ചവറ്റുകുട്ടയിലൊരു പ്രണയകാവ്യം! റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അപൂർവ്വ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബെംഗളൂരു : പ്രണയത്തിന്റെ നിരാശയും സന്തോഷവുമെല്ലാം മനുഷ്യനെ കവികളാക്കാറുണ്ട്. വാഹനങ്ങളുടെ പിന്നിലെ പ്രണയവരികളും സന്ദേശങ്ങളും പലപ്പോഴും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്. എന്നാൽ കർണാടകയിലെ ഹോസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ കണ്ട വ്യത്യസ്തമായ ഒരു പ്രണയകവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെയിൽവേ സ്റ്റേഷനിലെ ഒരു ചവറ്റുകുട്ടയിൽ ആരോ കുറിച്ച മനോഹരമായ പ്രണയവരികളാണ് യാത്രക്കാരെയും നെറ്റിസൺസിനെയും ഒരുപോലെ ആകർഷിക്കുന്നത്.

ഹോസ്‌പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രിയ എന്ന വ്ലോഗറാണ് ചവറ്റുകുട്ടയിലെ ഈ വരികൾ ശ്രദ്ധയിൽപ്പെട്ട് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പ്രണയം കണ്ടെത്തിയവർക്ക് ജീവിതം മനോഹരമാണെന്നും എന്നാൽ സ്നേഹം നഷ്ടപ്പെട്ടവർക്ക് എല്ലാ സ്ഥലങ്ങളും ഓർമ്മകൾ മാത്രമാണെന്നുമുള്ള മനോഹരമായ അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രണയത്തിന് കണ്ണില്ലെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു ചവറ്റുകുട്ടയിൽ പ്രണയകവിത കാണുന്നത് ആദ്യമായിട്ടാണെന്നും, ഹോസ്‌പെട്ട് ജംഗ്ഷനിൽ വരുന്നവർ ഈ വരികൾ തീർച്ചയായും വായിക്കണമെന്നും വ്ലോഗർ വീഡിയോയിലൂടെ പറയുന്നു.

‘priyaprathu_official’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ഇതിനിടയിൽ ‘its_king_vk18’ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് തമാശരൂപേണ ഒരു കമന്റും വന്നു. അവിടെയിരുന്ന് ബോറടിച്ചപ്പോൾ എഴുതിയതാണെന്നും കവിത താനേ ഒഴുകിയെത്തിയതല്ലെന്നുമായിരുന്നു ആ കമന്റ്. ഈ വരികൾ നിങ്ങൾക്കുവേണ്ടി എഴുതിയതാണെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, കവിത എഴുതാൻ മറ്റ് സ്ഥലങ്ങളൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ച് തമാശ രൂപേണയും നിരവധിയാളുകൾ പ്രതികരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts