ദർശൻ ജയിലിലെ ഭക്ഷണം കഴിച്ചാൽ മതിയെന്ന് കോടതി

ബെംഗളൂരു: വീട്ടിൽ പാകം ചെയ്ത ഭക്ഷണം ജയിലിൽ അനുവദിക്കണമെന്ന രേ​ണു​കാ​സ്വാ​മി കൊ​ല​ക്കേ​സ് പ്രതി ക​ന്ന​ട സൂ​പ്പ​ർ​താ​രം ദർശൻ തൂ​ഗു​ദീ​പയുടെ ഹർജി ബെംഗളൂരു കോടതി തള്ളി.

കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും ഹർജി തള്ളി കോടതി വ്യക്തമാക്കി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

അതിനിടെ ദർശന്‍റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചിരുന്നു.

ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, മകന്‍റെ സ്കൂൾ അഡ്മിഷന്‍റെ കാര്യത്തിനാണ് സന്ദർശനം നടത്തിയത് എന്നാണ് വിശദീകരണം.

ദർശന്‍റെ ആരാധകനും ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നു​മാ​യ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്നാ​ണ് കേ​സ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts