റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും”; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്

ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്ന് വ്യക്തമാക്കി ഇൻഫ്ലുവൻസർ വേദലക്ഷ്മി രംഗത്തെത്തി. തനിക്കെതിരെ റോബിൻ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് വേദലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പുതിയ വീഡിയോ പുറത്തുവിട്ടു. റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും റോബിൻ എവിടെയാണോ അവസാനിപ്പിക്കുന്നത് അവിടെനിന്ന് താൻ തുടങ്ങുമെന്നും അവർ വ്യക്തമാക്കുന്നു.

റോബിനുമായി തനിക്കുള്ള പരിചയത്തിന്റെ തുടക്കത്തെക്കുറിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞ വിവരങ്ങൾ തെറ്റാണെന്ന് വേദലക്ഷ്മി ചൂണ്ടിക്കാട്ടി. 2019-ൽ റോബിൻ ബിഗ് ബോസിൽ വരുന്നതിന് മുൻപാണ് ഇരുവരും തമ്മിൽ ആദ്യമായി സംസാരിക്കുന്നത്. മുൻപ് ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ തെളിവായി വേദലക്ഷ്മി വിഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയതെന്നും വിഷയം മാസങ്ങൾക്ക് മുൻപേ തന്നെ താൻ നിയമപരമായി നേരിടാൻ തുടങ്ങിയതാണെന്നും അവർ കൂട്ടിച്ചേർത്തു.

റോബിൻ രാധാകൃഷ്ണന്റെ തട്ടിപ്പുകളുടെ പ്രവർത്തനരീതി (മോഡ് ഓഫ് ഓപ്പറേഷൻ) വെളിപ്പെടുത്തുന്നു എന്നവകാശപ്പെട്ട് ചില ചാറ്റുകളും വിഡിയോ സന്ദേശങ്ങളും വേദലക്ഷ്മി പുറത്തുവിട്ടിട്ടുണ്ട്. അബിൽ ദേവ് എന്ന വ്യക്തിയോട് റോബിൻ 90,000 രൂപ അടിയന്തരമായി ആവശ്യപ്പെടുന്ന വിഡിയോയും അതിനുശേഷമുള്ള സംഭാഷണങ്ങളുമാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ റോബിൻ നടത്തുന്ന ഭീഷണികളും സമ്മർദ്ദ തന്ത്രങ്ങളും വിഡിയോയിൽ ദൃശ്യമാണെന്നും വേദലക്ഷ്മി ആരോപിക്കുന്നു.

താൻ സ്ഥലത്തില്ലാത്ത സമയവും ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിവരവും മനസ്സിലാക്കിക്കൊണ്ടാണ് റോബിൻ പരാതിയുമായി നടന്നതെന്നും നാടകങ്ങൾ കളിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനുമായാണ് തെളിവുകളുമായി മുന്നോട്ടുവന്നതെന്നും വേദലക്ഷ്മി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts