കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

ലഹരിമരുന്ന് റെയ്ഡിനെത്തിയ പോലീസുകാർക്കുനേരേ ആക്രമണം നടത്തി നൈജീരിയൻ സ്വദേശികൾ

ബെംഗളൂരു : ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് റെയ്ഡിനെത്തിയ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർക്കുനേരേ നൈജീരിയൻ സ്വദേശികളുടെ ആക്രമണം. സി.സി.ബി. ഇൻസ്പെക്ടർ സുബ്രഹ്മണ്യസ്വാമിക്കും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമാണ് മർദനമേറ്റത്.

Read More

നഗരത്തെ നടുക്കി ഇരട്ടക്കൊലപാതകം: 24കാരിയായ മകളെ കുത്തിക്കൊന്ന 44കാരനെ അമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: നഗരത്തിൽ ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം. 24 കാരിയായ യുവതിയെ 44 കാരനെ കുത്തിക്കൊന്നു. യുവതിയുടെ കൊലപാതകത്തിന് ശേഷം യുവതിയുടെ അമ്മ 44 കാരനെ തല്‍ക്ഷണം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലപ്പെടുത്തിയ സംഭവമാണ് ഐടി നഗരത്തെ നടുക്കിയത്. ജയനഗർ ഏരിയയിലാണ് സംഭവം നടന്നത് 44 കാരനായ സുരേഷ് എന്നയാൾ അനുഷയെ ഒരു പാർക്കിൽ വെച്ച് രണ്ട് തവണ കുത്തുകയും പിന്നീട് പെൺകുട്ടിയുടെ അമ്മ കല്ലുകൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു, കല്ലുകൊണ്ട് അടിയേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ അയാൾ മരിച്ചു. അനുഷ (24), ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44)…

Read More

മകനെ ആദ്യം വിളിച്ചത് നേഹ; ഇരുവരും പ്രണയത്തിലായിരുന്നു; ഉണ്ടായത് ‘ലൗ ജിഹാദ്’ അല്ലെന്ന് ഫയാസിന്റെ അമ്മ

ബെംഗളൂരു: തന്റെ മകൻ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ നൽകണമെന്ന് കർണാടകത്തിലെ ഹുബ്ബാളിയിൽ കോൺഗ്രസ് നേതാവിന്റെ മകളെ കുത്തിക്കൊന്ന പ്രതി ഫയാസിന്റെ അമ്മ. അതെസമയം കൊലപാതകത്തിനു പിന്നിൽ ലൗ ജിഹാദ് ആരോപണം തെറ്റാണെന്നും ഫയാസിന്റെ അമ്മ മുംതാസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഫയാസ് വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും വീട്ടിൽ ഒറ്റയ്ക്ക് ഇരിപ്പായിരുന്നെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടി നേഹ ഹിരേമത്തിന്റെ പിതാവും കർണാടക ബിജെപിയും സംഭവത്തെ ‘ലൗ ജിഹാദ്’ ആയാണ് കാണുന്നത്. നേഹയുടെ പിതാവും കർണാടകയിലെ കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്ത് ആരോപിക്കുന്നത് നിർബന്ധിത…

Read More

നഗരത്തിൽ വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി; നാലു ബംഗ്ലാദേശികൾ അറസ്റ്റിൽ

ബെംഗളൂരു : വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ. വീട്ടിൽ റെയ്ഡ് നടത്തിയാണ് ബംഗ്ലാദേശികളെ പിടികൂടിയത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരാണ് വ്യാജരേഖകളുണ്ടാക്കാൻ സഹായിച്ചത്. ഇവരുടെപേരിലും പോലീസ് കേസെടുത്തു.

Read More

വിവാദം മുറുകുന്നു; നേഹയുടെ കൊലപാതകത്തിനു പിന്നിൽ ‘ലൗ ജിഹാദ’ല്ലെന്ന് സിദ്ധരാമയ്യ; എങ്കിൽ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത് ?

ബെംഗളൂരു: കർണാടകയിലെ ഹുബ്ബാളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകളെ കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലപാതകത്തിന് കാരണമായത് ചില വ്യക്തിപരമായ കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. നിരഞ്ജൻ ഹിരാമത്ത് എന്ന കോൺഗ്രസ് കോർപ്പറേറ്ററുടെ മകൾ നേഹ ഹിരേമത്താണ് കൊല ചെയ്യപ്പെട്ടത്. ഫയാസ് ഖൊണ്ടനായിക്ക് എന്ന പ്രതിയെ ഇതനകം പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ നേഹയുടെ സഹപാഠിയായിരുന്നു. ഒരു മണിക്കൂറിനകം പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ. കേസ് സമഗ്രമായി അന്വേഷിക്കുമെന്നും…

Read More

മലയാളി യുവാവ് പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അറസ്റ്റിൽ 

ബെംഗളൂരു : പത്ത് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബേഗൂരിലെ ഒരു സ്വകാര്യ ക്ലബ്ബിൽ നീന്തൽ കോച്ചായി ജോലിചെയ്തുവന്ന റിസ്വാൻ റസാഖ് (26) ആണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് നടത്തിയ പരിശോധനയിൽ 5.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. വിൽപന നടത്താനായി സൂക്ഷിച്ചുവെച്ച കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Read More

കൊടും ക്രൂരത ; പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യംചെയ്ത മധ്യവയസ്കനെ യുവാക്കൾ കുത്തിക്കൊന്നു

ബെംഗളൂരു : വിദ്യാരണ്യപുരയിൽ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കുത്തിക്കൊന്നു. പ്രദേശവാസിയായ വെങ്കിടേഷാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമചന്ദ്രപുര സ്വദേശികളായ പവൻ (24), നന്ദ (21) എന്നിവർ അറസ്റ്റിലായി

Read More

നഗരത്തിലെ തട്ടിപ്പുകൾ പലവിധം; വ്യാജ കൂറിയർതട്ടിപ്പിൽ അഭിഭാഷകയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപ

ബെംഗളൂരു : വ്യാജ കൂറിയർതട്ടിപ്പിൽ ബെംഗളൂരുവിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. 29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്. ഏപ്രിൽ മൂന്നിന് മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ. തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ…

Read More

പോലീസ് സ്‌റ്റേഷനിൽ കയറി എഎസ്ഐയെ മർദിച്ച യുവതി

ബംഗളൂരു: സ്വത്ത് വിഷയത്തിൽ നീതി ലഭിക്കാത്തതിൽ രോഷാകുലയായ യുവതി പോലീസിനെ ആക്രമിച്ചതായി ആരോപണം. ബെംഗളൂരുവിലെ ഗംഗമ്മന ഗുഡി പോലീസ് സ്‌റ്റേഷനിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം അശ്വിനി എഎസ്ഐ നാഗരാജുവിനെ മർദിച്ചു എന്നാണ് ആരോപണം. ഗംഗമ്മയിലെ ഗുഡി പോലീസ് സ്‌റ്റേഷനിൽ ദിവസങ്ങളോളം അശ്വിനി വന്ന് പോകാറുണ്ടായിരുന്നു. സ്വത്ത് പ്രശ്‌നവുമായി ബന്ധപ്പെട്ട് അശ്വിനി പലതവണ നീതിക്കുവേണ്ടി പോരാടാറുണ്ടായിരുന്നുവെങ്കിലും തൻ്റെ പ്രശ്‌നത്തിന് നീതി ലഭിക്കാത്തതിനാലാണ് അശ്വിനി നാഗരാജുവിനെ ആക്രമിച്ചതെന്നാണ് പറയപ്പെടുന്നത്. മാനസികാസ്വാസ്ഥ്യമുള്ള അശ്വിനി 15 വർഷമായി ചികിത്സയിലായിരുന്നുവെന്നാണ് സൂചന. ഇന്നലെ പോലീസ് സ്‌റ്റേഷനിലെത്തിയ അശ്വിനി എഎസ്ഐ നാഗരാജുമായി സംസാരിച്ചു.…

Read More
Click Here to Follow Us