പിറന്നാളിന് ലഭിച്ച ചോക്ലേറ്റിൽ നിന്നും കൃത്രിമ പല്ല് കിട്ടിയതായി പരാതി

ഭോപാൽ: ചോക്ലേറ്റിൽ നിന്നും കൃത്രിമ പല്ല് കിട്ടിയതായി അധ്യാപികയുടെ പരാതി.

ചോക്ലേറ്റ് കഴിക്കുന്നതിനിടെ വായിൽ തടയുകയായിരുന്നു ഇവ.

സാധനം കൃത്രിമ പല്ലുകളായിരുന്നു. അതും നാലെണ്ണം.

മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നുള്ള അധ്യാപികയായ മായാദേവി ഗുപ്തയ്ക്കാണ് ഇത്തരമൊരു ​​​ദുരനുഭവം.

തന്റെ വിദ്യാർഥികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ ലഭിച്ച ചോക്ലേറ്റ് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ​ഗുപ്ത കഴിച്ചത്.

കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന് മനസിലാകുകയും ചെയ്തു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

പിന്നീട് വായിൽ നിന്ന് പുറത്തെടുത്ത് നോക്കിയപ്പോഴാണ് നാല് കൃത്രിമ പല്ലുകളാണെന്ന് തിരിച്ചറിഞ്ഞത്.

ഖാർഗോണിലെ ഒരു എൻ.ജി.ഒയിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് മായാദേവി.

കുട്ടികൾക്കായി എൻ.ജി.ഒ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ സാമൂഹിക പ്രവർത്തകരുൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു.

എന്നാൽ ഇവർക്ക് മാത്രമാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്. സംഭവത്തിന് ശേഷം ഖാർഗോണിലെ ജില്ലാ ഭക്ഷ്യ-മരുന്ന് വകുപ്പിന് ഗുപ്ത പരാതി നൽകി.

പിന്നാലെ ചോക്ലേറ്റ് വാങ്ങിയ കടയിൽ നിന്ന് ഉദ്യോഗസ്ഥർ ചോക്ലേറ്റ് സാമ്പിളുകൾ ശേഖരിച്ചതായും ഇത് വിദ​ഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts