പൊതുനിരത്തിൽ ദളിത് യുവാവിന്റെ കൈ അറത്തെടുത്തു; നാലുപേർ അറസ്റ്റിൽ 

ബെംഗളൂരു : കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയുംചെയ്ത സംഭവത്തിൽ ഏഴാളുടെപേരിൽ പോലീസ് കേസെടുത്തു.

മാലഗലു സ്വദേശികളായ ഹർഷ, കരുണേശ, ഹാരുൽ, ശിവ, ശങ്കര, സുബ്ബ, ദർശൻ എന്നിവരുടെപേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ മുറിച്ചെടുത്തത്. ജാതി പരാമർശത്തെത്തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

കഴിഞ്ഞ ഞായറാഴ്ച അനീഷും ബന്ധുവുംകൂടി റോഡിലൂടെ നടന്നുപോകുമ്പോൾ പ്രതികളിലൊരാളായ ശിവ ഇരുവർക്കുമെതിരേ ജാതിപരാമർശം നടത്തി.

ഇതേത്തുടർന്ന് വഴക്കുണ്ടാവുകയും ശിവ മടങ്ങിപ്പോയി സുഹൃത്തുക്കളെ കൂട്ടിവന്ന് അനീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി.

കുടുംബാംഗങ്ങളെ ജാതി അധിക്ഷേപം നടത്തുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മൂന്നു സ്ത്രീകളുൾപ്പെടെ ഏഴുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അനീഷ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാംഗങ്ങൾ കനകപുരയിലെ സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

അനീഷിന്റെ ഭാര്യാപിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
[masterslider id="10"]

Related posts