൽകിയത്. പൊതുതാത്‌പര്യ ഹർജികളിൽ പാലും പാലുത്പന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ വിലയും വിലനിർണയവും പരിഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസമാണ് നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടിയത്. ഓരോപാക്കറ്റിലും 50 മില്ലിലിറ്റർ പാൽ അധികംചേർക്കുന്നുണ്ട്.
Read Moreമണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗം കാണാതായ ശരാവണന്റേത്; തിരിച്ചറിഞ്ഞതായി അധികൃതർ
ബെംഗളൂരു: ഷിരൂരില്‍ മലയിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തില്‍ കാണാതായിരുന്ന തമിഴ്നാട് ഡ്രൈവർ ശരവണൻ മരിച്ചതായി തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ നടന്ന പരിശോധനയില്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ചിരുന്ന ശരീരഭാഗം ശരവണന്റേത് ആണ് എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതയോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശരവണൻ ഓടിച്ചിരുന്ന പെട്രോള്‍ ടാങ്കറിന്റെ ടാങ്ക് ഭാഗം നേരത്തെ പുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഷിരൂരിലെ അപകടത്തില്‍ കാണാതായിരുന്ന കോഴിക്കോട് സ്വദേശിയായ അർജുനും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കിനും വേണ്ടി നടത്തിയ തിരച്ചിലിനിടയില്‍ ആയിരുന്നു കരഭാഗത്തെ മണ്ണ് മാറ്റുന്നതിനിടയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്. ഈ…
Read Moreപൊതുനിരത്തിൽ ദളിത് യുവാവിന്റെ കൈ അറത്തെടുത്തു; നാലുപേർ അറസ്റ്റിൽ
ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു. മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി. ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. കുടുംബാംഗങ്ങളെ…
Read Moreജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽ നിന്നുള്ള ഭക്ഷണം നൽകാൻ സാധിക്കില്ല ; അപേക്ഷ തള്ളി കോടതി
ബെംഗളൂരു: കൊലപാതകക്കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശന് വീട്ടിൽനിന്നുള്ള ഭക്ഷണമോ വസ്ത്രങ്ങളോ കിടക്കയോ അനുവദിക്കാനാവില്ലെന്ന് ബെംഗളൂരു കോടതി. ദർശൻ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ബെംഗളൂരു 24-ാമത് എ.സി.എം.എം. കോടതിയുടെ ഉത്തരവ്. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നും വിധിച്ചു. വീട്ടുഭക്ഷണവും വസ്ത്രവും കിടക്കയും പുസ്തകങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദർശൻ ആദ്യം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എ.സി.എം.എം. കോടതിയിൽ അപേക്ഷ നൽകിയത്. ജയിലിലെ ഭക്ഷണം കഴിച്ചിട്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപേക്ഷ ആദ്യം പരിഗണിച്ചപ്പോൾ ദർശന്റെ ആരോഗ്യ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ചിത്രദുർഗ സ്വദേശി…
Read Moreമലയാളികൾക്കായി കന്നഡ പഠന പദ്ധതി ഉദ്ഘടനം ചെയ്ത് കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ
ബംഗളുരു: കർണ്ണാടക സർക്കാർ കന്നഡ വികസന അതോറിട്ടിയും മലയാളം മിഷനും സംയുക്തമായി നടത്തുന്ന കന്നഡ പഠന പദ്ധതിയുടെ ഉദ്ഘാടനം കർണ്ണാടക നിയമസഭാ സ്പീക്കർ യു. ടി ഖാദർ നിർവ്വഹിച്ചു. കർണ്ണാടകയിൽ താമസിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്നവർ കന്നഡ തീർച്ചയായും പഠിച്ചിരിക്കണം. പരസ്പര സ്നേഹവും സാഹോദര്യവും വളർത്തുന്നതിൽ ഭാഷക്ക് സുപ്രധാനമായ പങ്കുണ്ട്. കന്നഡ ഭാഷ മറ്റു ഭാഷകളെ ഉൾക്കൊള്ളുകയും അവയിൽ നിന്ന് പല വാക്കുകളും കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ചിട്ടയായ പാഠ്യപദ്ധതിയിലൂടെയാണ് കന്നഡ വികസന അതോറിട്ടി കന്നഡ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷൻ ഈ ദൗത്യം ഏറ്റെടുക്കുന്നതിൽ…
Read Moreവിസ്ഡം ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല സമാപനം
ബംഗളൂരു : കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേ ളനം നടന്നത്. ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത…
Read More