ചായ നൽകുന്ന റോബോട്ട് !! ചിത്രം പങ്കുവെച്ച് നരേന്ദ്ര മോദി  

ഗുജറാത്ത് : ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമിരുന്ന് റോബോട്ട് നൽകുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറൽ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് മോദി അഹമ്മദാബാദിലെ റോബോട്ടിക്സ് ഗാലറി സന്ദർശിച്ചത്. റോബോട്ടിക്സ് എക്സിബിഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗുജറാത്ത് സയൻസ് സിറ്റിയിലെ ആകർഷകമായ റോബോട്ടിക്സ് ഗാലറി, നമുക്ക് ചായ നൽകുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്! എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. റോബോട്ട് സാങ്കേതിക വിദ്യ ആളുകളെ പരിചയപ്പെടുത്തുന്നതിനാണ് റോബോട്ടിക് ഗാലറി…

Read More

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ നേതാവും പ്രശസ്‌ത കൃഷി ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ നേതാവും പ്രശസ്‌ത കൃഷി ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. 98 വയസ്സായിരുന്നു. 70 % ആളുകളും കൃഷി സംബന്ധിച്ചു തൊഴിൽ ചെയ്യുമ്പോൾ പോലും ഇന്ത്യയിലേക്ക് ഭക്ഷ്യ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇന്ത്യയെ കൃഷിയുടെ കാര്യത്തിലും ഭക്ഷ്യ ദാന്യങ്ങളുടെ കാര്യത്തിലും സ്വയം പര്യാപ്തമാക്കാൻ എം എസ് സ്വാമിനാഥൻ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍…

Read More

പാകിസ്താന് വേണ്ടി ചാരവൃത്തി; യുവാവ് പിടിയിൽ

ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്‌.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടു​ത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…

Read More

കടം വാങ്ങിയ പണത്തിന്റെ പലിശ നൽകിയില്ല; ദളിത് സ്ത്രീക്ക് നേരെ ആക്രമണം, വായിൽ മൂത്രമൊഴിച്ചതായും പരാതി

പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം. സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു. പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു. മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു. പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും…

Read More

ഫ്ലാറ്റിൽ ഒരുക്കിയ രാത്രി പാർട്ടിക്കിടെ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചു: സുഹൃത്ത് അറസ്റ്റിൽ

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ ഫ്ലാറ്റിൽ ഒരുക്കിയ പാർട്ടിക്കിടെ കോളേജ് വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. വെടിവെപ്പ് അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു. നിഷ്ഠ ത്രിപാഠി (23) എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഹർദോയ് ജില്ലയിൽ നിന്നുള്ള നിഷ്ത ലഖ്‌നൗവിലെ ബിബിഡി സർവകലാശാലയിൽ ബികോം പഠിക്കുകയായിരുന്നു. ചിൻഹോട്ട് ഏരിയയിലെ ദയാൽ റെസിഡൻസി അപ്പാർട്ട്‌മെന്റിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് രാത്രി പാർട്ടി നടന്നത്. സുഹൃത്തായ ആദിത്യ പഥക്കിന്റെ ക്ഷണപ്രകാരമാണ് നിഷ്ഠ പാർട്ടിക്ക് പോയതെന്നാണ് പോലീസ് പറയുന്നത്. അപ്പാർട്ട്മെന്റിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തതായും അദ്ദേഹം…

Read More

ഒടുവിൽ ഇപ്പോൾ പോർട്ടർ ജോലിയും; പെട്ടി ചുമന്ന് രാഹുല്‍ ഗാന്ധി

ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കാനും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കുന്നത് പല വഴികൾ. ഇത്തവണ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. जननायक राहुल गांधी जी आज दिल्ली के आनंद विहार रेलवे स्टेशन पर कुली साथियों से मिले। पिछले दिनों एक वीडियो वायरल हुआ था जिसमें रेलवे स्टेशन के कुली साथियों ने उनसे…

Read More

‘നമ്മുടെ രാജ്യം കഴിവുള്ളവരുടെ കൈകളിലാണ്’.. വനിതാ സംവരണ ബിൽ അവതരണത്തിന് പ്രതികരണവുമായി ബോളിവുഡ് നടികൾ

പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ ആദ്യ ബില്ലായി അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ഈ നടപടിയിൽ ബോളിവുഡ് നടിമാരായ കങ്കണ റണാവത്ത്, ഇഷ ഗുപ്ത, ഹേമ മാലിനി എന്നിവർ സന്തോഷം പ്രകടിപ്പിച്ചു. രണ്ട് താരങ്ങളും മോദിയുടെ ഉദാത്തമായ പ്രവൃത്തിയെ പ്രശംസിച്ചു. അതിനിടെ, രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം ഇഷ ഗുപ്ത പ്രകടിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബോളിവുഡ് ലേഡി ഡോൺ കങ്കണ റണാവത്ത് സർക്കാരിന്റെ ഈ നീക്കത്തിൽ സന്തുഷ്ടയാണ്. “ഇതൊരു ചരിത്രദിനമാണ്.…

Read More

അടച്ചിട്ട മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം 

മുംബൈ: മഹാരാഷ്ട്രയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

2000 രൂപ മാറ്റാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് അച്ചടിച്ചവയാണ്. ബാങ്ക് അക്കൗണ്ടുള്ളവർക്ക്…

Read More

മക്കളെ കാണണം; കാമുകനൊപ്പം  പാക്കിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തിയേക്കും

പെഷാവർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ലയാണു വെളിപ്പെടുത്തിയത്. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്‍ജുവിനുള്ളത്.

Read More
Click Here to Follow Us