ബെംഗളൂരു: വീട്ടുകാർ പച്ചക്കറി വാങ്ങാൻ പുറത്തുപോയ ചുരുങ്ങിയ സമയം കൊണ്ട് പൂട്ടിയിട്ട ഫ്ലാറ്റ് കുത്തിത്തുറന്ന് വൻ കവർച്ച. സൗത്ത് ബെംഗളൂരുവിലെ ത്യാഗരാജനഗറിലാണ് സംഭവം. ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, വെള്ളി നാണയങ്ങൾ, യു.എസ് ഡോളർ, ലക്ഷക്കണക്കിന് രൂപയുടെ പണം എന്നിവയാണ് കവർച്ചക്കാർ അപഹരിച്ചത്. കവർച്ചയ്ക്ക് ഇരയായ ദമ്പതികൾ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ജൂലൈ 7-ന് രാവിലെ 11.30-ഓടെയാണ് താനും ഭാര്യയും ഫ്ലാറ്റ് പൂട്ടി പച്ചക്കറി വാങ്ങാനായി പുറത്തുപോയതെന്ന് ഫ്ലാറ്റുടമയായ ശ്രീപാല് കുമാർ (34) പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരിച്ചെത്തിയപ്പോൾ…
Read MoreCategory: CRIME
അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
ബംഗളുരു : ധാർവാഡിൽ അതീവ സുരക്ഷിതത്വമുള്ള ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തിയിട്ടുണ്ട്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍…
Read Moreദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു: യഥാർത്ഥ ദേശീയത മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള ഇന്ത്യൻ രേഖകൾ സമ്പാദിച്ച പാകിസ്താൻ സ്വദേശിനിയായ സ്ത്രീയെയും മകനെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്യുന്ന കർണാടക ബാഗേപള്ളി സ്വദേശി മുഹമ്മദ് അയൂബിന്റെ ഭാര്യ ഫറാ നാസ്, ഇവരുടെ പാകിസ്താനിൽ ജനിച്ച മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് ചിക്കബല്ലപുര ജില്ലയിൽ പിടിയിലായത്. മുഹമ്മദ് അയൂബ് ഇന്ത്യൻ പൗരനാണ്. ഇവരുടെ മറ്റ് മൂന്ന് മക്കൾക്ക് ഇന്ത്യൻ പൗരത്വമുണ്ട്. പ്രതികൾ തങ്ങളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചാണ് ഔദ്യോഗിക…
Read Moreബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
ബെംഗളൂരു: നഗരത്തിലെ മാറത്തഹള്ളിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി എക്സിക്യൂട്ടിവിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് (33) എന്നയാളാണ് പിടിയിലായത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ മാറത്തഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. View this post on Instagram യുവതി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വിവരിക്കുകയും, അതിക്രമത്തിനിടെ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പൊലീസ്…
Read Moreഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
ലണ്ടൻ: ആഗോള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, ഇന്റർനെറ്റിന്റെ ഇരുണ്ട കോണുകളിൽ ഒളിച്ചിരുന്ന് പ്രവർത്തിച്ചിരുന്ന വൻകിട അന്താരാഷ്ട്ര ലഹരി-ലൈംഗികാതിക്രമ ശൃംഖലയെ അന്താരാഷ്ട്ര പൊലീസ് സഖ്യം പുറത്തുകൊണ്ടുവന്നു. ബ്രിട്ടന്റെ നാഷനൽ ക്രൈം ഏജൻസി (എൻസിഎ), യൂറോപോൾ എന്നിവയുടെ നേതൃത്വത്തിൽ ഒൻപതോളം രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ സംയുക്തമായി നടത്തിയ ‘പ്രോജക്ട് മെഡൂസ’ (Project Medusa) എന്ന അതീവ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഈ കറുത്ത ലോകത്തിന്റെ ചുരുളഴിഞ്ഞത്. ജർമനി, യുഎസ്, ബ്രസീൽ, കാനഡ, ഫ്രാൻസ്, ഹംഗറി, നെതർലാൻഡ്സ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സുരക്ഷാ വിഭാഗങ്ങളാണ് ഈ സംയുക്ത നീക്കത്തിൽ പങ്കാളികളായത്. ഏഴ്…
Read Moreഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
ബെംഗളൂരു: ബെംഗളൂരു നഗരത്തെ നടുക്കിയ കൊലപാതകം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷം, ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് കോടതി. സി.സി.എച്ച്-67 ജഡ്ജി എ. ജയപ്രകാശാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാവിധി പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട സതീഷിന്റെ ഭാര്യ കല്പന (ഒന്നാം പ്രതി), ഇവരുടെ കാമുകൻ ജാവിദ് പാഷ (രണ്ടാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തടവ്ശിക്ഷയ്ക്ക് പുറമെ ഇരുവർക്കും 25,000 രൂപ വീതം പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പിഴ ഒടുക്കാത്തപക്ഷം ഒരു വർഷം കൂടി അധികമായി ലളിത തടവ്…
Read Moreഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
ബെംഗളൂരു: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 22 കാരനായ പിതാവ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞ് കട്ടിലിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ പിതാവ് ശ്രമിച്ചെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കിഴക്കൻ ബെംഗളൂരുവിലെ ആവലഹള്ളിയിൽ ജൂൺ 9-നാണ് സംഭവം നടന്നത്. യാദ്ഗിരിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ശേഖപ്പയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഉച്ചഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ശേഖപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വഴക്കിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടിയതായി…
Read Moreബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് അതിഥി തൊഴിലാളികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർന്നു. ജൂൺ 28-ന് വൈകുന്നേരം ബെട്ടദാസൻപുരയ്ക്ക് സമീപം നടന്ന സംഭവം വൈകിയാണ് പുറത്തറിഞ്ഞത്. പശ്ചിമ ബംഗാൾ സ്വദേശികളായ യൂനുസ് (25), ഇർഫാൻ ഷെയ്ക്ക് (19), സാബിർ ഷെയ്ക്ക് (20), ഒവൈദൂർ ഇസ്ലാം ലസ്‌കർ (18) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ എട്ട് മാസമായി ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്ന ഇവർ, സംഭവദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് ബെട്ടദാസൻപുരയ്ക്ക് സമീപം സംസാരിച്ചുനിൽക്കുകയായിരുന്നു.…
Read Moreകുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ”
ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള പ്രമുഖ ഐടി കമ്പനിയുടെ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും ചൈൽഡ് ഹെൽപ്പ് ലൈനിൽ പരാതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികൾ കരയുന്നതും അവരോട് ക്രൂരമായി പെരുമാറുന്നതുമായ ദൃശ്യങ്ങൾ വാട്സാപ്പ് വഴിയാണ് ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്.എ.എൽ (HAL) പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
പത്തനംതിട്ട: ഓപറേഷന്‍ തൂഫാനിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായത്. പെരുമ്പെട്ടി എഴുമറ്റൂർ കൈമല പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) നെയാണ് ഡാൻസാഫ് ടീം പൊക്കിയത്. 1.590 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റ്റി ഡ്രഗ്‌സ് മൂവ്മെന്റ് ഇൻ നേഷ്യൻ(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ…
Read More